in

LOVELOVE OMGOMG LOLLOL CryCry

UCL-ൽ PSG നേരിടേണ്ടത് CR7-ന്റെ യുണൈറ്റഡ് അടക്കം മൂന്നു ക്ലബ്ബുകളുടെ പേര് പറഞ്ഞ് ഫുട്ബോൾ ജേർണലിസ്റ്റ്..

“ചുരുക്കത്തിൽ, പിസ്ജിക്ക് ഏത് ടീമിനെയും തോൽപ്പിക്കാൻ കഴിയുമെന്ന് നമ്മൾക്കറിയാം, പക്ഷേ നിർഭാഗ്യവശാൽ ഏത് ടീമിനോടും വേണമെങ്കിലും പിസ്ജി തോൽക്കും. പി‌എസ്‌ജിക്ക് ഈ നോക്കൗട്ട് റൗണ്ടിനെ ശാന്തമായി സമീപിക്കാനും, വിജയം നേടുമെന്നുള്ളതിന് യാതൊരു ഉറപ്പുമില്ല.”

Messi and Ronaldo [he Ringer]

യുവേഫ ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് സ്റ്റേജിലേക്കുള്ള തങ്ങളുടെ ടിക്കറ്റ് പാരീസ് സെന്റ് ജെർമെയ്ൻ ഇതിനകം ബുക്ക്‌ ചെയ്തു കഴിഞ്ഞു. 12 പോയിന്റുമായി ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിക്ക് പിന്നിൽ 11 പോയിന്റുമായി ഗ്രൂപ്പ് എയിൽ പിസ്ജി രണ്ടാം സ്ഥാനത്തെത്തി.

ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാർക്ക് മറ്റു ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരെയാണ് നോക്കൗട്ടിൽ നേരിടേണ്ടി വരിക എന്നതുകൊണ്ട്, ഗ്രൂപ്പ് ‘എ’യിൽ രണ്ടാം സ്ഥാനക്കാരായ പിസ്ജിക്ക് മറ്റു ഗ്രൂപ്പുകളിൽ ഒന്നാം സ്ഥാനക്കാരായ ഏത് വമ്പൻ ടീമിനെയായിരിക്കും നേരിടേണ്ടി വരിക എന്നാണ് ആരാധകർ ആകാംഷയോടെ ഉറ്റുനോക്കുന്നത്, ഡിസംബർ 13-നാണ് നോക്കൗട്ട് മത്സരങ്ങളുടെ നറുക്കെടുപ്പ് ഉണ്ടാകുക.

Messi and Ronaldo [he Ringer]

ഇപ്പോഴിതാ ഫ്രഞ്ച് ഫുട്ബോൾ ജേണലിസ്റ്റായ സ്റ്റെഫാൻ ബിറ്റൺ, പിസ്ജി ടീമിന് അനുയോജ്യമായ ടീമുകൾ ഏതൊക്കെ ടീമുകളാണ് എന്നതിനെക്കുറിച്ച് സംസാരിച്ചിരിക്കുന്നു, പിസ്ജി നേരിടാൻ സാധ്യതയുള്ള ആറ് ടീമുകളികൾ നിന്ന് മൂന്നു ടീമുകളെയാണ് സ്റ്റെഫാൻ ബിറ്റൺ പിസ്ജിയുടെ എതിരാളികളായി തിരഞ്ഞെടുത്തത്.

“ചുരുക്കത്തിൽ, പിസ്ജിക്ക് ഏത് ടീമിനെയും തോൽപ്പിക്കാൻ കഴിയുമെന്ന് നമ്മൾക്കറിയാം, പക്ഷേ നിർഭാഗ്യവശാൽ ഏത് ടീമിനോടും വേണമെങ്കിലും പിസ്ജി തോൽക്കും. പി‌എസ്‌ജിക്ക് ഈ നോക്കൗട്ട് റൗണ്ടിനെ ശാന്തമായി സമീപിക്കാനും, വിജയം നേടുമെന്നുള്ളതിന് യാതൊരു ഉറപ്പുമില്ല.”

“പിസ്ജി രണ്ടാം സ്ഥാനത്തെത്തി, അതിനാൽ വ്യക്തമായും, ഇത് ഒരു പോരായ്മയാണ്. അവർ ആദ്യ മത്സരത്തിന് ആതിഥേയത്വം വഹിക്കുകയും രണ്ടാമത്തെ മത്സരം എവേ മത്സരമായി കളിക്കുകയും വേണം. എന്നെ സംബന്ധിച്ചിടത്തോളം, സാധ്യതയുള്ള ആറ് എതിരാളികളിൽ, കുറച്ചുകൂടി സൗകര്യപ്രദമായ മൂന്ന് പേർ ഉണ്ടെന്ന് ഞാൻ പറയും – മാഞ്ചസ്റ്റർ യുണൈറ്റഡ്, യുവന്റസ്, അയാക്സ് എന്നിവരാണ് അത്.” – സ്റ്റെഫാൻ ബിറ്റൺ പറഞ്ഞു.

മെസ്സിയോ റൊണാൾഡോയോ മികച്ചത്? ലിവർപൂൾ ഇതിഹാസം പറഞ്ഞ ഉത്തരം ഇതാണ്…

തനിക്ക് വിലയിടാൻ നിൽക്കാതിരിക്കുന്നതാണ് നല്ലതെന്ന് വിനീഷ്യസ് ജൂനിയർ…