in

CryCry LOVELOVE

കളത്തിനകത്തും പുറത്തും മാതൃകയാകണം, ആഗ്രഹം തുറന്നു പറഞ്ഞ് അന്റോയിൻ ഗ്രീസ്മാൻ..

“എനിക്ക് ഇതുപോലെ മികച്ച രീതിയിൽ കളിക്കുന്നത് തുടരണം, ഇത് ഒരു തുടക്കം മാത്രമാണ്, വളരെയധികം പ്രചോദനത്തോടെയാണ് ഞാൻ വന്നത്, കളിക്കളത്തിനകത്തും പുറത്തും എനിക്ക് മികച്ച മാതൃകയായിരിക്കണം. ടീമിൽ വീണ്ടും തിരിച്ചെത്തിയപ്പോൾ ആദ്യം എനിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു, കാരണം ഇത് ശാരീരികമായും തന്ത്രപരമായും തികച്ചും വ്യത്യസ്തമാണ്, എന്നെ അറിയേണ്ട പുതിയ ടീമംഗങ്ങൾക്കൊപ്പം എനിക്ക് അവരെ കൂടി പരിചയപ്പെടേണ്ടതുണ്ട്.”

Antoine-Griezmann and messi

കളിക്കളത്തിനകത്തും പുറത്തും തനിക്ക് മികച്ച മാതൃകയായിരിക്കണമെന്ന തന്റെ ആഗ്രഹം തുറന്നു പറഞ്ഞിരിക്കുകയാണ് അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പർ താരമായ അന്റോയിൻ ഗ്രീസ്മാൻ.

യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പോർട്ടോയെ 1-3 എന്ന മികച്ച സ്കോറിനു തോല്പിക്കാൻ അത്‌ലറ്റിക്കോ മാഡ്രിഡിന് കഴിഞ്ഞിരുന്നു, അടുത്ത മത്സരത്തിൽ ലാലിഗയിൽ മികച്ച ഫോമിൽ കളിക്കുന്ന റയൽ മാഡ്രിഡിനെയാണ് ‘മാഡ്രിഡ്‌ ഡെർബിയിൽ’ അത്‌ലറ്റിക്കോ നേരിടുന്നത്.

Antoine-Griezmann and messi

“എനിക്ക് ഇതുപോലെ മികച്ച രീതിയിൽ കളിക്കുന്നത് തുടരണം, ഇത് ഒരു തുടക്കം മാത്രമാണ്, വളരെയധികം പ്രചോദനത്തോടെയാണ് ഞാൻ വന്നത്, കളിക്കളത്തിനകത്തും പുറത്തും എനിക്ക് മികച്ച മാതൃകയായിരിക്കണം.”

“ടീമിൽ വീണ്ടും തിരിച്ചെത്തിയപ്പോൾ ആദ്യം എനിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു, കാരണം ഇത് ശാരീരികമായും തന്ത്രപരമായും തികച്ചും വ്യത്യസ്തമാണ്, എന്നെ അറിയേണ്ട പുതിയ ടീമംഗങ്ങൾക്കൊപ്പം എനിക്ക് അവരെ കൂടി പരിചയപ്പെടേണ്ടതുണ്ട്.”

“സാധ്യമായ ഏറ്റവും മികച്ച രീതിയിൽ മത്സരങ്ങൾ കളിക്കുവാൻ ഞാൻ ശ്രമിക്കുന്നു, എന്റെ ടീമംഗങ്ങൾക്ക് ആവശ്യമുള്ളത് പോലെ ഇപ്പോൾ ഞങ്ങൾ ശരിയായ പാതയിലാണെന്ന് തോന്നുന്നു, അത് തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” – ഗ്രീസ്മാൻ പറഞ്ഞു.

2019-ൽ അത്‌ലറ്റിക്കോ മാഡ്രിഡ്‌ വിട്ട് ബാഴ്സലോണയിലേക്ക് കൂടുമാറിയ അന്റോയിൻ ഗ്രീസ്മാന് ബാഴ്സയിൽ പ്രതീക്ഷിച്ച ഫോമിലേക്കുയരാൻ സാധിച്ചില്ല, തുടർന്ന് 2021 സമ്മറിലാണ് ഗ്രീസ്മാൻ അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക് തിരിച്ചെത്തുന്നത്, നിലവിൽ ഈ സീസണിൽ ചാമ്പ്യൻസ് ലീഗിൽ 5 മത്സരങ്ങളിൽ നിന്ന് 4 ഗോളുകൾ നേടിയ അന്റോയിൻ ഗ്രീസ്മാൻ മികച്ച ഫോമിലാണ് കളിക്കുന്നത്.

ക്യാപ്റ്റന്‍ ഹർഭജൻ, ഓപണർ ജയസൂര്യ, മുംബൈയുടെ ആദ്യ പ്ലേയിങ് ഇലവൻ (IPL 2008)

യുവിക്ക് ദാദ ഒരു വെല്യട്ടനായിരുന്നു.