in

ക്യാപ്റ്റന്‍ ഹർഭജൻ, ഓപണർ ജയസൂര്യ, മുംബൈയുടെ ആദ്യ പ്ലേയിങ് ഇലവൻ (IPL 2008)

2008 ൽ ആരംഭിച്ച ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിനായി തയാറെടുക്കുമ്പോൾ IPL ലെ ആദ്യ സീസണിലേക്ക് ഒരു തിരിഞ്ഞു നോട്ടമാണ് ഈ പങ്തി. IPL ലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായ മുംബൈ ഇന്ത്യൻസിന്റെ ആദ്യ മാച്ചിലെ പ്ലേയിങ് ഇലവൻ നോക്കാം! പരിക്ക് കാരണം സീസണിലെ ആദ്യ ഏഴ് മത്സരങ്ങളിൽ സച്ചിൻ ടെൻഡുൽക്കറിന് പകരം ഹർഭജൻ സിങ് ആണ് മുബൈ ഇന്ത്യന്‍സിനെ നയിച്ചത്! അതായത് മുംബൈ ഇന്ത്യൻസിന്റെ ആദ്യ ക്യാപ്റ്റന്‍ ഹർഭജൻ ആണ്.

mumbai indians

IPL ലെ ഏറ്റവും സക്സസ്ഫുൾ ആയ ടീമാണ് മുംബൈ ഇന്ത്യൻസ്, അഞ്ച് കിരീടങ്ങൾ, മറ്റാരെക്കാളും മുന്നിൽ. മികച്ച പ്രകടനങ്ങൾ ഉണ്ടായിരുന്നു എങ്കിലും മുംബൈ ശരിക്കും രക്ഷപ്പെടുന്നത് 2013 ൽ രോഹിത് ശർമ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തതോടെ ആണ്. 2013 വരെയുള്ള കാലഘട്ടം സച്ചിൻ ടെൻഡുൽക്കറുടെ പേരിലാണ് ടീം അറിയപ്പെട്ടിരുന്നത്. 2013, 2015, 2017, 2019, 2020 വർഷങ്ങളിൽ കിരീടം ഉയർത്തിയ മുംബൈ ഇന്ത്യൻസിന്റെ ആദ്യ മത്സരത്തിലെ പ്ലേയിങ് ഇലവൻ നോക്കാം

ഓപണേർസ്!
സനത് ജയസൂര്യ – ലൂക്ക് റോഞ്ചി (wk)

ശ്രീലങ്കയുടെ ഇതിഹാസ താരം സനത് ജയസൂര്യക്കൊപ്പം ന്യൂസിലാന്റ് വിക്കറ്റ് കീപ്പർ ബാറ്റർ ലൂക്ക് റോഞ്ചിയാണ് മുംബൈ ഇന്ത്യൻസിന് വേണ്ടി ഓപണിങ് റോൾ ചെയ്തത്. റോഞ്ചി പത്ത് പന്തുകളിൽ എട്ട് റൺസ് നേടി പുറത്തായപ്പോൾ 16 പന്തുകളിൽ 29 റൺസ് നേടിയ ജയസൂര്യ റൺ ഔട്ട് ആയി. റോഞ്ചി IPL ൽ പിന്നീട് നാല് മത്സരങ്ങൾ മാത്രമാണ് കളിച്ചത്.  മുംബൈക്കായി 30 IPL മത്സരങ്ങൾ കളിച്ച ജയസൂര്യ 768 റൺസ് നേടിയിട്ടുണ്ട്.

mumbai indians

No3 & No4
ഡൊമനിക് തോർൺലി – റോബിൻ ഉത്തപ്പ.

അധികം ആർക്കും പരിചിതമല്ലാത്ത ആളാണ് മൂന്നമൻ ആയി എത്തിയത് – ഓസ്ട്രേലിയയുടെ ആഭ്യന്തര താരം ഡൊമിനിക് തോർൺലി അഞ്ച് പന്തുകൾ നേരിട്ട് 0 റൺസുമായി നിൽക്കെ റിട്ടയർഡ് ഹർട്ട് ആയി പുറത്തേക്ക് പോയി. പിന്നീട് അഞ്ച് മത്സരങ്ങളിൽ കൂടി അവസരം ലഭിച്ചു എങ്കിലും നല്ല പ്രകടനങ്ങൾ ഇല്ലാതെ പുറത്തുപോയി. നാലാമൻ ആയി എത്തിയത് റോബിൻ ഉത്തപ്പയാണ്, 38 പന്തുകളിൽ 48 റൺസ് നേടി ഉത്തപ്പ ടീമിന്റെ ടോപ് സ്കോറർ ആയി. ആ ഇലവനിൽ ഇന്നും സജീവനായി താരങ്ങളിൽ ഒരാളാണ് ഉത്തപ്പ.

മധ്യനിര –
പിനൻ ഷാ, പൊള്ളോക്ക്, അഭിഷേക് നായർ

ബറോഡയുടെ വിക്കറ്റ് കീപ്പർ ബാറ്റർ പിനൽ ഷായാണ് അഞ്ചാമൻ ആയി എത്തിയത്, 23 പന്തുകളിൽ നിന്നും 19 റൺസ് നേടി ഷാ പുറത്തായി. ആറാമൻ ആയി എത്തിയത് സൗത്ത് ആഫ്രിക്കയുടെ ഇതിഹാസ താരം ഷോൺ പൊള്ളോക്ക് ആണ്. 12 പന്തുകളിൽ നിന്ന് 28 റൺസ് നേടി പൊള്ളോക്ക് പുറത്തായി. ഏഴാമൻ അഭിഷേക് നായർ 20 റൺസ് നേടി. മുംബൈക്ക് വേണ്ടി ന്യൂ ബോൾ എടുത്തതും അഭിഷേക് ആയിരുന്നു എങ്കിലും ഒരു ഓവർ മാത്രമാണ് എറിഞ്ഞത്.

ബൗളിങ് നിര.
ക്യാപ്റ്റൻ ഹർഭജൻ സിങ്, പൊള്ളോക്ക്, ആഷിശ് നെഹ്റ, യുവ പേസർ ധവാൽ കുൽക്കർണി, മുംബൈക്കാരൻ മീഡിയം പേസർ മുസാവിർ ഖോട്ടെ എന്നിലർ അടങ്ങിയത് ആയിരുന്നു മുംബൈയുടെ ബൗളിങ് നിര. ഹർഭജൻ, പൊള്ളോക്ക്, നെഹ്റ എന്നിവർക്കൊപ്പം ജയസൂര്യയും നാല് ഓവറുകൾ വീതം എറിഞ്ഞു. അഭിഷേക് നായർ ഒരു ഓവറും ധവാൽ കുൽക്കർണി മൂന്നോവറും എറഞ്ഞിപ്പോൽ മുസാവിറിന് അവസരം ലഭിച്ചില്ല.

Sanath Jayasuriya, Luke Ronchi, (wk)Dominic Thornely,Robin Uthappa, Pinal Shah,Abhishek Nayar, Shaun Pollock,  Musavir Khote, Harbhajan Singh (c), Ashish Nehra, Dhawal Kulkarni. 

മത്സരം ബാംഗ്ലൂര്‍ അഞ്ച് വിക്കറ്റുകൾക്ക് പരാജയപ്പെട്ടു. തോറ്റ് തുടങ്ങിയ മുംബൈ ഒടുവിൽ ഏഴ് വിജയങ്ങളും ഏഴ് പരാജയങ്ങളുമായി പതിനാല് പോയിന്റുകളും ആയി അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

റൂമർ: ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും റയൽ മാഡ്രിഡിലേക്ക് എത്തുമെന്ന് റിപ്പോർട്ട്‌…

കളത്തിനകത്തും പുറത്തും മാതൃകയാകണം, ആഗ്രഹം തുറന്നു പറഞ്ഞ് അന്റോയിൻ ഗ്രീസ്മാൻ..