in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ബ്രസീൽ vs അർജന്റീന – സാധ്യത ഇലവൻ ഇങ്ങനെ, ഓർമയിൽ ആ മത്സരം, മറക്കാനാകുമോ അത്…

ബ്രസീലിനെ തോൽപ്പിച്ചാൽ അർജന്റീനയ്ക്ക് അടുത്ത വർഷം ഖത്തറിൽ വെച്ച് നടക്കുന്ന ഫിഫ ലോകകപ്പിന് സ്ഥാനം ഉറപ്പിക്കാൻ കഴിഞ്ഞേക്കും. അതേസമയം, ബ്രസീൽ ഇതിനകം തന്നെ ലോകകപ്പ് യോഗ്യത ഉറപ്പിച്ചു. എങ്കിലും ഈ വർഷത്തെ കോപ്പ അമേരിക്ക ഫൈനലിൽ തങ്ങളെ തോൽപിച്ച ചിരവൈരികളായ അർജന്റീനയെ തകർത്തെറിയാനാണ് പരിശീലകൻ ടിറ്റെ തന്റെ ടീമിനെ അണിനിരത്തുക……

Messi and Neymar

നവംബർ 17 ബുധനാഴ്ച ഇന്ത്യൻ സമയം പുലർച്ചെ 5 മണിക്ക് നടക്കുന്ന ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയും ബ്രസീലും തമ്മിൽ ഏറ്റുമുട്ടുകയാണ് .

നേരത്തെ ബ്രസീലിൽ വെച്ചു നടക്കാനിരുന്ന ബ്രസീൽ vs അർജന്റീന ലോകകപ്പ് യോഗ്യത മത്സരം കളി ആരംഭിച്ചു നിമിഷങ്ങൾക്കകം തന്നെ നിർത്തിവെക്കേണ്ടി വന്നു. ബ്രസീലിലെ ആരോഗ്യ വകുപ്പ് അധികാരികൾ മത്സരം നടക്കുന്നതിനിടെ ഗ്രൗണ്ടിലെത്തുകയും അർജന്റീനയുടെ പ്രീമിയർ ലീഗിൽ കളിക്കുന്ന നാല് താരങ്ങൾ ബ്രസീലിലെ ക്വാറന്റീൻ നിയമങ്ങൾ തെറ്റിച്ചുവെന്ന് ആരോപിച്ചു കൊണ്ട് മത്സരം നിർത്തിവെപ്പിച്ചു. പിന്നീട് ഈ മത്സരം സസ്പെൻഡ് ചെയ്യുകയും, ഈ മത്സരത്തെ പറ്റി ഒരുപാട് വിവാദങ്ങൾ ഉണ്ടായി എന്നതും മറ്റൊരു വസ്തുത.

Messi and Neymar

ആ മത്സരം മാറ്റിവച്ചതിന് ശേഷം, ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടാനൊരുങ്ങുകയാണ് ഇപ്പോൾ. അർജന്റീന പോയന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണെങ്കിൽ, ഒരു തോൽവി പോലുമറിയാതെ ഖത്തറിലെ ലോകകപ്പിന് ഇതിനകം തന്നെ തങ്ങളുടെ സ്ഥാനം ബുക്ക് ചെയ്ത ബ്രസീൽ ആണ് പോയന്റ് ടേബിളിൽ ഒന്നാമത്.

എന്തായാലും, ഈ പോരാട്ടത്തിനായി ബ്രസീലും അർജന്റീനയും അണിനിരത്താൻ സാധ്യതയുള്ള ഇലവൻ നമുക്ക് പരിശോധിച്ചു നോക്കാം.

ബ്രസീലിന്റെ സാധ്യതാ ഇലവൻ:

GK :. എഡേഴ്സൺ

DF :. ഡാനിലോ , മാർക്വിനോസ്. ,
തിയാഗോ സിൽവ , അലക്സ്‌ സാന്ദ്രോ

MF :. ജേഴ്സൺ , ഫാബിഞ്ഞോ , ലുകാസ് പക്വറ്റ

FW :. റാഫിഞ്ഞ , ഗ്രബിയൽ ജീസസ് , നെയ്മർ ജൂനിയർ .

അർജന്റീനയുടെ സാധ്യതാ ഇലവൻ:

GK : എമിലിയാനോ മാർട്ടിനെസ്

DF : മോളിന, റൊമേറോ, ഒട്ടമെൻഡി, അക്യുന

MF : ലോ സെൽസോ , റോഡ്രിഗസ് , റോഡ്രിഗോ ഡി പോൾ

FW : ഡി മരിയ , മാർട്ടിനെസ് , ലയണൽ മെസ്സി.

ബ്രസീലിനെ തോൽപ്പിച്ചാൽ അർജന്റീനയ്ക്ക് അടുത്ത വർഷം ഖത്തറിൽ വെച്ച് നടക്കുന്ന ഫിഫ ലോകകപ്പിന് സ്ഥാനം ഉറപ്പിക്കാൻ കഴിഞ്ഞേക്കും. അതേസമയം, ബ്രസീൽ ഇതിനകം തന്നെ ലോകകപ്പ് യോഗ്യത ഉറപ്പിച്ചു. എങ്കിലും ഈ വർഷത്തെ കോപ്പ അമേരിക്ക ഫൈനലിൽ തങ്ങളെ തോൽപിച്ച ചിരവൈരികളായ അർജന്റീനയെ തകർത്തെറിയാനാണ് പരിശീലകൻ ടിറ്റെ തന്റെ ടീമിനെ അണിനിരത്തുക.

വീരവാദം മുഴക്കാൻ അവകാശമില്ല, വായടച്ച് പണിയെടുക്കണം ബ്ലാസ്റ്റേഴ്സ് പരിശീലകൻ തുറന്നടിക്കുന്നു…

അവർക്കൊരു തീപ്പൊരി വേണം അത് കിട്ടിയാൽ പിന്നെ കത്തിപ്പടരും ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറയുന്നു…