in

LOVELOVE LOLLOL CryCry

വീരവാദം മുഴക്കാൻ അവകാശമില്ല, വായടച്ച് പണിയെടുക്കണം ബ്ലാസ്റ്റേഴ്സ് പരിശീലകൻ തുറന്നടിക്കുന്നു…

വീരവാദം മുഴക്കി ആരാധകർക്ക് അമിത പ്രതീക്ഷകൾ നൽകിയ ശേഷം അവരെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിയിടുന്ന പതിവു പരിശീലകരിൽ നിന്നും വളരെ വ്യത്യസ്തമായും വസ്തുനിഷ്ഠമായും യഥാർത്ഥത്തിൽ അടിയുറച്ചു നിന്ന് കാര്യങ്ങൾ പറയുന്ന പരിശീലകൻ നൽകുന്ന വാക്കുകളിൽ കേരളബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഉറച്ചു വിശ്വസിക്കാം.

Ivan Vukomanovic [KhelNow]

കഴിഞ്ഞ കുറെ കാലങ്ങളായി ഊതിവീർപ്പിച്ച ബലൂൺ പോലെയാണ് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ അവസ്ഥ. സീസൺ തുടങ്ങുന്നതിനു മുമ്പുതന്നെ താരങ്ങളുടേയും പരിശീലകരുടെ ആരാധകരുടെയും വക അതിശയോക്തി കലർത്തിയ തള്ളുകൾ സോഷ്യൽ മീഡിയയിൽ നിറയും എന്നാൽ സീസൺ തുടങ്ങിയാൽ കാറ്റ് പോയ ബലൂൺ പോലെ കളിക്കളത്തിൽ വാടി വീഴും കേരളാ ബ്ലാസ്റ്റേഴ്സ് എഫ് സി.

എന്നാൽ ഇത്തവണ പുതിയതായി ചുമതലയേറ്റ പരിശീലകൻ ഇത്തരത്തിലുള്ള സമീപനങ്ങളോട് ഇവാൻ വുകമാനൊവിച് മുഖംതിരിച്ചു നിൽക്കുകയാണ്. വീരവാദം മുഴുകുവാൻ അദ്ദേഹം നിൽക്കുന്നില്ല കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ എന്തായിരുന്നു എന്ന് അദ്ദേഹത്തിന് നന്നായി അറിയാം. അതുകൊണ്ടുതന്നെ യാഥാർത്ഥ്യങ്ങളിൽ നിൽക്കുന്ന ഒരു പരിശീലകനാണ് ഇത്തവണ KBFCക്ക് ഉള്ളത്. ആരാധകരെ സ്വപ്നലോകത്തേക്ക് അദ്ദേഹം നയിക്കുന്നില്ല.

Ivan Vukomanovic [KhelNow]

കഴിഞ്ഞ സീസണിൽ ലീഗിൽ അവസാനത്ത് നിന്ന് രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന കേരള ബ്ലാസ്റ്റേഴ്സിന് ഇത്തവണ വലിയ ലക്ഷ്യങ്ങളെ കുറിച്ച് സംസാരിക്കാൻ അവകാശമില്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനൊവിച്. കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ വായടച്ച് കഠിനമായി പരിശ്രമിക്കുകയാണ് വേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന് ഇത്തവണ ഒരു വിജയ മനോഭാവം ഉണ്ടാക്കുക ആണ് തങ്ങളുടെ ലക്ഷ്യം എന്നും ഇവാൻ പറഞ്ഞു.

ചെറിയ കളി ആയാലും വലിയ കളി ആയാലും വിജയിക്കാനുള്ള മനോഭാവം ഉണ്ടാകണം. വിജയിക്കാനുള്ള മനോഭാവം ഉണ്ടാവുകയാണ് പ്രധാനം. കളി പരാജയപ്പെട്ടോ ഇല്ലയോ എന്നത് രണ്ടാം കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന് എന്നല്ല ഏതു ടീമിനും വിജയ വഴിയിൽ എത്താൻ സമയം വേണം എന്നും എങ്കിലും പെട്ടെന്ന് ഫലങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കും എന്നും അദ്ദേഹം പറഞ്ഞു.

വീരവാദം മുഴക്കി ആരാധകർക്ക് അമിത പ്രതീക്ഷകൾ നൽകിയ ശേഷം അവരെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിയിടുന്ന പതിവു പരിശീലകരിൽ നിന്നും വളരെ വ്യത്യസ്തമായും വസ്തുനിഷ്ഠമായും യഥാർത്ഥത്തിൽ അടിയുറച്ചു നിന്ന് കാര്യങ്ങൾ പറയുന്ന പരിശീലകൻ നൽകുന്ന വാക്കുകളിൽ കേരളബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഉറച്ചു വിശ്വസിക്കാം.

ബ്ലാസ്റ്റേഴ്സിന്റെ പുതിയ പങ്കാളികൾ കായിക രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ കരുത്തുള്ളവരാണ്…

ബ്രസീൽ vs അർജന്റീന – സാധ്യത ഇലവൻ ഇങ്ങനെ, ഓർമയിൽ ആ മത്സരം, മറക്കാനാകുമോ അത്…