നാളെ ഓസ്ട്രേലിയയിൽ വെച്ച് നടക്കാനിരുന്ന ബ്രസിൽ അർജന്റീന സൂപ്പർ ക്ലാസിക്കോ മത്സരം റദ്ദാക്കി.60000 ത്തിലേറെ ടിക്കറ് വിറ്റത്തിന് ശേഷമാണ് മത്സരം റദ്ദാക്കിയത് എന്നത് ആശ്ചര്യമേറിയ കാര്യമാണ്.ഇതിനുള്ള കാരണം എന്താണെന്ന് നമുക്ക് പരിശോധിക്കാം.
മത്സരത്തിന്റെ പ്രൊമോട്ടർസ് ഓസ്ട്രേലിയ സ്പോർട്സ് മന്ത്രാലയത്തെ അറിയിച്ച വിശദീകരണം അനുസരിച്ചു അർജന്റീന താരങ്ങൾ ഇത് വരെ ഓസ്ട്രേലിയയിലേക്ക് എത്താത്തതാണ് മത്സരം റദ്ദാക്കാൻ കാരണം. വിറ്റ ടിക്കറ്റുകൾ എല്ലാം റീഫണ്ട് ചെയ്യതു നൽകും. ഈ മത്സരം റദ്ദാക്കിയയതിനെതിരെ ഓസ്ട്രേലിയ കായിക മന്ത്രി ശക്തമായി രംഗത്ത് വന്നിട്ടുണ്ട്.
ഓസ്ട്രേലിയ ഫുട്ബോൾ ആരാധകർക്ക് വ്യക്തമായ ഒരു വിശദീകരണം അവർ നൽകണം. അവർ ഇവിടെ കളിക്കാമെന്ന കരാർ ലംഘിച്ചതിൽ താൻ ദുഃഖിതനാണ്. ഇരു ടീമുകളക്കും തമ്മിൽ ഒരു ലോകകപ്പ് യോഗ്യത മത്സരങ്ങൾ കൂടി കളിക്കേണ്ടതുണ്ടെന്നും ഓസ്ട്രേലിയ കായിക മന്ത്രി മാർട്ടിൻ പാക്കുല പ്രതികരിച്ചു.
അസാധാരണ സാഹചര്യത്തിൽ അർജന്റീനയും ബ്രസീലും തമ്മിലുള്ള ലോകകപ്പ് യോഗ്യത മത്സരം കഴിഞ്ഞ വർഷം സസ്‌പെൻഡ് ചെയ്തിരുന്നു.ഈ മത്സരം ഇരു ഫെഡറേഷനുകളോടും ഈ വരുന്ന സെപ്റ്റംബറിൽ പൂർത്തിയാക്കണമെന്ന് ഫിഫ പറഞ്ഞിരുന്നു . ഇരു ടീമുകളും നേരത്തെ തന്നെ ലോകകപ്പിന് യോഗ്യത നേടി കഴിഞ്ഞിരുന്നു.