in

‘വയസൻ പട’ യുടെ നേട്ടം ഏറ്റവും മികച്ച സ്ക്വാഡുകൾക്ക് പോലും അസാധ്യമായത്!

2021 IPL Champions [iplltwiter]

2018 ലെ ലേലത്തിന് ശേഷം ക്രിക്കറ്റ് ലോകത്ത് നിറഞ്ഞു നിന്ന ട്രോളുകളിൽ പലതും CSK യുടെ വയസൻ ആർമി യെ കുറിച്ചുള്ളവ ആയിരുന്നു. ഇന്ന് നാലാം വർഷം അതേ വയസൻ ആർമി രണ്ട് കിരീടങ്ങളും ഒരു റണ്ണറപ്പ് ട്രോഫിയും ആയി മറ്റ് യുവ സ്ക്വാഡുകളെ മലർത്തിയടിച്ചിരിക്കുന്നു!

2018 ൽ നിന്നു തന്നെ തുടങ്ങണം, രണ്ട് മോശം വർഷങ്ങൾക്ക് ശേഷം തിരികെയെത്തുന്ന ടീം – തട്ടിക്കൂട്ടിയത് എന്ന് തോന്നിച്ച, വൃദ്ധസദനം എന്ന് കുപ്രസിദ്ധി നേടിയ സ്ക്വാഡുമായി വന്ന് ചെന്നൈ കപ്പടിച്ചു, അന്ന് അതൊരു വൺ ടൈം വണ്ടർ എന്ന് എഴുതിത്തള്ളിയവരുണ്ട്.

2021 IPL Champions [iplltwiter]

രണ്ടാം വട്ടം തിരികെയെത്തുമ്പോൾ ചെന്നൈക്ക് കിരീടം നഷ്ടമായത് ഒരു റൺസിനാണ്. ഫൈനൽ തോൽവികൾ പുത്തരിയല്ലാത്ത ചെന്നൈക്ക് അതും ഒരു മികച്ച സീസൺ ആയിരുന്നു. അന്ന് ടീമിലെ ഏറ്റവും പ്രായമേറിയ ‘വയസൻ’ പർപിൾ ക്യാപ്പും ആയി മടങ്ങിയതും ടീമിന് അഭിമാനിക്കാനുള്ള വകതന്നെയാണ്.

2020 ൽ പണി പാളി, ചെന്നൈ സ്വപ്നങ്ങളിൽ പ്രതീക്ഷിക്കാത്ത തിരിച്ചടി. പ്ലേ ഓഫ് കാണാതെ ആദ്യമേ പുറത്ത്! ചരിത്രത്തിലാദ്യമായി ചെന്നൈ ടീമിന്റെ സ്ഥിരത ചോദ്യം ചെയ്യപ്പെട്ടു,  CSK യുടെ കാലം കഴിഞ്ഞു എന്ന് പലരും എഴുത്തള്ളി!

പക്ഷേ 2021 കൊണ്ട് അവരതിന് മറുപടി നൽകുന്നു! ഒരു മോശം സീസൺ കണ്ട് സ്ക്വാഡിനെ പൊളിച്ചടുക്കിയില്ല. ചെറിയ മാറ്റങ്ങളുമായി അവർ തിരികെയെത്തി, ചെപ്പോക്കിൽ മത്സരങ്ങൾ ഇല്ലാത്തത് പ്രശ്നമായില്ല.. സ്പിൻ ടു വിൻ എന്ന സ്ട്രാറ്റജി ഒന്നും ആവശ്യമേ വന്നില്ല. ഓപണർ മാരും ബാക്കി ടീം എഫേർട്ടും ചേർത്ത് ആദ്യ പ്ലേ ഓഫ് ബർത്ത്, ആദ്യം ഫൈനലിലേക്ക്.. ഒടുവിൽ ഇന്ന് നാലാം വട്ടം കിരീടത്തിലേക്കും!

IPL ചരിത്രത്തിൽ രണ്ട് മെഗാ ലേലങ്ങൾക്കിടയിൽ ഇത്രയും സ്ഥിരത കാണിച്ച സ്ക്വാഡ് വേറെ ഉണ്ടോ എന്നത് സംശയമാണ്. എല്ലാവരും രണ്ട് വട്ടം എഴുതി തള്ളിയ ടീം രണ്ടാം കിരീടം നേടുന്നത് മധുരമുള്ള മറുപടി ആണ്!

ആ ഒരൊറ്റ ഷോട്ട് മാത്രം മതി, ക്രിക്കറ്റ് ചരിത്രത്തിൽ ആ പേരുകൾ തങ്ക ലിപിയിൽ എഴുതിവയ്ക്കാൻ

നമ്മുടെ തലമുറയിലെ ഗാരി സോബേർസ്