in

റയൽ മാഡ്രിഡിന് മുന്നറിയിപ്പ്, ഒന്നും അത്ര എളുപ്പമാകില്ല എന്ന് ഡീഗോ സിമിയോണി…

“അവർക്കറിയാം ഞങ്ങൾ അവസാനം വരെ പോരാടുമെന്ന്, അതുകൊണ്ട് തന്നെ ഈ മത്സരം റയൽ മാഡ്രിഡിന് എളുപ്പമാകില്ല. റയലിന്റെ യുവതാരമായ വിനീഷ്യസ് ജൂനിയർ വളരെ മികച്ച ഫോമിലാണ് കളിക്കുന്നത്, സ്കോറിങ് ടച്ചും മറ്റുമെല്ലാം വിനീഷ്യസ് കണ്ടെത്തി കഴിഞ്ഞു, അദ്ദേഹത്തിന് വളരെ മികച്ച ഭാവിയുണ്ട്. “

സ്പെയിനിലെ മാഡ്രിഡിലെ സാന്റിയാഗോ ബെർണബുവിൽ റയൽ മാഡ്രിഡും അത്‌ലറ്റിക്കോ മാഡ്രിഡും തമ്മിൽ ഏറ്റുമുട്ടുന്ന വാശിയേറിയ ‘മാഡ്രിഡ്‌ ഡെർബി’ ഒരുങ്ങാൻ മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്.

മാഡ്രിഡ്‌ നഗരവൈരികളുടെ പോരാട്ടമെന്നതിനാൽ കളത്തിനകത്തും പുറത്തുമെല്ലാം അനിഷ്ട സംഭവങ്ങൾ അരങ്ങേറുക പതിവുള്ള കാര്യമാണ്, ഇന്നും ഇതുപോലെ കളിക്കാർ തമ്മിൽ കളത്തിനകത്തു കയ്യാങ്കളി നടത്തിയാലും അത്ഭുതപ്പെടേണ്ട കാര്യമല്ല, കാരണം ഇത് അഭിമാനപോരാട്ടമാണ്.

അതേസമയം റയൽ മാഡ്രിഡുമായുള്ള ഡെർബിക്ക് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ അത്‌ലറ്റിക്കോ മാഡ്രിഡ്‌ പരിശീലകൻ ഡീഗോ സിമിയോണി സംസാരിച്ചു, ഇന്നത്തെ മത്സരത്തിൽ റയൽ മാഡ്രിഡിന് ഒന്നും എളുപ്പമാവില്ല എന്നാണ് അത്‌ലറ്റിക്കോ മാഡ്രിഡ് പരിശീലകൻ സിമിയോണി മുന്നറിയിപ്പ് നൽകിയത്.

“ലാലിഗയിലെ ഞങ്ങളുടെ കിരീടപോരാട്ടം അവസാനിച്ചുവെന്ന് പറയാനായിട്ടില്ല, മികച്ച ടീമുകൾ ലാലിഗയിൽ ഉണ്ട് എന്നതിനാൽ ലാലിഗ എപ്പോഴും മത്സരാധിഷ്ഠിതമാണ്, എല്ലാ മത്സരത്തിലും വളരെ മികച്ച രീതിയിലുള്ള പ്രകടനമാണ് ഞങ്ങൾ നടത്താൻ ശ്രമിക്കുന്നത്, ആ കാര്യത്തിൽ യാതൊരു മാറ്റവും വരുത്താൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല.”

“അവർക്കറിയാം ഞങ്ങൾ അവസാനം വരെ പോരാടുമെന്ന്, അതുകൊണ്ട് തന്നെ ഈ മത്സരം റയൽ മാഡ്രിഡിന് എളുപ്പമാകില്ല. റയലിന്റെ യുവതാരമായ വിനീഷ്യസ് ജൂനിയർ വളരെ മികച്ച ഫോമിലാണ് കളിക്കുന്നത്, സ്കോറിങ് ടച്ചും മറ്റുമെല്ലാം വിനീഷ്യസ് കണ്ടെത്തി കഴിഞ്ഞു, അദ്ദേഹത്തിന് വളരെ മികച്ച ഭാവിയുണ്ട്. “
– സിമിയോണി പറഞ്ഞത്.

ലാലിഗ പോയന്റ് ടേബിളിൽ 16 മത്സരങ്ങളിൽ നിന്ന് 39 പോയന്റുമായി ഒന്നാം സ്ഥാനത്താണ് കാർലോ ആൻസലോട്ടി പരിശീലിപ്പിക്കുന്ന, നിലവിൽ മിന്നുന്ന ഫോമിൽ കളിക്കുന്ന റയൽ മാഡ്രിഡുള്ളത്, എന്നാൽ 15 മത്സരങ്ങളിൽ നിന്ന് 29 പോയന്റുമായി നാലാം സ്ഥാനത്താണ് നിലവിലെ ലാലിഗ ചാമ്പ്യന്മാരായ അത്‌ലറ്റിക്കോ മാഡ്രിഡുള്ളത്.

മെസ്സി-എംബാപ്പെ ജോഡിയെ തടയാനുള്ള തന്ത്രം വെളിപ്പെടുത്തി മൊണാകോ പരിശീലകൻ…

പോണ്ടിങ് ഗാംഗുലിക്ക് കീഴിൽ! KKR ന്റെ ആദ്യ പ്ലേയിങ് ഇലവൻ! (IPL 2008)