in

യുവിക്ക് ദാദ ഒരു വെല്യട്ടനായിരുന്നു.

സൗരവ് ഗാംഗുലി ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റൻമാരിൽ ഒരാൾ. ഇന്ന് എനിക്ക് പറയാനുള്ളത് ഗാംഗുലി എന്നാ ക്യാപ്റ്റൻ വേണ്ടി മരിക്കാൻ വരെ തയ്യാർ ആണെന്ന് പ്രഖ്യാപിച്ച യുവിയുടെ ദാദയുമായിയുള്ള ബന്ധത്തെ പറ്റിയാണ്. മൂന്നു സംഭവങ്ങളിൽ കൂടി യുവിക്ക് ആരായിരുന്നു ദാദ എന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു.

yuvi and ganguly

വർഷം 2000, ഇന്ത്യൻ ക്രിക്കറ്റ്‌ ടീം എന്നാ കപ്പൽ കോഴ ആരോപണത്തിന്റെ ചുഴിയിൽ മുങ്ങിയപ്പോൾ കപ്പിത്താനായി ദാദ അവരോധിക്കപ്പെട്ടു . ഈ കാലയളവിൽ തന്നെയാണ് യുവി ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിലേക്ക് എത്തുന്നതും.2000 ത്തിലെ നോക്കൗട്ട് ട്രോഫിയിൽ ഇന്ത്യ ഓസ്ട്രേലിയ നേരിടാൻ ഒരുങ്ങനതിന്റെ തലേന്നാണ് ഈ സംഭവം നടക്കുന്നത്.തലേ ദിവസം രാത്രി ടീം മീറ്റിംഗ് കഴിഞ്ഞ ശേഷം എല്ലാവരോടും നല്ല രീതിയിൽ റസ്റ്റ്‌ എടുക്കാൻ ദാദ അവശ്യപെട്ടു. അത് കൊണ്ട് തന്നെ ഏവരോടും തങ്ങളുടെ മുറിയിൽ എത്തി ഉറങ്ങാൻ നിർദ്ദേശിച്ചു . എന്നിട്ടു ദാദ നേരെ ഇന്ത്യൻ ടീം താമസിച്ചിരുന്ന ഹോട്ടലിലെ സെക്യൂരിറ്റിയുടെ അടുത്ത് ചെന്ന് തനിക്ക് വേണ്ടി ഒരാളെ ഒന്നു ശ്രദ്ധിക്കാമോ എന്ന് ആവശ്യപെടുന്നു. സെക്യൂരിറ്റി താൻ എല്ലാവരെയും ശ്രദ്ധിക്കണ്ടവനാണ് എങ്കിലും ദാദ യുടെ ആവശ്യം മാനിച്ചു യുവരാജ് എന്നാ ഇരുപതു വയസ്സ്കാരനെ പ്രത്യേകം ശ്രദ്ധിക്കാം എന്ന് ഉറപ്പ് നൽകുന്നു.സമയം പത്തു മണിയോട് അടുത്തപോൾ ദാദ യുവിയുടെ മുറിയിലെത്തിയപ്പോൾ യുവി അവിടെ ഇല്ലായിരുന്നു. ദാദ വേഗം സെക്യൂരിറ്റിടെ അടുത്ത് ചെന്ന് അനേഷിച്ചു. അക്കാലത്തു യുവി രാത്രികളിൽ സ്ഥിരം പബിൽ പോകുന്നത് പതിവായിരുന്നു.ദാദ സെക്യൂരിറ്റിയോട് അവിടുത്തെ പ്രധാന പബ് കളുടെ ലൊക്കേഷൻ മേടിച്ചു കൊണ്ട് ഒരു ടാക്സി വിളിച്ചു ഒറ്റക്ക് യുവിയെ അനേഷിക്കാൻ ഇറങ്ങി. ഒടുവിൽ യുവിയെ ഒരു പബിൽ വെച്ച് തന്നെ കണ്ടെത്തി. അവിടെ ആഘോഷിച്ചു ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന യുവിയോട് ദാദ പറഞ്ഞു. നീ ഭക്ഷണം കഴിക്കുക. പക്ഷെ ഞാൻ ഇവിടെ നിന്ന് പോകുമ്പോ നീയും എന്റെ കൂടെ വരണം. ദാദ യുടെ വാക്ക് അക്ഷരപ്രതി അനുസരിച്ച യുവി പിറ്റേന്ന് നടന്ന കളിയിലെ താരമായി മാറി.

ഒരിക്കൽ യുവിയോട് ദാദ പറയുകയാണ്. നാളെ നീ ഓപ്പൺ ചെയ്യണം. ആഭ്യന്തര ക്രിക്കറ്റിൽ പോലും ഇന്നിങ്സ് ഓപ്പൺ ചെയ്യാത്ത യുവി അതു കെട്ട് ആകെ പരിഭ്രാന്തനായി. പക്ഷെ പിറ്റേന്ന് രാവിലെ പതിവ് പോലെ തന്നെ സച്ചിനും ദാദയും ഓപ്പൺ ചെയ്യാൻ പോയി. ഇതിന് യുവി പ്രതികാരം ചെയ്തത് മറ്റൊരു രസകരമായ സംഭവത്തിലൂടെയായിരുന്നു

yuvi and ganguly

ഡ്രെസ്സിങ്‌ റൂം മുഴുവൻ യുവി ഒരു കള്ളവാർത്ത അടങ്ങുന്ന പത്രം അച്ചടിച്ചു എല്ലാം താരങ്ങൾക്ക് നൽകുന്നു. ആ പത്രത്തിലെ വാർത്ത ഇങ്ങനെയായിരുന്നു ഗാംഗുലിക്ക് കീഴിൽ കളിക്കാൻ ഒരു ഇന്ത്യൻ താരത്തിനും താല്പര്യമില്ല.ഇത് വായിച്ച ദാദ വളരെ ദുഃഖിതനായി. ഒടുവിൽ താൻ ഈ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് ഒഴിയുകയാണ് എന്നാ ടീം അംഗങ്ങളോട് വളരെ വേദനയോടെ പറയുന്നേ നിമിഷം യുവി അദ്ദേഹത്തിന്റെ അടുത്ത് എത്തി ഇങ്ങനെ പറഞ്ഞു ‘ഏപ്രിൽ ഫൂൾ ദാദ’.’We love you’.

അതെ യുവിക്ക് അത്രമേൽ പ്രിയപെട്ടവനായിരുന്നു ദാദ . ഒരു പക്ഷെ ദാദ ഇല്ലായിരുനെകിൽ എന്നെ പോലെയുള്ള ആരാധകാർക്ക് സ്നേഹിക്കാൻ ഒരു യുവി ഉണ്ടാവുകയില്ലായിരുന്നു.ലോകകപ്പുകളുടെ രാജാവ് ആകാൻ ഒരു യുവരാജാവ് ഉണ്ടാവുക ഇല്ലായിരുന്നു. അതു കൊണ്ട് തന്നെ ആണാലോ ദാദ ക്ക് വേണ്ടി മരിക്കാൻ പോലും തയ്യാർ ആണെന്ന് അയാളും പ്രഖ്യാപിച്ചത്..

Advance happy birthday yuvi

കളത്തിനകത്തും പുറത്തും മാതൃകയാകണം, ആഗ്രഹം തുറന്നു പറഞ്ഞ് അന്റോയിൻ ഗ്രീസ്മാൻ..

70 മില്യൻ മുടക്കി യുണൈറ്റഡ് താരത്തിനെ ബാഴ്സലോണയിൽ എത്തിക്കാൻ സാവിയുടെ നീക്കങ്ങൾ ആരംഭിച്ചു