in

ആ ഒരൊറ്റ ഷോട്ട് മാത്രം മതി, ക്രിക്കറ്റ് ചരിത്രത്തിൽ ആ പേരുകൾ തങ്ക ലിപിയിൽ എഴുതിവയ്ക്കാൻ

ദിൽസ്കൂപ് ‘ എന്ന വിഖ്യാത ക്രിക്കറ്റ്‌ ഷോട്ട് ലോകക്രിക്കറ്റിന് സമ്മാനിച്ച അതുല്യ പ്രതിഭ. നമ്മൾ ഓരോ ഇന്ത്യക്കാരും ഏറെ സ്നേഹിച്ച ലങ്കൻ ഓപ്പണർ.ഏകദിന ക്രിക്കററ്റിൽ ഒരു മത്സരത്തിൽ തന്നെ ബാറ്റിംഗ് ഓപ്പൺ ചെയ്ത ആദ്യത്തെ ഏഷ്യൻ വിക്കറ്റ് കീപ്പർ ക്യാപ്റ്റൻ.10000 ത്തിൻ മുകളിൽ റൺസ് ഏകദിന ക്രിക്കറ്റിൽ അടിച്ചു കൂട്ടിയ അസാമാന്യ പ്രതിഭ. അങ്ങനെ ഒട്ടേറെ വിശേഷണങ്ങളുള്ള ഒരു ലങ്കകാരനുണ്ട്. അദ്ദേഹത്തിന്റെ പേര് തിലകരത്നെ ദിൽഷൻ.

1976 ഒക്ടോബർ 14 ന് ലങ്കയിലെ കാലുത്തറയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.1999 ൽ സിംബാവയ്ക്ക് എതിരെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു .ആദ്യത്തെ പരമ്പരയിൽ തന്നെ പുറത്താകാതെ 163 റൺസ് നേടി കൊണ്ട് അയാൾ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് വരവറിയിച്ചു. തുടർന്ന് അങ്ങോട്ട്‌ അയാൾക്ക് നല്ല കാലമായിരുന്നില്ല . ടീമിന് അകത്തും പുറത്തുമായി അയാൾ ടീമിൽ തന്റെ സ്ഥാനം ഉറപ്പിക്കാനുള്ള കഠിന പ്രയത്നത്തിലായിരുന്നു .ഒടുവിൽ അയാൾ കാത്തിരുന്ന ആ സന്ദർഭം വന്നെത്തി .

2009 ട്വന്റി 20 ലോകകപ്പ്. ദിൽഷൻ തന്റെ പ്രതിഭ ക്രിക്കറ്റ്‌ ലോകതിനു കാട്ടികൊടുത്തത് ഈ ടൂർണമെന്റിലൂടെ ആയിരുന്നു . വാട്സൺ ന്റെ 130ന് മുകളിൽ വേഗതയുള്ള ആ പന്ത് മുട്ട് കുത്തി നിന്ന് കോരി എടുത്ത് കീപ്പീറിന്റെ മുകളിലൂടെ അതിർത്തി വര കടന്നപ്പോൾ അവിടെ പിറന്നത് ഒരു പുതു ചരിത്രമായിരുന്നു. അതെ ‘ദിൽസ്കൂപ് ‘ എന്ന വിപ്ലവാത്മകമായ ആ ഷോട്ട് അദ്ദേഹത്തിന്റെ ബാറ്റിൽ നിന്ന് പിറവികൊണ്ടിരിക്കുന്നു .തുടർനങ്ങോട്ട്‌ പല തവണ ആ ഷോട്ടിലൂടെ തന്നെ അയാൾ ബൗണ്ടറികൾ അടിച്ചു കൂട്ടിയപ്പോൾ കുട്ടി ക്രിക്കറ്റിലെ ആ ലോകകപ്പ് കപ്പിനും ചുണ്ടിനുംമിടയിൽ നിന്ന് അകന്നു പോയെങ്കിലും ആ ലോകകപിലെ മാൻ ഓഫ് ദി സീരീസ് പുരസ്കാരം നേടാൻ മറ്റേതൊരു താരത്തെക്കാളും യോഗ്യൻ ആ ലങ്കകാരൻ തന്നെ ആയിരുന്നു .

ജയസൂര്യ വിരമിച്ചതോടു കൂടി ടീമിലുണ്ടായ വിടവ് അയാൾ തന്റെ ഓപ്പണിങ് മികവ് കൊണ്ട് ഒരു പരിധിവരെ പരിഹരിച്ചു .2009 ൽ രാജ്‌കോട്ടിൽ ഇന്ത്യയും ശ്രീലങ്കയുമായി നടന്ന ആ ഏകദിന മത്സരം ക്രിക്കറ്റ്‌ പ്രേമികൾ ഒരു മറക്കാനാഗ്രഹിക്കാത്ത മത്സരമാണ് . ഇന്ത്യക്കായി സേവാഗ് തിളങ്ങിയെങ്കിലും മറുപടിയായി ലങ്കക്കുണ്ടായിരുന്നത് ദിൽഷനായിരുന്നു.124 പന്തിൽ നിന്ന് 160 റൺസ് നേടിയ അദ്ദേഹം വീണുപോയെങ്കിലും എന്നും ക്രിക്കറ്റ്‌ പ്രേമികൾ മനസിൽ സൂക്ഷിക്കുന്ന ഇന്നിങ്സ്കളുടെ കൂട്ടത്തിൽ തന്നെ അദ്ദേഹത്തിന്റെ ഈ ഇന്നിങ്സുമുണ്ടാകും

സച്ചിനു വേണ്ടി ലോകകപ്പ് നേടാൻ ഇറങ്ങിയ ഇന്ത്യക്ക് മുന്നിൽ മാത്രമാണോലോ നിങ്ങൾക്ക് തലകുനിക്കേണ്ടി വന്നത് . ആ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിവരുടെ പട്ടികയിൽ സച്ചിന് മുകളിൽ അന്ന് ദിൽഷൻ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്ന വസ്തുത പറഞ്ഞു തരും അദ്ദേഹം എന്തായിരുന്നു എന്ന്.

കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട കിരീടങ്ങളെ ഓർത്തു നിങ്ങൾ ഒട്ടേറെ വിലപിച്ചു കാണണം. അതു കൊണ്ടാണല്ലോ 2014 ൽ ഞങ്ങൾ ഇന്ത്യക്കാർ ഏറെ വേദനയോടെ കണ്ട് തീർത്ത ആ ഫൈനലിലെ കിരീടം തന്നു നിങ്ങളെ ക്രിക്കറ്റ്‌ ദേവന്മാർ അനുഗ്രഹിച്ചത്.2015 ഏകദിന ലോകകപ്പിലും ദിൽഷന്റെ ബാറ്റ് അതേ അക്രമ സ്വഭാവം പുറത്തെടുത്തു . ജോൺസനനെ ഒരു ഓവറിൽ 6 തവണ ബൗണ്ടറിയിലേക്ക് പായിച്ച ആ മത്സരം തന്നെയാണ് അതിനുള്ള ഏറ്റവും വലിയ ഉദാഹരണവും.

2016 ൽ അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റ്‌ ൽ നിന്ന് വിരമിച്ചപ്പോൾ ഒരു യുഗാന്ത്യം കൂടി ആയിരുന്നു അത്. സംഗയും മഹേലയും എല്ലാമടങ്ങിയ ആ കൂട്ടത്തിലെ അവസാന കണ്ണിയായിരുന്ന നിങ്ങളും പടിയിറങ്ങിയ ആ ദിവസം തന്നെയാവും ലങ്കൻ ക്രിക്കറ്റ്‌ പ്രേമികൾ മറക്കാൻ ആഗ്രഹിക്കുന്ന ദിനം
ൽ. ഇന്നത്തെ ലങ്കൻ ടീമിന്റെ പ്രകടനം കണ്ട് തല താഴ്ത്തി നിൽക്കുന്ന ലങ്കൻ ആരാധകർ അയാളെ തിരിച്ചു വിളിക്കുന്നുണ്ടെങ്കിൽ ഊഹിക്കാമല്ലോ നിങ്ങൾ അവർക്ക് എന്തായിരുന്നു എന്ന്.?? Happy birthday dilshan

2012 ആവർത്തനം! ടേബിളിൽ ഒന്നാമത്, പക്ഷെ ചെന്നൈയോടും KKR നോടും തോറ്റ് പുറത്ത്!

‘വയസൻ പട’ യുടെ നേട്ടം ഏറ്റവും മികച്ച സ്ക്വാഡുകൾക്ക് പോലും അസാധ്യമായത്!