വരാനിരിക്കുന്ന ഏകദിന ലോകകപ്പിന് ശേഷം ഹർദിക് പാണ്ട്യ ഇന്ത്യയുടെ സ്ഥിരം വൈറ്റ് ബോൾ നായകനാവുമെന്ന കാര്യം ഏതാണ്ട് ഉറപ്പാണ്. 2027 ലോകകപ്പിൽ രോഹിതും കൊഹ്ലിയുമൊന്നുമുണ്ടാകില്ല, പകരം പാണ്ട്യയുടെ കീഴിൽ പുതിയ സംഘത്തെ ഒരുക്കാനാണ് ബിസിസിഐ ഒരുങ്ങുന്നത്.
ഏകദിന ലോകകപ്പിന് ശേഷം വെറ്ററൻ താരങ്ങളുടെ ടീമിലെ സ്ഥാനം തന്നെ തുലാസിലാണ്. കാരണം ഇന്ത്യയ്ക്ക് ഇനി പുതിയൊരു സംഘത്തെ സൃഷ്ടിക്കാനുണ്ട്. അതിനാൽ പല പ്രമുഖരുടെയും ടീമിലെ സ്ഥാനം ലോകകപ്പിന് ശേഷം തെറിക്കുമെന്നുറപ്പാണ്.
സീനിയർ താരങ്ങൾക്ക് പകരക്കാരായി പുതിയൊരു യുവ സംഘത്തെ സൃഷ്ട്ടിക്കുന്നത് നല്ലൊരു കാര്യം തന്നെയാണ്. എന്നാൽ ധവാന്റെ കാര്യത്തിൽ ബിസിസിഐ ഈ നിലപാടെടുക്കുന്നില്ല എന്നതാണ് അത്ഭുതകരം.
സെപ്റ്റംബറില്‍ ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിന്റെ നായകനായി ധവാനെ കൊണ്ട് വരാനാണ് ബിസിസിഐ ഒരുങ്ങുന്നത്. നിലവിൽ ഇന്ത്യൻ ടീമിൽ സ്ഥാനം നഷ്‌ടമായ ധവാനെ ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിന്റെ നായകനായി കൊണ്ട് വരുന്നതിൽ ബിസിസിഐ എന്താണ് ഉദ്ദേശിക്കുന്നത് എന്ന ചോദ്യമാണ് ആരാധകർ ചോദിക്കുന്നത്.
സഞ്ജു സാംസണെ പോലെ ഐപിഎല്ലിൽ ക്യാപ്റ്റൻസ് മികവ് തെളിയിച്ച ഒരു നായകനെ ഏഷ്യ കപ്പിനയച്ചാൽ ഭാവിയിലെങ്കിലും ഇന്ത്യക്കത് ഉപകാരപ്രദമാവും. എന്നാൽ 37 വയസ്സുള്ള ധവാനെ, അതും ഗിൽ, ജയ്‌സ്വാൾ, ഇഷാൻ എന്നിവരുടെ വരവ് കാരണം ഇന്ത്യ ടീമിൽ സ്ഥാനം പോലും നഷ്ടമായ ഒരു താരത്തെ ക്യാപ്റ്റൻസി ഏൽപ്പിക്കുന്നത് ആന മണ്ടത്തരമാണ് എന്നാണ് ആരാധകരുടെ അഭിപ്രായം.