in , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

വിദേശ ടീമുകളോട് മത്സരിക്കാൻ കേരളാ ബ്ലാസ്റ്റേഴ്സിന് ഒരു സുവർണാവസരം

2018 ൽ ടയോട്ട യാരിസ് ലാലിഗ വേൾഡിൽ ജിറോണ എഫ്സി, മെൽബൺ സിറ്റി എഫ്സി എന്നീ ക്ലബ്ബുകളോട് കളിച്ചത് മാത്രമാണ് ഒരു മത്സരത്തിന്റെ വീറും വാശിയിൽ ബ്ലാസ്റ്റേഴ്‌സ് ഒരു വിദേശ ക്ലബിനോട് കളിച്ചതായി കണക്കാക്കാൻ സാധിക്കുകയുള്ളു. എന്നാൽ അവിടെ ബ്ലാസ്റ്റേഴ്സിന് മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കാൻ സാധിച്ചില്ല.

വിദേശ ക്ലബ്ബുകളോടോ വിദേശ ടീമുകളോടോ മത്സരിക്കാൻ കേരളാ ബ്ലാസ്റ്റേഴ്സിന് വലിയ അവസരങ്ങൾ ലഭിച്ചിട്ടില്ല. പ്രീ സീസന്റെ ഭാഗമായി ഏതെങ്കിലും രാജ്യത്തേക്ക് പോകുമ്പോൾ അവിടുത്തെ ക്ലബ്ബുകളോട് കളിക്കാറുണ്ടെങ്കിലും അതൊക്കെ കേവലം ഒരു പരിശീലന മത്സരം മാത്രമാണ്. ഇത്തരം മത്സരങ്ങളിൽ ഒരു ടൂർണമെന്റിന്റെ വീറും വാശിയും ഒന്നും ഉണ്ടാകാറില്ല.

2018 ൽ ടയോട്ട യാരിസ് ലാലിഗ വേൾഡിൽ ജിറോണ എഫ്സി, മെൽബൺ സിറ്റി എഫ്സി എന്നീ ക്ലബ്ബുകളോട് കളിച്ചത് മാത്രമാണ് ഒരു മത്സരത്തിന്റെ വീറും വാശിയിൽ ബ്ലാസ്റ്റേഴ്‌സ് ഒരു വിദേശ ക്ലബിനോട് കളിച്ചതായി കണക്കാക്കാൻ സാധിക്കുകയുള്ളു. എന്നാൽ അവിടെ ബ്ലാസ്റ്റേഴ്സിന് മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കാൻ സാധിച്ചില്ല.

എന്നാലിപ്പോൾ വിദേശ ക്ലബ്ബുകളോട് മത്സരിക്കാൻ ബ്ലാസ്റ്റേഴ്‌സ് അടക്കമുള്ള ഇന്ത്യൻ ക്ലബ്ബുകൾക്ക് ഒരു അവസരം ലഭിച്ചരിക്കുകയാണ് ഇത്തവണത്തെ ഡ്യൂറൻഡ് കപ്പിലാണ് ഈ അവസരം. ഇത്തവണത്തെ ഡ്യൂറൻഡ് കപ്പിൽ ഇന്ത്യൻ ക്ലബ്ബുകൾക്ക് പുറമെ വിദേശ ക്ലബ്ബുകളും കളിക്കുന്നുണ്ട്. നേപ്പാൾ, ഭൂട്ടാൻ, ബംഗ്ളദേശ് എന്നീ രാജ്യങ്ങളിലെ ക്ലബ്ബുകളാണ് ഇത്തവണത്തെ ഡ്യൂറൻഡ് കപ്പിൽ കളിക്കുക.

ഈ 3 രാജ്യങ്ങളിലെയും സർവീസസ് ടീമാണ് ഇത്തവണത്തെ ഡ്യൂറൻഡ് കപ്പിൽ കളിക്കുക. 27 വർഷങ്ങൾക്ക് ശേഷമാണ് ഡ്യൂറൻഡ് കപ്പിൽ വിദേശ ടീമുകൾക് കളിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഇത്തവണത്തെ ഡ്യൂറൻഡ് കപ്പിൽ കേരളാ ബ്ലാസ്റ്റേഴ്സും കളിക്കുന്നുണ്ട്.

സാധാരണ റിസേർവ് ടീമിനെയാണ് ബ്ലാസ്റ്റേഴ്‌സ് ഡ്യൂറൻഡ് കപ്പിൽ ഇറക്കാറുള്ളത്‌. എന്നാൽ ഇത്തവണ സീനിയർ ടീം തന്നെ കളിച്ചാൽ ഈ വിദേശ ക്ലബ്ബുകളോട് കളിച്ചതിന്റെ പരിചയ സമ്പത്ത് ബ്ലാസ്റ്റേഴ്സിന് ലഭിക്കും.

സഞ്ജുവിന് പകരം ധവാൻ; വീണ്ടും ആന മണ്ടത്തരവുമായി ബിസിസിഐ

ഐ-ലീഗ് താരം ബ്ലാസ്റ്റേഴ്‌സുമായി കരാറിലെത്തി, പക്ഷെ ചെറിയൊരു പ്രശ്നമുണ്ട്….