ചെന്നൈ സൂപ്പർ കിങ്‌സ് എന്ന ടീമിന്റെ നട്ടെല്ലാണ് മഹേന്ദ്ര സിംഗ് ധോണി. ബാറ്റിംഗിൽ മോശം ഫോമിലാണ് ധോണിയെങ്കിലും അദ്ദേഹത്തിന്റെ സാനിധ്യവും നായക മികവുമാണ് ചെന്നൈയുടെ കരുത്ത്. ഒരു പക്ഷെ ഇന്ന് ചെന്നൈയ്ക്കുള്ള ആരാധക പിന്തുണയ്ക്ക് പിന്നിലെ നിർണായക സാനിധ്യവും ധോണി എന്ന താരം തന്നെയാണ്. എന്നാൽ ധോണി ആരാധകരെയും ചെന്നൈ ആരാധകരെയും നിരാശപ്പെടുത്തുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.
ഐപിഎല്ലിന്റെ അടുത്ത സീസണില്‍ എം.എസ്. ധോണിയെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നിലനിര്‍ത്തില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ധോണി അടുത്ത സീസണിൽ ഉണ്ടാവില്ലെന്നാണ് സൂപ്പര്‍ കിംഗ്‌സ് സഹ ഉടമ എന്‍.ശ്രീനിവാസന്‍ വ്യക്തമാക്കിയത്.
ധോണി മികച്ച ഒരു വ്യക്തിയാണ്. ഐപിഎല്‍ ടീമുകള്‍ക്ക് താരങ്ങളെ നിലനിര്‍ത്താനുള്ള നയം പുറത്തു വിടുന്നതു വരെ കാത്തിരിക്കാനാണ് ധോണി തീരുമാനിച്ചത്. തന്നെ നിലനിര്‍ത്തുന്നതിലൂടെ സി.എസ്.കെ. വലിയ തോതില്‍ പണം ചെലവിടുന്നത് കാണാന്‍ ധോണി ഇഷ്ടപ്പെടുന്നില്ല.അതിനാലാണ് അടുത്ത സീസണിൽ ധോണി ചെന്നൈയുടെ താരമായി തുടരാൻ സാധ്യത ഇല്ലെന്ന് ശ്രീനിവാസന്‍ പറഞ്ഞത്.
അടുത്ത സീസൺ മുതൽ ഒരു ഐപില്‍ ടീമിന് നാല് താരങ്ങളെ നിലനിര്‍ത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്. നാല് പേരെ നിലനിര്‍ത്തുകയാണെങ്കില്‍ ആദ്യ കളിക്കാരന് ഒരു ഫ്രാഞ്ചൈസി 16 കോടി ചെലവിടണം. മൂന്നു പേരെ നിലനിര്‍ത്തുകയാണെങ്കില്‍ 15ഉം ഒന്നോ രണ്ടോ താരങ്ങളെ നിലനിര്‍ത്തിയാല്‍ 14ഉം കോടിവീതം ചെലവിടണം. എന്നതാണ് ബിസിസിഐയുടെ നിബന്ധന.
അതേസമയം, ധോണി ചെന്നൈയുടെ കോച്ചിംഗ് സ്റ്റാഫില്‍ എത്താന്‍ സാദ്ധ്യതയുണ്ട് എന്ന റിപ്പോർട്ടുകളുമുണ്ട്. അതല്ല നായകനായി തുടരനാണ് ധോണിയുടെ താൽപര്യമെങ്കിൽ
ചെന്നൈയ്ക്ക് പുറമെ മറ്റ് ടീമുകളും ധോണിയെ റാഞ്ചാന്‍ ശ്രമിക്കും. പ്രത്യേകിച്ച് പുതിയ രണ്ടു ടീമുകള്‍ വരുന്ന സാഹചര്യത്തില്‍. പുതിയ ടീമുകളിലൊന്നിന്റെ ക്യാപ്റ്റന്‍ സ്ഥാനവും ധോണിക്ക് നല്‍കാനും ഉടമകള്‍ തയ്യാറായേക്കും.