in

തുടരെ രണ്ടാം സെഞ്ച്വറി അടിച്ച് റുതുരാജ്, ഇന്ത്യയുടെ പുതിയ റൺമഷീൻ!

റുതുരാജ് ഗെയ്ക്വദ് തന്റെ മികച്ച ഫോം തുടരുന്നു. IPL നും സയ്ദ് മുഷ്താഖ് അലി ട്രോഫിക്കും പിന്നാലെ വിജയ് ഹസാരെ ഏകദിന ട്രോഫിയിലും റൺ മെഷീൻ ആവുകയാണ് ഈ യുവ-ഓപണർ. മഹാരാഷ്ട്രയുടെ രണ്ട് വിജയങ്ങളിലും സെഞ്ച്വറി നേടിയ റുതു നിലവിൽ ടോപ് സ്കോററും ആണ്.

ruturaj gaikwad
Rituraj Gaikwad

സ്വപ്ന തുല്യമായ ഫോം തുടരുകയാണ് മഹാരാഷ്ട്രയുടെ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വദ്. IPL ലും സയ്ദ് മുഷ്താഖ് അലി ട്രോഫിയിലും വളരെ മികച്ച പ്രകടനങ്ങൾ നടത്തിയ ഈ മഹാരാഷ്ട്രക്കാരൻ വിജയ് ഹസാരെ ഏകദിന ട്രോഫിയിലും അവിശ്വസിനീയമായ ഫോം തുടരുന്നു. ആദ്യ രണ്ട് മത്സരങ്ങളിലും സെഞ്ച്വറികൾ നേടിയാണ് മഹാരാഷ്ട്രയുടെ ക്യാപ്റ്റന്‍ ടീമിനെ മുന്നിൽ നിന്ന് നയിക്കുന്നത്.

എലൈറ്റ് ഗ്രൂപ്പ് ഡി യിലെ രണ്ടാം മത്സരത്തിൽ ഛത്തിസ്ഗഢിന് എതിരെയാണ് റുതുരാജ് സെഞ്ച്വറി നേടിയത്. 276 റൺസ് ചേസ് ചെയ്ത മഹാരാഷ്ട്ര 47 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം നേടി. 143 പന്തുകളിൽ 14 ഫോറുകളും 5 സിക്സറുകളും ഉൾപടെ 154 റൺസ് നേടി പുറത്താവാതെ നിന്നു.
ആദ്യ മത്സരത്തിൽ മധ്യപ്രദേശിനെതിരെ 328 ചേസ് ചെയ്യുമ്പോഴും 136 റൺസിന്റെ മികച്ച ഇന്നിങ്സ് കളിക്കാൻ റുതുരാജിന് കഴിഞ്ഞു. രണ്ട് മത്സരങ്ങളും ജയിക്കുകയും ചെയ്തതോടെ ക്യാപ്റ്റന്‍ എന്ന നിലയിലും യുവ ഓപണറുടെ കോൺഫിഡൻസും മികച്ചതാവും.

ruturaj gaikwad
Rituraj Gaikwad

രണ്ട് ഇന്നിങ്സുകളിൽ നിന്ന് 290 റൺസ് നേടിയതോടെ നിലവിൽ ടൂർണമെന്റിലെ ടോപ് സ്കോററും മറ്റാരുമല്ല. ഒരുപക്ഷേ ടിട്വന്റിയേക്കാൾ കൂടുതല്‍ ചേരുന്ന ഫോർമാറ്റ് ആണ് ഏകദിനം. റുതുവിന്റെ ശൈലിക്ക് കൂടുതല്‍ ചേരുന്ന ഫോർമാറ്റ്, റിസ്ക് പരമാവധി ഒഴിവാക്കിയുള്ള സ്കോറിങ് ശൈലിയും, സ്പിന്നിന് എതിരെയുള്ള അസാധ്യ ആധിപത്യവും എല്ലാം ഏകദിനത്തിൽ കൂടുതല്‍ ഗുണം ചെയ്യും.

കഴിഞ്ഞ IPL ൽ 45 ആവറേജിൽ 635 റൺസുമായി ഓറഞ്ച് ക്യാപ്പ് നേടിയിരുന്നു. ഒരു സെഞ്ച്വറിയും 4 ഫിഫ്റ്റികളും അടങ്ങിയ സീസണിൽ CSK യെ കിരീടത്തിലെത്തിക്കാൻ പ്രധാന പങ്ക് വഹിച്ചതും റുതുരാജ് ആണ്. ഈ വർഷം ടിട്വന്റിയിൽ 1000 റൺസ് നേടിയ ആദ്യ താരമായ റുതുരാജിനെ ന്യൂസിലാന്റിനെതിരെ ടിട്വന്റി പരമ്പരയിൽ തിരഞ്ഞെടുത്തു എങ്കിലും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. എന്നിരുന്നാലും ഫോം പരിഗണിച്ച് ചെന്നൈ സൂപ്പർ കിങ്സ് ആറ് കോടി രൂപക്ക് റുതുരാജിനെ നിലനിർത്തി.

വിജയ് ഹസാരെയിൽ ഇന്ന് തമിഴ്നാട് കർണ്ണാടകയേയും മധ്യപ്രദേശ് കേരളത്തെയും പരാജയപ്പെടുത്തി. ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്ത കേരളത്തിന് എതിരെ മധ്യപ്രദേശ് 329 റൺസ് നേടി – മറുപടി ബാറ്റിങ്ങിൽ
കേരളത്തിന് 289 റൺസ് മാത്രമാണ് നേടാൻ കഴിഞ്ഞത്. രോഹൻ കുന്നുമ്മേൽ സച്ചിൻ ബേബി എന്നിവർ ഫിഫ്റ്റി നേടി എങ്കിലും വിജയത്തിലേക്ക് എത്തൻ ആയില്ല.

ക്രിസ്റ്റ്യാനോ vs മെസ്സി നേർക്കുനേർ പോരാട്ടത്തിന് സാധ്യതയേറുന്നു, സാധ്യതകൾ ഇങ്ങനെ…

ആരാധകർക്ക് സന്തോഷവാർത്ത, നെയ്മറിനെ സഹായിക്കാൻ മുൻ ബ്രസീലിയൻ താരം പറന്നെത്തി…