in ,

AngryAngry CryCry

അവസരം കൊടുക്കാതെ എങ്ങനെ അയാൾ കഴിവ് തെളിയിക്കും..

മലയാളികൾ രോഷ ആകുലർ ആകുമെങ്കിലും ഇന്ത്യ തെരെഞ്ഞെടുത്തത് വളരെ മികച്ച ഇലവൻ തന്നെയാണ്. സഞ്ജുവിന് പകരം ടീമിൽ ഇടം പിടിച്ചത് ദീപക് ഹൂഡയാണ്. ബാറ്റിങ്ങിലും വേണ്ടി വന്നാൽ ബൗളിങ്ങിലും തിളങ്ങാൻ കഴിവുള്ള താരം.മഴ മൂലം മത്സരം ഇത് വരെയും ആരംഭിച്ചിട്ടില്ല.

Sanju Samson [BCCI]

ഇന്ത്യൻ പ്രീമിയർ ലീഗിലെ മികച്ച താരങ്ങളിൽ ഒരാളാണ് സഞ്ജു സാംസൺ. രാജസ്ഥാൻ റോയൽസിനെ കഴിഞ്ഞ സീസണിൽ ഫൈനലിൽ വരെ എത്തിച്ച നായകൻ കൂടിയാണ് അദ്ദേഹം. എന്നാൽ ഇന്ത്യൻ ടീമിൽ സഞ്ജു സാംസനോടുള്ള അവഗണന തുടരുകയാണ്.

ഇന്നാണ് ഇന്ത്യ അയർലണ്ട് ട്വന്റി ട്വന്റി പരമ്പര ആരംഭിച്ചത്. സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ തന്റെ സ്ഥാനം ഉറപ്പിക്കുന്നതിനുള്ള ഒരു ചവിട്ടി പടിയായിയിട്ടാണ് ഓരോ മലയാളി ആരാധകരും ഈ പരമ്പരയെ കണ്ടത്. പക്ഷെ അവസരം കൊടുക്കാതെ എങ്ങനെ അയാൾ കഴിവ് തെളിയിക്കും.

ഇഷൻ കിഷനും റിഷബ് പന്തിന് കൊടുത്ത അവസരങ്ങൾ താരത്യമം ചെയ്യതു നോക്കുമ്പോൾ സഞ്ജുവിന്റെ അവസരങ്ങൾ എത്രയോ ചെറുത്.ഓസ്ട്രേലിയയിലും ശ്രീലങ്കയിലും ദേ ഇപ്പോൾ അയർലണ്ടിലുമുള്ള പരമ്പരയിലെ ടീമിലെക്കാണ് അദ്ദേഹത്തിനെ തെരെഞ്ഞെടുത്തത്. ഓർമ്മ ശെരിയാണെകിൽ ഒരു ഹോം സീരീസ് പോലും അദ്ദേഹത്തിന് ലഭിച്ചിട്ടില്ല.

മലയാളികൾ രോഷ ആകുലർ ആകുമെങ്കിലും ഇന്ത്യ തെരെഞ്ഞെടുത്തത് വളരെ മികച്ച ഇലവൻ തന്നെയാണ്. സഞ്ജുവിന് പകരം ടീമിൽ ഇടം പിടിച്ചത് ദീപക് ഹൂഡയാണ്. ബാറ്റിങ്ങിലും വേണ്ടി വന്നാൽ ബൗളിങ്ങിലും തിളങ്ങാൻ കഴിവുള്ള താരം.മഴ മൂലം മത്സരം ഇത് വരെയും ആരംഭിച്ചിട്ടില്ല.

മുൻ ഗോകുലം കേരള പരിശീലകൻ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിലേക്ക്..

മുൻ ഗോകുലം കേരള ഗോൾ കീപ്പർ ജംഷഡ്പൂരിലേക്ക്..