ഒരു ലീഗിൽ ഒരു താരം ഗോൾഡൻ ബൂട്ട് നേടിയിട്ടുണ്ടെങ്കിൽ ആ താരം തീർച്ചയായും ആ ലീഗിലെ ടീം ഓഫ് ദി സീസണിൽ അർഹനാണലോ.എന്നാൽ കഴിഞ്ഞ ദിവസം pfa തിരഞ്ഞെടുത്ത പ്രീമിയർ ലീഗിൽ ഈ സീസണിലെ മികച്ച ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമിൽ സീസണിൽ ഗോൾഡൻ ബൂട്ടിന് അർഹനായ സൺ ഇല്ല. ഇതിനെതിരെ ഇപ്പോൾ ആരാധക രോഷം കത്തുകയാണ്.
Pfa തെരെഞ്ഞെടുത്ത ടീം ഓഫ് ദി സീസൺ നമുക്ക് ഒന്ന് പരിശോധിക്കാം.4-3-3 എന്നതാണ് ടീമിന്റെ ഫോർമേഷൻ. ഗോൾ കീപ്പറായി അലിസ്സൺ.സെന്റർ ബാക്കുകളായി റൂഡിഗറും വാൻ ഡിക്കും ഇടത് ബാക്കായി ക്യാൻസലോയും വലതു ബാക്കായി അർനോൾഡും.മധ്യ നിരയിൽ ഡി ബ്രൂയൻ, തീയഗോ,ബെർനാടോ സിൽവ. മുന്നേറ്റത്തിൽ സലയും മാനേയും പിന്നെ സാക്ഷാൽ റൊണാൾഡോയും.
ഈ ടീമിൽ സണിനെ ഉൾപെടുത്തതിന്റെ പേരിൽ ആരാധകരോഷം കത്തുകയാണ് ഇപ്പോൾ.കഴിഞ്ഞ സീസണിൽ ടോട്ടൻഹാമിന് വേണ്ടി പ്രീമിയർ ലീഗിൽ 35 മത്സരങ്ങളിൽ നിന്ന് 23 ഗോളും ഒൻപത് അസ്സിസ്റ്റും താരം സ്വന്തമാക്കിയിരുന്നു. ഈ ഒരു പ്രകടനം ഏതു ഒരു ടീം ഓഫ് ദി സീസണിൽ ഇടം നേടാൻ അർഹതയുള്ളതാണ്.
Pfa മറ്റു അനേക പുരസ്കാരങ്ങളും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.സീസണിലെ മികച്ച യുവ താരത്തിനുള്ള പുരസ്കാരം ഫിൽ ഫോഡൻ സ്വന്തമാക്കി. ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം സലയും സ്വന്തമാക്കി.മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഒരു പുരസ്കാരം പോലും സണിന് ഇല്ല എന്നത് ദുഃഖകരമായ കാര്യമാണ്.