in

LOVELOVE

അവർക്കൊരു തീപ്പൊരി വേണം അത് കിട്ടിയാൽ പിന്നെ കത്തിപ്പടരും ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറയുന്നു…

കഴിഞ്ഞ സീസണിലെ പരാജയത്തിൽ നിന്നും ഉണരണം എങ്കിൽ ടീമിന് ഒരു വിജയമനോഭാവം അനിവാര്യമാണ്. ഈ സ്ക്വാഡ് വളരെ മികച്ചതാണ് പക്ഷേ അവർക്കൊരു തീപ്പൊരി വേണം അത് കിട്ടിയാൽ പിന്നെ കത്തിപ്പടരും എന്ന് തന്നെയാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഉറച്ചു വിശ്വസിക്കുന്നത്. ആ തീപ്പൊരി ഉണ്ടാക്കിയെടുക്കുക എന്നത് ഒരു ലളിതമായ ചടങ്ങല്ല അതിനു വേണ്ടിയാണ് അദ്ദേഹം പരിശ്രമിക്കുന്നത്.

KBFC boss Ivan Vukomanovic

വീരവാദം മുഴക്കി ആരാധകർക്ക് അമിത പ്രതീക്ഷകൾ നൽകിയ ശേഷം അവരെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിയിടുന്ന പതിവു പരിശീലകരിൽ നിന്നും വളരെ വ്യത്യസ്തമായി വസ്തുനിഷ്ഠമായും യഥാർത്ഥത്തിൽ അടിയുറച്ചു നിന്ന് കാര്യങ്ങൾ പറയുന്ന കൂട്ടത്തിലാണ് ഇത്തവണ പുതിയതായി ചുമതലയേറ്റ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമാനൊവിച്.

കഴിഞ്ഞ സീസണിൽ ലീഗിൽ അവസാനത്ത് നിന്ന് രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന കേരള ബ്ലാസ്റ്റേഴ്സിന് ഇത്തവണ വലിയ ലക്ഷ്യങ്ങളെ കുറിച്ച് സംസാരിക്കാൻ അവകാശമില്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ  തൻറെ ടീമിനെ പൂർണ്ണമായും എഴുതി തള്ളുന്നില്ല. അവരിൽനിന്നും കഠിനാധ്വാനം ആണ് ഈ പരിശീലകൻ ആവശ്യപ്പെടുന്നത്.

KBFC boss Ivan Vukomanovic

ഇത്തവണ ഒരു വിജയ മനോഭാവം ഉണ്ടാക്കുക ആണ് തങ്ങളുടെ ലക്ഷ്യം എന്നു പറഞ്ഞ അദേഹം അതിനു വേണ്ടി വീരവാദങ്ങൾ നിർത്തി കഠിനാധ്വാനം ചെയ്യണമെന്ന് താരങ്ങളെ ഉദ്ഘോഷിക്കുന്നു. തൻറെ ടീമിനെ പറ്റി അദ്ദേഹത്തിന് ആത്മവിശ്വാസമുണ്ട്. പ്രത്യേകിച്ചും യുവതാരങ്ങളിൽ നിന്നും അദ്ദേഹം ഏറെ പ്രതീക്ഷിക്കുന്നുണ്ട്.

കഴിഞ്ഞ സീസണിലെ പരാജയത്തിൽ നിന്നും ഉണരണം എങ്കിൽ ടീമിന് ഒരു വിജയമനോഭാവം അനിവാര്യമാണ്. ഈ സ്ക്വാഡ് വളരെ മികച്ചതാണ് പക്ഷേ
അവർക്കൊരു തീപ്പൊരി വേണം അത് കിട്ടിയാൽ പിന്നെ കത്തിപ്പടരും എന്ന് തന്നെയാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഉറച്ചു വിശ്വസിക്കുന്നത്. ആ തീപ്പൊരി ഉണ്ടാക്കിയെടുക്കുക എന്നത് ഒരു ലളിതമായ ചടങ്ങല്ല അതിനു വേണ്ടിയാണ് അദ്ദേഹം പരിശ്രമിക്കുന്നത്.

ടീമിലെ ഇന്ത്യൻ താരങ്ങളിൽ ചിലർക്ക് ദേശീയ ടീമിൽ കളിച്ച പരിചയം ഉണ്ട് എന്നും ഈ യുവതാരങ്ങളിൽ നിന്നൊക്കെ വലിയ കാര്യങ്ങൾ ക്ലബ് പ്രതീക്ഷിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഈ യുവതാരങ്ങളെ മികച്ച താരങ്ങളാക്കി മാറ്റാൻ ക്ലബ് എല്ലാ വിധത്തിലും ശ്രമിക്കും എന്നും അദ്ദേഹം പറഞ്ഞു.

ബ്രസീൽ vs അർജന്റീന – സാധ്യത ഇലവൻ ഇങ്ങനെ, ഓർമയിൽ ആ മത്സരം, മറക്കാനാകുമോ അത്…

അവനെ ഞങ്ങൾക്കു നൽകിയതിന് നന്ദി പറയേണ്ടത് അവരോടാണ്…