in

LOVELOVE OMGOMG LOLLOL AngryAngry CryCry

ചാമ്പ്യൻസ് ലീഗിൽ പണം വാരി PSG, വിശദ കണക്കുകൾ ഇങ്ങനെ..

ഈ തുകയുടെ മറ്റൊരു ഭാഗം യുവേഫയിൽ നിന്നുള്ള 29.56 മില്യൺ യൂറോയാണ്, റൗണ്ട് ഓഫ് 16-ലേക്ക് യോഗ്യത നേടുന്നതിൽ PSG-ക്ക് 9.6-മില്യൺ യൂറോ ലഭിക്കുകയും ചെയ്തതോടെ പിസ്ജി 64.25 മില്യൺ യൂറോ നേടി, ഇനി നോക്കൗട്ട് റൗണ്ടിൽ പിഎസ്ജി തങ്ങളുടെ മുന്നേറ്റം തുടരുകയാണെങ്കിൽ വരുമാനം വർദ്ധിക്കുന്നത് തുടരുകയും ചെയ്യും…

PSG Players were atacked

ക്ലബ് ബ്രൂഗിനെ 4-1ന് തോൽപ്പിച്ച് പാരീസ് സെന്റ് ജെർമെയ്ൻ തങ്ങളുടെ യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ പൂർത്തിയാക്കി. ലയണൽ മെസ്സിയുടെയും കൈലിയൻ എംബാപ്പെയുടെയും രണ്ട് മികച്ച ഇരട്ടഗോളുകളാണ് പാരിസുകാരെ വിജയത്തിലേക്ക് നയിച്ചത്.

യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് എയിൽ മാഞ്ചസ്റ്റർ സിറ്റിക്ക് പിന്നിൽ രണ്ടാം സ്ഥാനത്തെത്തി നോക്കൗട്ട് ഘട്ടത്തിൽ പിസ്ജി സ്ഥാനം ഉറപ്പിച്ചിട്ടുണ്ടെങ്കിലും, ക്ലബ്ബ് ബ്രൂഗിനെതിരെയുള്ള വിജയം 2.8-മില്യൺ യൂറോ വരുമാനം നേടാൻ PSGയെ സഹായിച്ചിട്ടുണ്ട്.

PSG Players were atacked

ഗ്രൂപ്പ് സ്റ്റേജിൽ മികച്ച പ്രകടനം കാഴ്ച വെച്ചുകൊണ്ട് നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് പാരിസുകാർ, അതിന് മുൻപ് തന്നെ ഫുട്ട് മെർക്കാടോയുടെ റിപ്പോർട്ട് പ്രകാരം യുവേഫ ചാമ്പ്യൻസ് ലീഗിൽ ഈ സീസണിൽ ഇതുവരെ പങ്കെടുത്തതിൽ നിന്ന് പിസ്ജി 64.25 മില്യൺ യൂറോ നേടി.

യുവേഫ ചാമ്പ്യൻസ് ലീഗ് ടൂർണമെന്റിന് യോഗ്യത നേടുന്നതിലൂടെ പിസ്ജിക്ക് 15.6-മില്യൺ യൂറോയും, ടൂർണമെന്റിലെ പ്രകടന ബോണസായി 10.26 മില്യൺ യൂറോയും പിസ്ജിക്ക് ലഭിച്ചു (മൂന്ന് വിജയങ്ങൾക്ക് 2.8 മില്യൺ വീതവും, രണ്ട് സമനിലകൾക്ക് € 1.86-മില്യൺ വീതവും).

ഈ തുകയുടെ മറ്റൊരു ഭാഗം യുവേഫയിൽ നിന്നുള്ള 29.56 മില്യൺ യൂറോയാണ്, റൗണ്ട് ഓഫ് 16-ലേക്ക് യോഗ്യത നേടുന്നതിൽ PSG-ക്ക് 9.6-മില്യൺ യൂറോ ലഭിക്കുകയും ചെയ്തതോടെ പിസ്ജി 64.25 മില്യൺ യൂറോ നേടി, ഇനി നോക്കൗട്ട് റൗണ്ടിൽ പിഎസ്ജി തങ്ങളുടെ മുന്നേറ്റം തുടരുകയാണെങ്കിൽ വരുമാനം വർദ്ധിക്കുന്നത് തുടരുകയും ചെയ്യും.

മെസ്സിയും ക്രിസ്റ്റ്യാനോയുമല്ല, നിലവിൽ ഏറ്റവും മികച്ച താരം ആരെന്ന് വെളിപ്പെടുത്തി ഇംഗ്ലീഷ് ഫുട്ബോൾ പണ്ഡിറ്റ്‌…

വല്യേട്ടൻ ഹാവിയർ മഷറാനോ അർജൻറീനയുടെ പരിശീലകനാകുന്നു, ആരാധകർ കാത്തിരുന്ന തീരുമാനം…