in

ബ്ലാസ്റ്റേഴ്സിന്റെ പുതിയ പങ്കാളികൾ കായിക രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ കരുത്തുള്ളവരാണ്…

സ്‌പോര്‍ട്‌സ് കരിയറില്‍ താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഈ രംഗത്തെ ഏറ്റവും മികച്ച പരിശീലനും ഉപദേഷ്ടാക്കളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സ്‌പോര്‍ജോ കെബിഎഫ്‌സിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. ഇതിന് പുറമെ, കായിക വ്യവസായത്തിന്റെ നിയമബദ്ധത ഏറ്റെടുക്കാന്‍ തയാറുള്ള, ജോലിക്ക് സന്നദ്ധതയുള്ള പ്രൊഫഷണലുകള്‍ക്ക് കേരളത്തിലെയും ഇന്ത്യയിലുടനീളവുമുള്ള കായിക സംഘടനകളില്‍ പ്രവേശനം നല്‍കുകയും ചെയ്യും.

KBFC Sporjo Partnership

ഇന്ത്യയിലെ മുന്‍നിര ഫുട്‌ബോള്‍ ക്ലബ്ബായ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി (കെബിഎഫ്‌സി), ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ 2021-22 സീസണിനുള്ള ഔദ്യോഗിക റിക്രൂട്ട്‌മെന്റ് പങ്കാളികളായി സ്‌പോര്‍ജോയെ പ്രഖ്യാപിച്ചു. ഇന്ത്യയിലെ ആദ്യത്തെ ഓണ്‍ലൈന്‍ സ്‌പോര്‍ട്‌സ് അസസ്‌മെന്റ്, അപ്-സ്‌കില്ലിങ്, ട്രെയിനിങ്, എംപ്ലോയബിലിറ്റി കമ്പനിയാണ് സ്‌പോര്‍ജോ. സ്‌പോര്‍ട്‌സ് വ്യവസായരംഗത്തെ ഓഫ്-പിച്ച് കരിയര്‍ കെട്ടിപ്പടുക്കുന്നതിനുള്ള ഒരു കേന്ദ്രീകൃത ലക്ഷ്യസ്ഥാനമാണ് സ്‌പോര്‍ജോ.

അതുപോലെ, കേരളത്തിലൊട്ടാകെ കായിക നൈപൂണ്യ വഴി സൃഷ്ടിക്കാന്‍ ഈ പങ്കാളിത്തത്തിലൂടെ കെബിഎഫ്‌സിയും സ്‌പോര്‍ജോയും ഒരുമിച്ച് പ്രവര്‍ത്തിക്കും. രണ്ടു കക്ഷികളും സംസ്ഥാനത്ത് സ്‌പോര്‍ട്‌സ് മെന്റര്‍ഷിപ്പ്, അപ്-സ്‌കില്ലിങ്, ട്രെയിനിങ്, എംപ്ലോയബിലിറ്റി എന്നിവ ഏളുപ്പമാക്കുന്നതിനുള്ള പ്രധാന ചാലകങ്ങളായിരിക്കും. ഇത് കേരളത്തിലെ കായിക ആവാസവ്യവസ്ഥയെ നിര്‍ണയിക്കുകയും, സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വേണ്ടി പ്രത്യേകിച്ച് കെബിഎഫ്‌സി ആരാധകര്‍ക്കായി സ്‌പോര്‍ജോ മെന്റര്‍ പ്ലസ് പ്രോഗ്രാമുകള്‍ നടത്തുകയും, വ്യവസായ പ്രമുഖരും പരിചയസമ്പന്നരുമായ ഉപദേശകരെ കൊണ്ടുവരികയും ചെയ്യും.

KBFC Sporjo Partnership

സ്‌പോര്‍ട്‌സ് കരിയറില്‍ താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഈ രംഗത്തെ ഏറ്റവും മികച്ച പരിശീലനും ഉപദേഷ്ടാക്കളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സ്‌പോര്‍ജോ കെബിഎഫ്‌സിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. ഇതിന് പുറമെ, കായിക വ്യവസായത്തിന്റെ നിയമബദ്ധത ഏറ്റെടുക്കാന്‍ തയാറുള്ള, ജോലിക്ക് സന്നദ്ധതയുള്ള പ്രൊഫഷണലുകള്‍ക്ക് കേരളത്തിലെയും ഇന്ത്യയിലുടനീളവുമുള്ള കായിക സംഘടനകളില്‍ പ്രവേശനം നല്‍കുകയും ചെയ്യും.

സ്‌പോര്‍ജോ പോലുള്ള നൂതന, ചലനാത്മക ബ്രാന്‍ഡിനെ കെബിഎഫ്‌സി കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു. ആവേശഭരിതരായ യുവ ആരാധകവൃന്ദമുള്ള ഒരു പുരോഗമന ഫുട്‌ബോള്‍ ക്ലബ്ബ് എന്ന നിലയില്‍, കെബിഎഫ്‌സിയുടെ മാര്‍ഗനിര്‍ദേശ തത്വങ്ങള്‍ക്ക് അനുസൃതമായ ഒരു യോജിച്ചപ്രവര്‍ത്തനമാണ് സപോര്‍ജോ കൊണ്ടുവരുന്നത്. കായിക ആവാസവ്യവസ്ഥയിലെ വിവിധ അവസരങ്ങള്‍ മനസിലാക്കാനും പിന്തുടരാനും, കൂടുതല്‍ ആളുകളെ പ്രാപ്തരാക്കുന്നതില്‍ ഒരുമിച്ച് വലിയ മുന്നേറ്റം നടത്തുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കായികരംഗത്തോടുള്ള അഭിനിവേശത്തെ ഒരു പ്രൊഫഷനാക്കി മാറ്റുകയെന്ന നയാനുസൃതമായി, ഇന്ത്യന്‍ കായിക വ്യവസായത്തെ പിന്തുണയ്ക്കുന്നതിന് 2030ഓടെ അര ദശലക്ഷം കായിക പ്രൊഫഷണലുകളെ സൃഷ്ടിക്കാനാണ് സ്‌പോര്‍ജോ ലക്ഷ്യമിടുന്നത്. കായികരംഗത്ത് ഒരു കരിയര്‍ ആഗ്രഹിക്കുന്ന അത്യാവേശമുള്ള വ്യക്തികളും ഭാവിയിലെ തൊഴില്‍ദാതാക്കളും തമ്മിലുള്ള വിടവ് നികത്തുക മാത്രമല്ല, മാതാപിതാക്കളിലോ, കുട്ടികളിലോ, ചെറുപ്പക്കാരിലോ, പരിചയസമ്പന്നരായ പ്രൊഫഷണലുകളിലോ ശാക്തീകരണത്തിന്റെ ഒരു സംസ്‌കാരം സൃഷ്ടിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നതും സ്‌പോര്‍ജോയുടെ അസ്തിത്വത്തിന്റെ പ്രധാന കാതലാണ്

കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുമായി സഹകരിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് സ്‌പോര്‍ജോ സിഇഒ ശ്രീനിവാസന്‍ പറഞ്ഞു. ഫുട്‌ബോളിനോടും സ്‌പോര്‍ട്‌സിനോടുമുള്ള ഞങ്ങളുടെ യോജിച്ച അഭിനിവേശം ആരാധകരുമായി പ്രതിധ്വനിക്കുന്ന ഒരു പങ്കാളിത്തം സൃഷ്ടിക്കാന്‍ ഞങ്ങളെ പ്രാപ്തരാക്കുമെന്നതിലും, കേരളം അഭിമാനിക്കുന്ന അതിശയകരമായ ആരാധകവൃന്ദത്തിന് സവിശേഷ മൂല്യം നല്‍കാന്‍ ഞങ്ങളെ സഹായിക്കുമെന്നതിലും എനിക്ക് സംശയമില്ല. ഓഫ്-പിച്ച് സ്‌പോര്‍ട്‌സ് ലീഡര്‍മാരുടെ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കാന്‍, വ്യക്തികളെ അവരുടെ അഭിനിവേശത്തെ ഒരു കരിയറാക്കി രൂപാന്തരപ്പെടുത്തുന്നതിന് ശാക്തീകരിക്കാനും പ്രാപ്തമാക്കാനും ഒരു ബ്രാന്‍ഡ് എന്ന നിലയില്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു.

കെബിഎഫ്‌സി ആരാധകരുടെ അഭിനിവേശവും പ്രതിബദ്ധതയും സമാനതകില്ലാത്തതാണ്, ഈ പങ്കാളിത്തം ഞങ്ങള്‍ക്ക് സ്വാഭാവികമായ ഒരു ചുവടുവയ്പ്പുമായിരുന്നു. കേരളത്തിന്റെ കായിക ആവാസവ്യവസ്ഥയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതില്‍ ഒരു ചെറിയ പങ്ക് വഹിക്കാന്‍ ക്ലബ്ബുമായും ആരാധകരുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കാനും ഞങ്ങള്‍ ലക്ഷ്യമിടുന്നു. ഈ പങ്കാളിത്തത്തെ വലിയ പ്രതീക്ഷയോടെ കാണുന്നു, കെബിഎഫ്‌സിക്കും അവരുടെ എല്ലാ ആരാധകര്‍ക്കും വരാനിരിക്കുന്ന സീസണില്‍ എല്ലാവിധ ആശംസകളും നേരുന്നു-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രസീലിനും അർജൻറീനക്കുമൊപ്പം വിജയിക്കുന്നത് പോലെ എളുപ്പമല്ല പോർച്ചുഗലിനൊപ്പം, ക്രിസ്റ്റ്യാനോയുടെ വാക്കുകൾക്ക് സോഷ്യൽമീഡിയയിൽ വമ്പൻ ട്രോൾ…

വീരവാദം മുഴക്കാൻ അവകാശമില്ല, വായടച്ച് പണിയെടുക്കണം ബ്ലാസ്റ്റേഴ്സ് പരിശീലകൻ തുറന്നടിക്കുന്നു…