മുൻ ഗോകുലം കേരള പരിശീലകൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡിലേക്ക്. ഗോകുലം കേരളയെ ഐ ലീഗിൽ അപരാചിതരാക്കിയ വിൻസെന്സോ ആൽബർട്ടോ അന്നേസിനെയാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സ്വന്തമാക്കാൻ ഒരുങ്ങുന്നത്.പ്രമുഖ ഫുട്ബോൾ പേജായ iftwc യാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
Iftwc ന്റെ റിപ്പോർട്ട് പ്രകാരം ഉടനെ തന്നെ ഔദ്യോഗികമായി തന്നെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വിൻസെന്സോയെ തങ്ങളുടെ പരിശീലകനായി പ്രഖ്യാപിക്കും. ഗോകുലം കേരളക്ക് ഒപ്പം ഒട്ടേറെ നേട്ടങ്ങൾ സ്വന്തമാക്കിയ പരിശീലകനാണ് അദ്ദേഹം. ഐ ലീഗിൽ പയറ്റി തെളിഞ്ഞ അദ്ദേഹത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഐ എസ് എല്ലിലെ പ്രധാന ശക്തികളിൽ ഒന്നാക്കി മാറ്റുക എന്നത് തന്നെയാണ്.
2020 ഓഗസ്റ്റ് മുതൽ 2022 മെയ് വരെയാണ് അദ്ദേഹം ഗോകുലം കേരളയുടെ പരിശീലകനായത്.40 മത്സരങ്ങളിൽ ഗോകുലത്തെ പരിശീലിപ്പിച്ച അദ്ദേഹം 25 വിജയങ്ങൾ നേടിയിരുന്നു.തോൽവി രുചിച്ചത് വെറും എട്ടു മത്സരങ്ങളിൽ മാത്രം.
ഈ കാലയളവിൽ തന്നെ ഐ ലീഗിന്റെ ചരിത്രത്തിൽ ആദ്യമായി തുടർച്ചയായി രണ്ട് ഐ ലീഗ് കിരീടം നേടുന്ന ടീമെന്ന ഖ്യാതിയും ഗോകുലം സ്വന്തമാക്കിയിരുന്നു. ഐ ലീഗിലെ മികവ് വിൻസെനെക്ക് ഐ എസ് എല്ലിൽ ആവർത്തിക്കാൻ കഴുമോ. നമുക്ക് കാത്തിരുന്നു കാണാം.