in

പുതിയ IPL ടീമിന്റെ കോച്ചാവാൻ നെഹ്റയും ഗാരി കിർസ്റ്റനും!

2017 സീസണിൽ പൂനെ സൂപ്പർ ജയന്റ്സ് ടീമിന് കൈയ്യെത്തും ദൂരെ നഷ്ടമായ കിരീടം നേടിയെടുക്കുക എന്ന ലക്ഷ്യമാണ് ടീമിന് എന്ന് ഓണർ ഗോയങ്ക വ്യക്തമാക്കിയിരുന്നു.

Fresh IPL Boss

IPL ലെ പുതിയ ടീമുകളിലൊന്നായ ലക്നൗ ഫ്രാഞ്ചൈസിയുടെ പരിശീകർ ആവാൻ മുൻ ഇന്ത്യൻ പേസർ ആശിഷ് നെഹ്റയേയും, 2011 ൽ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ കോച്ച് ആയിരുന്ന ഗാരി കിർസ്റ്റനേയും സമീപിച്ചതായി റിപ്പോര്‍ട്ടുകൾ. എന്നാൽ ഈ കാര്യം ഇരുവരും നിഷേധിച്ചു എന്നും ക്രിക്ബസ് റിപ്പോർട്ട് ചെയ്യുന്നു. മുൻപ് RCB യുടെ മുഖ്യ കോച്ച് – ബൗളിങ് കോച്ച് എന്നീ സ്ഥാനങ്ങളിൽ ഇരുവരും ഒരുമിച്ച് വർക്ക് ചെയ്തിട്ടുണ്ട്, ടീമിന്റെ റിസൽറ്റ് മോശമായപ്പോൾ ആണ് ഇരുവരും കോച്ചിങ് ജീവിതത്തിൽ നിന്ന് ഇടവേള എടുത്തത്.

7000 കോടിയിലധികം രൂപക്ക് ആണ് സഞ്ചീവ് ഗോയങ്ക ഗ്രൂപ്പ് ലക്നൗ ആസ്ഥാനമായ ഫ്രാഞ്ചൈസിയെ സ്വന്തമാക്കിയത്. 2017 സീസണിൽ പൂനെ സൂപ്പർ ജയന്റ്സ് ടീമിന് കൈയ്യെത്തും ദൂരെ നഷ്ടമായ കിരീടം നേടിയെടുക്കുക എന്ന ലക്ഷ്യമാണ് ടീമിന് എന്ന് ഓണർ ഗോയങ്ക വ്യക്തമാക്കിയിരുന്നു. നല്ലോരു കോർ തന്നെ ഉണ്ടാക്കി എടുക്കാൻ ശ്രമിക്കുന്ന ലക്നൗ ടീമിന് ഗാരി – നെഹ്റ സഖ്യത്തിന്റെ അനുഭവ സമ്പത്ത് ഗുണകരമാവും.

Fresh IPL Boss

1999 ഇന്റർനാഷണൽ അരങ്ങേറ്റം നടത്തിയ ആശിഷ് നെഹ്റ 164 ഇന്റർനാഷണൽ മത്സരങ്ങളിൽ ഇന്ത്യൻ കുപ്പായം അണിഞ്ഞട്ടുണ്ട്. പരിക്കുകൾ നല്ലൊരു ഭാഗത്തെ അപഹരിച്ചപ്പോഴും പതിനെട്ട് വർഷത്തോളം നീണ്ട കരിയറിന് ഉടമയായി 2017 ലാണ് വിരമിച്ചത്. തുടർന്ന് 2018,19 വർഷങ്ങളിൽ RCB യുടെ ബൗളിങ് കോച്ച് ആയി പ്രവർത്തിച്ചിരുന്നു. 1993-2004 കാലഘട്ടത്തിൽ സൗത്ത് ആഫ്രിക്കൻ ടീമിലെ പ്രധാനി ആയിരുന്ന ഗാരി കിർസ്റ്റൻ ഇന്ത്യൻ ആരാധകര്‍ക്ക് പ്രിയപ്പെട്ടവൻ ആവുന്നത് 2011 ലോകകപ്പ് വിജയത്തോടെ ആണ്. അതിന് ശേഷം IPL ലും ഇന്റർനാഷണൽ ക്രിക്കറ്റിലും പരിശീലക വേഷം അണിഞ്ഞു എങ്കിലും അത് അത്രത്തോളം വിജയിച്ചിരുന്നില്ല. 

ലേലത്തിന് മുൻപ് മൂന്ന് പ്ലേയേസിനെ വിളിച്ചെടുക്കാനുള്ള സാധ്യത ടീമിന് മുന്നിലുണ്ട്. KL രാഹുൽ, ഡേവിഡ് വാർണർ, ഹാർദിക് പാണ്ഡ്യ, തുടങ്ങിയ വമ്പന്മാരും – പഴേ പൂനെ ടീമിന്റെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും, ഉത്തർപ്രദേശുകാരായ സുരേഷ് റൈന, ഭുവനേഷ്വർ കുമാർ തുടങ്ങിയവരിൽ നിന്നുമാണ് ലക്നൗവിന് കോർ കണ്ടെത്തേണ്ടത്. അതിന് മുൻപ് ടീമിനെ നയിക്കേണ്ടവരെ കണ്ടെത്തേണ്ടതുണ്ട്. ഈ റിപ്പോര്‍ട്ട് ഗാരിയും നെഹ്റയും നിഷേധിച്ചു എങ്കിലും വൈകാതെ തന്നെ ഒഫീഷ്യൽ റിപ്പോര്‍ട്ടുകൾ എത്തും എന്ന് പ്രതീക്ഷിക്കാം.

അതേ സമയം പുതിയ ടീമുകളിൽ ഒന്നായ അഹമ്മദാബാദ് ഫ്രഞ്ചൈസി ഇന്ത്യൻ കോച്ച് സ്ഥാനം ഒഴിഞ്ഞ രവി ശാസ്ത്രിയെയും ഭരത് അരുൺ ഉൾപെടുന്ന സഹ പരിശീലകരെയും ടീമിലെത്തിക്കും എന്ന റിപ്പോർട്ടുകൾ നേരത്തെ എത്തിയിരുന്നു. മുകളിൽ പറഞ്ഞ പ്ലയർസിൽ ചിലർ എത്തുക ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഹോം ആയ അഹമ്മദാബാദ് ടീമിലേക്ക് ആവും. ഈ മാസം അവസാനം വരെ ടീമുകൾക്ക് പ്ലയേസിനെ നിലനിർത്താനുള്ള സാവകാശമുണ്ട് – അത് കഴിഞ്ഞ ഉടൻ തന്നെ IPL 2022 ലെ ടീമുകളുടെ കാര്യത്തിൽ തീരുമാനങ്ങൾ ആവും!

ലോകകപ്പ്‌ യോഗ്യത കിട്ടിയാൽ ഖത്തറിനെതിരെ പ്രതിഷേധിക്കാൻ ഇംഗ്ലണ്ട് ഒരുങ്ങിയേക്കുമെന്ന് ഇംഗ്ലണ്ട് താരം…

ബ്രസീലിനും അർജൻറീനക്കുമൊപ്പം വിജയിക്കുന്നത് പോലെ എളുപ്പമല്ല പോർച്ചുഗലിനൊപ്പം, ക്രിസ്റ്റ്യാനോയുടെ വാക്കുകൾക്ക് സോഷ്യൽമീഡിയയിൽ വമ്പൻ ട്രോൾ…