in

പോണ്ടിങ് ഗാംഗുലിക്ക് കീഴിൽ! KKR ന്റെ ആദ്യ പ്ലേയിങ് ഇലവൻ! (IPL 2008)

2008 ൽ ആരംഭിച്ച ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിനായി തയാറെടുക്കുമ്പോൾ IPL ലെ ആദ്യ സീസണിലേക്ക് ഒരു തിരിഞ്ഞു നോട്ടമാണ് ഈ പങ്തി. IPL ലെ മികച്ച ടീമുകളിൽ ഒന്നായ കൊൽക്കത്ത നൈറ്റ് റൈഡേസിന്റെ ആദ്യ ഇലവൻ ആണ് ഇന്ന് നോക്കുന്നത്. IPL ചരിത്രത്തിലെ ആദ്യ മത്സരത്തിൽ തന്നെ വൻ വിജയം നേടിയ കൊൽക്കത്തയെ ആദ്യ മത്സരത്തിൽ നയിച്ചത് മാർക്കീ പ്ലയർ ആയി എത്തിയ സൗരവ് ഗാംഗുലി ആണ്!

സൗരവ് ഗാംഗുലിയെ ക്യാപ്റ്റന്‍ ആയും മാർകീ പ്ലയർ ആയും മുൻനിർത്തിയാണ് കൊൽക്കത്ത നൈറ്റ് റൈഡേസ് എന്ന ടീം രൂപീകരിക്കപ്പെട്ടത്. ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിൽ എത്തിയ ടീം വലിയ പ്രതീക്ഷകളെ നിരാശപ്പെടുത്താത്ത പ്രകടനം ആണ് തങ്ങളുടെ ആദ്യ മത്സരത്തില്‍ പുറത്തെടുത്തത്. ആദ്യ കിരീടം നേടാൻ 2012 വരെ കാത്തിരിക്കേണ്ടി വന്നു എങ്കിലും ആദ്യ മത്സരത്തിൽ IPL പോലൊരു പരീക്ഷത്തിന് ഏറ്റവും മികച്ച തുടക്കം നൽകാൻ KKR ന് കഴിഞ്ഞു. IPL ചരിത്രത്തിലെ ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേർസ് ബാംഗ്ലൂറിനെ തരിപ്പണമാക്കിയ നൈറ്റ് റൈസേസ് പ്ലേയിങ് ഇലവൻ നോക്കാം!

ഓപണിങ്!
സൗരവ് ഗാംഗുലി – ബ്രണ്ടൻ മക്കല്ലം!

ക്യാപ്റ്റൻ സൗരവ് ഗാംഗുലിയും ന്യൂസിലാന്റ് സൂപ്പർതാരം ബ്രണ്ടൻ മക്കല്ലവും ചേർന്നാണ് IPL ലെ ആദ്യ മത്സരത്തിൽ ഓപണിങിന് എത്തിയത്. 12 പന്തുകളിൽ 10 റൺസ് നേടി ഗാംഗുലി പുറത്തായപ്പോൾ മത്സരത്തിലെ അവസാന പന്തുവരെ തകർത്തടിച്ച് ക്രീസിൽ തുടരാൻ ആയിരുന്നു ബ്രണ്ടൻ മക്കല്ലത്തിന്റെ പ്ലാൻ. 73 പന്തുകളിൽ 13 സിക്സറുകളും 10 ബൗണ്ടറികളും അടങ്ങിയ ഇന്നിങ്സിൽ 158* റൺസ് ആണ് ഈ വെടിക്കെട്ട് ഓപണർ നേടിയത്.

No3 & No4
റിക്കി പോണ്ടിംഗ് – ഡേവിഡ് ഹസി!

ഓസ്ട്രേലിയയുടെ ഇതിഹാസ താരം റിക്കി പോണ്ടിംഗ് ആണ് മൂന്നാമൻ ആയി എത്തിയത്. 20 പന്തുകളിൽ ഇരുപത് റൺസ് നേടി റിക്കി പുറത്തായി.
പിന്നീട് അധികം മത്സരങ്ങൾ കളിക്കാൻ പോണ്ടിംഗിന് കഴിഞ്ഞില്ല. വർഷങ്ങൾക്ക് ശേഷം മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റന്‍ ആയി എത്തിയെങ്കിലും ആ സീസണിൽ തന്നെ വിരമിച്ചു. നാലാമൻ ആയി എത്തിയ മറ്റൊരു ഓസ്ട്രേലിയൻ താരം ഡേവിഡ് ഹസി ക്കും പ്രത്വേകിച്ച് ഒന്നും ചെയ്യാൻ ഉണ്ടായില്ല – 12 പന്തിൽ പന്ത്രണ്ട് റൺസ് നേടി പുറത്ത്.

ക്യാപ്റ്റന്‍ ഹർഭജൻ, ഓപണർ ജയസൂര്യ, മുംബൈയുടെ ആദ്യ പ്ലേയിങ് ഇലവൻ (IPL 2008)

മധ്യനിര

മുഹമ്മദ് ഹഫീസ് – വൃദ്ധിമാൻ സാഹ (wk) ലക്ഷ്മി ശുക്ല.

പാകിസ്താന്‍ ഓൾറൗണ്ടർ ഹഫീസ് ആണ് അഞ്ചാമൻ ആയി എത്തിയത്. മൂന്ന് പന്തുകളിൽ അഞ്ച് റൺസ് നേടി പുറത്താവാതെ നിന്നു. ആറാമൻ ആയി വിക്കറ്റ് കീപ്പർ ബാറ്റർ വൃദ്ധിമാൻ സാഹ യും ഏഴാമൻ ആയി ലക്ഷ്മി ശുക്ലയും ആണ് പ്ലേയിങ് ഇലവനിൽ. ഇരുവർക്കും ബാറ്റിങ് അവസരം ലഭിച്ചില്ല. സാഹ പിന്നീട് ചെന്നൈ സൂപ്പർ കിങ്സ്, കിങ്സ് ഇലവൻ പഞ്ചാബ് തുടങ്ങിയ ടീമുകളുടെ ഭാഗമായിട്ടുണ്ട്. നിലവിൽ സൺ റൈസേസ് ഹൈദരാബാദിന് വേണ്ടിയാണ് കളിച്ചിരുന്നത്.

ചെന്നൈയുടെ നായക സ്ഥാനത്ത് ഇനി ധോണിയില്ല; അമ്പരപ്പിക്കുന്ന തിരുമാനം; ഞെട്ടലിൽ ആരാധകർ

ബൗളർമർമാർ.

അജിത് അഗാർക്കറിനൊപ്പം ഇഷാന്ത് ശർമ, അശോക് ഡിണ്ട എന്നീ യുവ പേസർമാരും സ്പിന്നർ മുരളി കാർത്തിക്കും അടങ്ങിയതാണ് KKR ന്റെ ആദ്യ മത്സരത്തിലെ ബൗളിങ് നിര. ന്യൂ ബോൾ എടുത്ത യുവ പേസർമാർ ഇരുവരും നന്നായി പന്തെറിഞ്ഞു. മൂന്നോവറിൽ യഥാക്രമം 9,7 റൺസ് മാത്രം വിട്ടുനൽകി ഡിണ്ട രണ്ട് വിക്കറ്റുകളും ഇഷാന്ത് ഒരു വിക്കറ്റും നേടി. നാലോവർ വീതം എറിഞ്ഞ അഗർക്കറും ഗാംഗുലിയും മികച്ച പ്രകടനങ്ങൾ തന്നെ നടത്തി. ലക്ഷ്മി ശുക്ലയുടെ രണ്ടാം ഓവറിലെ ആദ്യ പന്തിൽ ബാംഗ്ലൂര്‍ ഓൾ ഔട്ട് ആയി – 82 റൺസിന്! KKR ന്  140 റൺസിന്റെ വിജയം!

KKR’s first Playing XI
Sourav Ganguly (c), Brendon McCullum, Ricky Ponting, David Hussey, Mohammad Hafeez, Wriddhiman Saha (wk), Laxmi Shukla, Ajit Agarkar, Murali Kartik, Ishant Sharma, Ashok Dinda.

റയൽ മാഡ്രിഡിന് മുന്നറിയിപ്പ്, ഒന്നും അത്ര എളുപ്പമാകില്ല എന്ന് ഡീഗോ സിമിയോണി…

പൊട്ടക്കണ്ണൻ റഫറി ബ്ലാസ്റ്റേഴ്സിന്റെ വിജയം തട്ടിയെടുത്തു…