in

CryCry LOVELOVE LOLLOL OMGOMG

ലോകകപ്പ്‌ യോഗ്യത കിട്ടിയാൽ ഖത്തറിനെതിരെ പ്രതിഷേധിക്കാൻ ഇംഗ്ലണ്ട് ഒരുങ്ങിയേക്കുമെന്ന് ഇംഗ്ലണ്ട് താരം…

ഏറെ പ്രതീക്ഷകളോടെയാണ് അടുത്ത വർഷം ഖത്തറിൽ വെച്ച് നടക്കുന്ന ഫിഫ ലോകകപ്പ് വരവേൽക്കാൻ ലോകമെമ്പാടും ഫുട്ബോൾ ആരാധകർ ഒരുങ്ങുന്നത്. നിലവിലെ ലോകചാമ്പ്യൻമാർ ഫ്രാൻസ് ആണ്. 2018-ൽ റഷ്യയിൽ വെച്ചുനടന്ന ലോകകപ്പിൽ ക്രോയേഷ്യയെ തോൽപ്പിച്ചാണ് ഫ്രാൻസ് കിരീടമുയർത്തിയത്.

England Euro

2022-ൽ നടക്കുന്ന ഖത്തർ ലോകകപ്പിന് യോഗ്യത നേടിയ ശേഷം ഖത്തറിന്റെ ഭീകരമായ മനുഷ്യാവകാശ റെക്കോർഡ് ഉയർത്തിക്കാട്ടാൻ ഇംഗ്ലണ്ട് ടീമിലെ തന്റെ സഹതാരങ്ങളും താനും തങ്ങളുടെ പ്ലാറ്റ്ഫോം എങ്ങനെ ഉപയോഗിക്കാമെന്ന് ചർച്ച ചെയ്യുമെന്ന് ഇംഗ്ലണ്ട് പ്രതിരോധ താരം കോനോർ കോഡി വെളിപ്പെടുത്തി.

അടുത്ത വർഷത്തെ ഖത്തർ ലോകകപ്പ് ടൂർണമെന്റിൽ തങ്ങളുടെ സ്ഥാനം ബുക്ക് ചെയ്യാൻ ത്രീ ലയൺസ് എന്ന് വിശേഷണമുള്ള ഇംഗ്ലണ്ടിന് സാൻ മറിനോയുമായി നടക്കാൻ പോകുന്ന അവരുടെ യോഗ്യത മത്സരത്തിൽ നിന്ന് ഒരു പോയിന്റ് മതിയാകും. ഗാരത് സൗത്ത്ഗേറ്റ് പരിശീലിപ്പിക്കുന്ന ഇംഗ്ലണ്ട് ടീം ഖത്തർ ലോകകപ്പ് ഉയർത്തുമെന്ന പ്രതീക്ഷയിലാണ് ഇംഗ്ലണ്ട് ആരാധകർ.

England Euro

അടുത്ത വർഷം നടക്കുന്ന ഖത്തർ ലോകകപ്പ് ടൂർണമെന്റിന്റെ പ്രധാന അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ സഹായിച്ച കുടിയേറ്റ തൊഴിലാളികളെ അഞ്ച് മാസത്തേക്ക് ശമ്പളമില്ലാത്ത അവധിയിൽ ഖത്തർ അയക്കുന്നതായി കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു.

ലോകകപ്പിന് മുന്നോടിയായി ഖത്തർ തൊഴിലാളികളോട് മോശമായി പെരുമാറിയതിന് വ്യാപകമായ വിമർശനം നേരത്തെ തന്നെ ഉയർന്നിരുന്നു. നോർവീജിയൻ, ജർമ്മനി, നെതെർലാൻഡ്സ് തുടങ്ങിയ ദേശീയ ടീമുകൾ എല്ലാം തന്നെ ഖത്തറിനെതിരെ ഉയർന്ന പ്രതിഷേധം നടത്തിയിരുന്നു .

ഖത്തർ ലോകകപ്പ് ടൂർണമെന്റിലെ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞാൽ എങ്ങനെ തങ്ങളുടെ ആശങ്കകൾ പ്രകടിപ്പിക്കാമെന്ന് ഇംഗ്ലണ്ട് ചർച്ച ചെയ്യുമെന്ന് ഇംഗ്ലണ്ട് ടീമിന്റെ പ്രധാന താരമായ കോനോർ കോഡി പറയുന്നുണ്ട്.

ഏറെ പ്രതീക്ഷകളോടെയാണ് അടുത്ത വർഷം ഖത്തറിൽ വെച്ച് നടക്കുന്ന ഫിഫ ലോകകപ്പ് വരവേൽക്കാൻ ലോകമെമ്പാടും ഫുട്ബോൾ ആരാധകർ ഒരുങ്ങുന്നത്. നിലവിലെ ലോകചാമ്പ്യൻമാർ ഫ്രാൻസ് ആണ്. 2018-ൽ റഷ്യയിൽ വെച്ചുനടന്ന ലോകകപ്പിൽ ക്രോയേഷ്യയെ തോൽപ്പിച്ചാണ് ഫ്രാൻസ് കിരീടമുയർത്തിയത്.

ഞങ്ങൾ അതിൽ സന്തുഷ്ടരല്ല, PSG-ക്കൊപ്പം ചാമ്പ്യൻസ് ലീഗ് നേടണമെന്ന് MNM സൂപ്പർ താരം…

പുതിയ IPL ടീമിന്റെ കോച്ചാവാൻ നെഹ്റയും ഗാരി കിർസ്റ്റനും!