in

LOVELOVE AngryAngry LOLLOL OMGOMG CryCry

മെസ്സിയും ക്രിസ്റ്റ്യാനോയുമല്ല, നിലവിൽ ഏറ്റവും മികച്ച താരം ആരെന്ന് വെളിപ്പെടുത്തി ഇംഗ്ലീഷ് ഫുട്ബോൾ പണ്ഡിറ്റ്‌…

“ലയണൽ മെസ്സിയോടും ക്രിസ്റ്റ്യാനോ റൊണാൾഡോയോടും എനിക്ക് ബഹുമാനവും വളരെയധികം ഇഷ്ടവുമുണ്ട്, ആധുനിക ഫുട്ബോളിൽ അവർ എത്രത്തോളം ആധിപത്യം പുലർത്തിയെന്നത് നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. എന്റെ ടീമിലേക്ക് ഏതെങ്കിലും കളിക്കാരനെ തിരഞ്ഞെടുക്കാൻ നിങ്ങൾ എനിക്ക് അവസരം നൽകുകയാണെങ്കിൽ ഞാൻ സലായെ തിരഞ്ഞെടുക്കും.”

Lionel Messi & Cristiano Ronaldo [SportBible]

ലോകത്തിലെ എക്കാലത്തെയും മികച്ച രണ്ട് താരങ്ങൾ എന്ന് വിശേഷണമുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി എന്നീ താരങ്ങളെക്കാൾ, നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച താരം ലിവർപൂൾ സൂപ്പർ താരമായ മുഹമ്മദ്‌ സലായാണെന്ന് അഭിപ്രായം പ്രകടിപ്പിച്ചിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് ഫുട്ബോൾ താരവും ഫുട്ബോൾ പണ്ഡിറ്റുമായ അലൻ ഷിയറർ.

ലോകത്തിലെ ഏറ്റവും മികച്ച ലീഗിൽ, മികച്ച ടീമുകൾക്കെതിരെയാണ് സലാ തന്റെ മിന്നുന്ന പ്രകടനം കാഴ്ച വെക്കുന്നതെന്നും, ഇപ്പോൾ ലോകത്തിലെ മികച്ച താരം സലാ ആണെന്നുമാണ് അലൻ ഷിയറർ പറഞ്ഞത്.

Lionel Messi & Cristiano Ronaldo [SportBible]

“മുഹമ്മദ് സലായാണ് ഇപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച താരം. മികച്ച ഗോൾ സ്‌കോററും മികച്ച കളിക്കാരനുമെല്ലാം അദ്ദേഹം തന്നെയാണ്, അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച ലീഗിൽ തന്റെ കഴിവുകൾ കാണിക്കുന്നു, മികച്ച ടീമുകൾക്കെതിരെയാണ് അദ്ദേഹം അത് ചെയ്യുന്നത്.”

“ഓരോ ആഴ്ചയിലും, വർഷം തോറും, സലാ മാജിക് അവതരിപ്പിക്കുന്നു. ബാലൺ ഡി ഓർ വോട്ടിംഗിൽ അദ്ദേഹം എങ്ങനെ ഏഴാം സ്ഥാനത്തെത്തി എന്നത് ആർക്ക് വേണമെങ്കിലും ഊഹിച്ചു പറയാവുന്നതാണ്.”

ക്രിസ്റ്റ്യാനോ റൊണാൾഡോയോടും ലയണൽ മെസ്സിയോടും അടങ്ങാത്ത ഇഷ്ടമുണ്ടെങ്കിലും, നിലവിൽ തന്റെ ടീമിലേക്ക് ഒരു താരത്തെ തിരഞ്ഞെടുക്കാൻ അവസരം ലഭിച്ചാൽ താൻ മുഹമ്മദ്‌ സലായെ തിരഞ്ഞെടുക്കുമെന്നും അലൻ ഷിയറർ പറഞ്ഞു

“ലയണൽ മെസ്സിയോടും ക്രിസ്റ്റ്യാനോ റൊണാൾഡോയോടും എനിക്ക് ബഹുമാനവും വളരെയധികം ഇഷ്ടവുമുണ്ട്, ആധുനിക ഫുട്ബോളിൽ അവർ എത്രത്തോളം ആധിപത്യം പുലർത്തിയെന്നത് നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. എന്റെ ടീമിലേക്ക് ഏതെങ്കിലും കളിക്കാരനെ തിരഞ്ഞെടുക്കാൻ നിങ്ങൾ എനിക്ക് അവസരം നൽകുകയാണെങ്കിൽ ഞാൻ സലായെ തിരഞ്ഞെടുക്കും.”

ഈ സീസണിൽ 20 ഗോളുകളും 9 അസിസ്റ്റുകളുമായി ലോകത്തിലെ ഏറ്റവും മികച്ച ലീഗിൽ, യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് ഈജിപ്‌ത് ദേശീയ ഫുട്ബോൾ ടീം നായകനും, ലിവർപൂൾ സൂപ്പർ താരവുമായ മുഹമ്മദ്‌ സലാ കാഴ്ച വെക്കുന്നത്, ലോകമെമ്പാടുമുള്ള നിരവധി പേരാണ് അദ്ദേഹത്തിന് ആരാധകരായുള്ളത്.

ബാഴ്സ UCL-ൽ പുറത്തായതിന് പിന്നാലെ അഗ്യൂറോക്ക് വിമർശനങ്ങൾ, കാരണം ഇതാണോ?

ചാമ്പ്യൻസ് ലീഗിൽ പണം വാരി PSG, വിശദ കണക്കുകൾ ഇങ്ങനെ..