in ,

LOVELOVE

സഹലിൽ നിന്ന് താൻ ഗോളുകൾ പ്രതീക്ഷിക്കുന്നുവെന്ന് ഇന്ത്യൻ പരിശീലകൻ..

തങ്ങൾക്ക് മികച്ച ഒരു കൂട്ടം യുവ താരങ്ങളുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഞങ്ങൾ മോശമായി പോയെങ്കിലും ഞങ്ങൾ ഒരുപാട് നേടിയിട്ടുണ്ട്. ഇപ്പോൾ ഈ താരങ്ങൾക്ക് തങ്ങളുടെ ഏറ്റവും മികച്ചത് പുറത്തെടുക്കാനുള്ള അവസരമാണെന്ന് സ്റ്റിമാക് കൂട്ടിച്ചേർത്തു.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി സൂപ്പർ താരം സഹൽ അബ്ദുൽ സമദിൽ നിന്ന് താൻ ഗോളുകൾ പ്രതീക്ഷിക്കുന്നുണ്ടെന്ന് ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാക്.നാളെ നടക്കാനിരിക്കുന്ന ഏഷ്യൻ കപ്പ്‌ യോഗ്യത മത്സരത്തിൻ മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

ഇപ്പോഴും ചേത്രിയാണ് ഗോളുകൾ നേടുന്നത്.മറ്റുള്ളവർ കൂടി സ്കോർ ചെയ്യേണ്ടത് അതാവശ്യമാണ്. അത് കൊണ്ട് തന്നെ സഹൽ,ലിസ്റ്റൺ, ഉദാനത,മൻവീർ, ആഷിഖ് എന്നിവരിൽ നിന്ന് താൻ ഗോളുകൾ പ്രതീക്ഷിക്കുന്നു.

യുവ താരങ്ങളെ വാ തോരാതെ പ്രശംസിക്കാനും പരിശീലകൻ മറന്നില്ല. റോഷനും സുരേഷും തങ്ങൾ 100 അന്താരാഷ്ട്ര മത്സരം കളിച്ച പരിചയത്തിലാണ് കളിക്കുന്നത്. ആകാശ് മിശ്രയും അത് പോലെ തന്നെ. ഇവർ അടുത്ത 12 കൊല്ലം ഇന്ത്യൻ ജേഴ്സി അണിയും.

തങ്ങൾക്ക് മികച്ച ഒരു കൂട്ടം യുവ താരങ്ങളുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഞങ്ങൾ മോശമായി പോയെങ്കിലും ഞങ്ങൾ ഒരുപാട് നേടിയിട്ടുണ്ട്. ഇപ്പോൾ ഈ താരങ്ങൾക്ക് തങ്ങളുടെ ഏറ്റവും മികച്ചത് പുറത്തെടുക്കാനുള്ള അവസരമാണെന്ന് സ്റ്റിമാക് കൂട്ടിച്ചേർത്തു.

ഒരു മത്സരം അകലെ ഇന്ത്യക്ക് നഷ്ടപെട്ടത് ലോക റെക്കോർഡ്, കാരണക്കാരൻ കില്ലർ മില്ലർ

എന്ത് കൊണ്ടാണ് നാളെ നടക്കാനിരുന്ന ബ്രസീൽ അർജന്റീന മത്സരം റദ്ദാക്കിയത്…