in , ,

CryCry OMGOMG

ഒരു മത്സരം അകലെ ഇന്ത്യക്ക് നഷ്ടപെട്ടത് ലോക റെക്കോർഡ്, കാരണക്കാരൻ കില്ലർ മില്ലർ

ചരിത്ര വിജയം സ്വന്തമാക്കാൻ കഴിയാതെ ടീം ഇന്ത്യ. ദക്ഷിണ ആഫ്രിക്ക ഇന്ത്യയെ തകർത്തത് ഏഴു വിക്കറ്റിന്. ഡേവിഡ് മില്ലറിന്റെ ഇന്നിങ്സ് മത്സരത്തിൽ നിർണായകമായി.തുടർച്ചയായ 13 ട്വന്റി മത്സര വിജയം എന്ന ലോകറെക്കോർഡാണ് ഇന്ത്യക്ക് നഷ്ടമായത്.

ടോസ് ലഭിച്ച ദക്ഷിണ ആഫ്രിക്ക ക്യാപ്റ്റൻ തെമ്പാ ബാവുമാ ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. ഗെയ്ക്വാദും കിഷനും മികച്ച തുടക്കമാണ് നൽകിയത്. ഗെയ്കവാദ് പുറത്തായതിന് ശേഷം കിഷൻ ക്രീസിൽ അഴിഞ്ഞു ആടുകയായിരുന്നു. ശ്രെയസ് തക്കതായ പിന്തുണ നൽകി.

76 റൺസ് എടുത്തു കിഷനും 36 റൺസുമെടുത്തു അയ്യറും മടങ്ങി.പിന്നീട് വന്ന ക്യാപ്റ്റൻ പന്തിന്റെയും ഹാർദിക്കിന്റെയും കൂറ്റൻ അടികൾ ഇന്ത്യൻ ഇന്നിങ്സിന് മാറ്റു കൂട്ടി. ഒടുവിൽ 20 ഓവറിൽ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 211.

212 റൺസ് പിന്തുടരാൻ ഇറങ്ങിയ ദക്ഷിണ ആഫ്രിക്കക്ക്‌ ലഭിച്ചത് മികച്ച തുടക്കമാണ്. സ്ഥാനകയറ്റം ലഭിച്ച പ്രിട്ടോറിയാസ് ഇന്ത്യക്ക് തലവേദന സൃഷ്ടിക്കുമെന്ന് കരുതിയെങ്കിലും ഹർഷൽ പട്ടേൽ രക്ഷകനായി.മില്ലറും വാൻ ഡർ ഡസ്സനും ദക്ഷിണ ആഫ്രിക്ക ഇന്നിങ്സ് മുന്നോട്ട് നയിച്ചു.ഒടുവിൽ അവസാന ഓവറുകളിൽ ഇരു താരങ്ങളും തങ്ങളുടെ ഉഗ്രരൂപം പൂണ്ടതൊടെ ഇന്ത്യ ചാമ്പലായി.

മാഞ്ചേസ്റ്റർ സിറ്റി സൂപ്പർ താരത്തിന് വേണ്ടി ബാർസ രംഗത്ത്.

സഹലിൽ നിന്ന് താൻ ഗോളുകൾ പ്രതീക്ഷിക്കുന്നുവെന്ന് ഇന്ത്യൻ പരിശീലകൻ..