കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഏറെ കാത്തിരിക്കുന്ന വാർത്തയാണ് ജോർജെ പെരേര ഡയസിന്റെ തിരിച്ചു വരവ്. ഇപ്പോൾ ഡയസിനെ പറ്റിയുള്ള ഒരു പ്രധാനപെട്ട അപ്ഡേറ്റ് പുറത്ത് വന്നിരിക്കുകയാണ്. പ്രമുഖ മാധ്യമ പ്രവർത്തകനായ ജുവാൻ അരങ്കോയാണ് ഈ വാർത്ത പുറത്ത് വിട്ടത്. അദ്ദേഹത്തിന്റെ റിപ്പോർട്ടിലേക്ക്.
മാർച്ചിൽ തന്നെ താരം പ്ലാറ്റൻസ് വിടുമെന്ന വാർത്തകൾ പുറത്ത് വന്നതാണ്. ഡയസ് തങ്ങളുടെ പ്ലാനിൽ ഇല്ല എന്ന് അന്നേ പ്ലാറ്റൻസ് വ്യക്തമാക്കിയതാണ്. അത് കൊണ്ട് തന്നെ താരവും ഏജന്റ് ടീം മാറാനുള്ള ശ്രമങ്ങൾ അന്ന് മുതൽ നടത്തുന്നതാണ്.
ഡയസ് ചിലപ്പോൾ ബ്ലാസ്റ്റേഴ്‌സിൽ ചേരാം. ബ്ലാസ്റ്റേഴ്‌സിൽ തിരകെ ചേരുമെന്ന് ഉറപ്പ് ഒന്നുമില്ല. അവസാന മാസം താരത്തിന്റെ ഏജന്റ് അർജന്റീനക്ക് പുറത്ത് ക്ലബ്ബുകൾ താരത്തിന് വേണ്ടി രംഗത്തുണ്ടെന്ന് പ്രതികരിച്ചിരുന്നു.പരിശീലകൻ മാറി വന്നത് തന്നെയാണ് താരത്തിന്റെ കൂടുമാറലിന് കാരണം. വരുന്ന 48 മണിക്കൂറുകളിൽ താരം എങ്ങോട്ട് ആണെന്ന് അറിയാൻ സാധിക്കുമെന്നും അരാങ്കോ കൂട്ടിച്ചേർത്തു.
അർജന്റീന ക്ലബ്ബായ പ്ലാറ്റൻസിൽ നിന്നാണ് താരം ബ്ലാസ്റ്റേഴ്‌സിലേക്കെത്തിയത്. കഴിഞ്ഞ സീസണിലാണ് താരം ബ്ലാസ്റ്റേഴ്‌സിൽ ലോൺ എത്തിയത്.ലോൺ കാലാവധി അവസാനിച്ചതോടെ ബ്ലാസ്റ്റേഴ്‌സ് വിട്ട് താരം തിരകെ അർജന്റീനയിലേക്ക് തിരകെ പോയിരിന്നു.ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിച്ച 21 മത്സരങ്ങളിൽ നിന്ന് എട്ടു ഗോളും ഒരു അസ്സിസ്റ്റും അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്.