in

LOLLOL AngryAngry LOVELOVE CryCry OMGOMG

ബ്രസീലിനും അർജൻറീനക്കുമൊപ്പം വിജയിക്കുന്നത് പോലെ എളുപ്പമല്ല പോർച്ചുഗലിനൊപ്പം, ക്രിസ്റ്റ്യാനോയുടെ വാക്കുകൾക്ക് സോഷ്യൽമീഡിയയിൽ വമ്പൻ ട്രോൾ…

അന്ന് ലോകഫുട്ബോളിലെ വൻ ശക്തികളായ ജർമനി, അർജൻറീന ബ്രസീൽ തുടങ്ങിയ ടീമുകളുമായി താരതമ്യം ചെയ്യുമ്പോൾ തങ്ങൾ വളരെ ചെറുതായതുകൊണ്ടാണ് അന്താരാഷ്ട്ര നേട്ടങ്ങൾക്ക് പ്രയാസം എന്നായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാദം. എന്നാൽ ഇന്ന് സ്ഥിതിഗതികൾ തീർത്തും വിഭിന്നമാണ്.

Cristiano Ronaldo get roasted in social media

പ്രസിദ്ധമായ 2016ലെ യൂറോകപ്പ് വിജയത്തിനുശേഷം ക്രിസ്ത്യാനോ റൊണാൾഡോ പറഞ്ഞ വാക്കുകളായിരുന്നു ഇപ്രകാരം. “പോർച്ചുഗലിന് ഒപ്പം ട്രോഫികൾ വിജയിക്കുക എന്ന് പറഞ്ഞാൽ അതീവ പ്രയാസമാണ് അത് ബ്രസീലിനൊപ്പമോ അർജൻറീനക്ക് ഒപ്പമോ ജർമ്മനിക്ക് ഒപ്പമോ നേടുന്നത് പോലെ അത്ര ലളിതമല്ല.

എന്നാൽ ഇന്ന് ലോകകപ്പ് യോഗ്യതാ മത്സരത്തിൽ സെർബിയക്ക് എതിരായ പോർച്ചുഗീസ് ടീമിൻറെ പരാജയത്തിനു പിന്നാലെ ക്രിസ്ത്യാനോ റൊണാൾഡോ യുടെ വാക്കുകൾ തന്നെ അദ്ദേഹത്തിനെതിരെയുള്ള പരിഹാസത്തിനും കാരണമായിരിക്കുകയാണ്.

Cristiano Ronaldo get roasted in social media

2016 ലെ ഫുട്ബോളിന് സമമല്ല ഇന്നത്തെ അവസ്ഥ. അന്നത്തെ പോർച്ചുഗീസ് ടീം താരതമ്യേന ദുർബ്ബലരായിരുന്നു എന്നാൽ ഇന്ന് അതിശക്തമായ ഒരു ടീം തന്നെയാണ് പോർച്ചുഗീസ് ഫുട്ബോൾ ടീമിന് ഉള്ളത്. എന്നാൽ ലോകകപ്പ് യോഗ്യത റൗണ്ടിൽ അവർക്ക് നേരിടാൻ ഉണ്ടായിരുന്ന ടീമുകൾ എല്ലാം താരതമ്യേനെ കുഞ്ഞൻമാർ ആയിരുന്നു.

അന്ന് ലോകഫുട്ബോളിലെ വൻ ശക്തികളായ ജർമനി, അർജൻറീന ബ്രസീൽ തുടങ്ങിയ ടീമുകളുമായി താരതമ്യം ചെയ്യുമ്പോൾ തങ്ങൾ വളരെ ചെറുതായതുകൊണ്ടാണ് അന്താരാഷ്ട്ര നേട്ടങ്ങൾക്ക് പ്രയാസം എന്നായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാദം. എന്നാൽ ഇന്ന് സ്ഥിതിഗതികൾ തീർത്തും വിഭിന്നമാണ്.

സെർബിയ, അയർലൻഡ്, ലക്സംബർഗ്, അസർബൈജാൻ തുടങ്ങിയ ദുർബലരായ എതിരാളികൾ മാത്രമുള്ള ഗ്രൂപ്പിൽ നിന്ന് പോലും ഒന്നാം സ്ഥാനം നേടുവാൻ കഴിയാത്ത സുശക്തമായ പോർച്ചുഗീസ് ടീമിൻറെ നായകനായാണ് ക്രിസ്ത്യാനോ റൊണാൾഡോയെ സോഷ്യൽ മീഡിയയിൽ നിർത്തി പൊരിക്കുന്ന ട്രോളന്മാർ വാഴ്ത്തുന്നത്.

പുതിയ IPL ടീമിന്റെ കോച്ചാവാൻ നെഹ്റയും ഗാരി കിർസ്റ്റനും!

ബ്ലാസ്റ്റേഴ്സിന്റെ പുതിയ പങ്കാളികൾ കായിക രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ കരുത്തുള്ളവരാണ്…