in ,

നമ്മുടെ തലമുറയിലെ ഗാരി സോബേർസ്

Jacques Kallis [wallpaper acess]

ജാക്ക് കല്ലിസ്! ലോക ക്രിക്കറ്റ്‌ കണ്ട എക്കാലത്തെയും മികച്ച ഓൾ റൗണ്ടർ.ദക്ഷിണ ആഫ്രിക്കയെ ഓരോ ആപത്തു ഘട്ടത്തിലും തന്റെ ചുമലിൽ ഏറ്റിയവൻ.നമ്മുടെ തലമുറയിലെ ഗാരി സോബേർസ്. അങ്ങനെ പറഞ്ഞു തീരാത്ത വിശേഷണങ്ങൾ അലങ്കരിക്കുന്ന ദക്ഷിണ ആഫ്രിക്കൻ ഇതിഹാസം. എന്തായിരുന്നു ജാക്ക് കല്ലിസ്? ആരാണ് ജാക്ക് കല്ലിസ്?.

1975 ഒക്ടോബർ 16 ന്ന് കേപ്ടൗണിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.1995 ൽ അന്താരാഷ്ട്ര ക്രിക്കറ്റ്‌ ൽ അരങ്ങേറ്റ കുറിച്ച അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റ്‌ ഒരു ബാറ്റസ്മാൻമായി സ്വയം അവരോധിക്കുന്നത് 1997 ൽ ബോക്സിങ് ഡേ ടെസ്റ്റിൽ മഗ്രാത്തിന്റെയും വോണിന്റെയും പേസും സ്പിന്നും തരണം ചെയ്തു നേടിയ വീരോചിത സെഞ്ച്വറിയിലൂടായിരുന്നു .തുടർന്ന് അങ്ങോട്ട് കല്ലിസിന്റെ യുഗമായിരുന്നു. സച്ചിൻ ബാറ്റ് കൊണ്ടും മുരളിധീരൻ സ്പിന്ന് കൊണ്ടും മായാജാലം തീർത്ത ആ പതിറ്റാണ്ടുകളിൽ തന്റെ ഓൾ റൗണ്ട് മികവ് കൊണ്ട് അയാൾ ചരിത്രം നെയ്യുന്നുണ്ടായിരുന്നു.

Jacques Kallis [wallpaper acess]

1995 മുതൽ 2014 വരെയുള്ള കാലയളവിൽ 62 സെഞ്ച്വറിയുടെ അകമ്പടിയോട് അദ്ദേഹം അടിച്ചു കൂട്ടിയത് 25000 ത്തിൻമേൽ അന്താരാഷ്ട്ര റൺസ്. ഇതേ കാലയളവിൽ തന്നെ 500 ന്ന് മുകളിൽ അന്താരാഷ്ട്ര വിക്കറ്റുകളും അദ്ദേഹം പിഴതിരുന്നു. ഒരു ഫാസ്റ്റ് ബൗളേർ കൂടിയായിരുന്ന ഈ ഇതിഹാസം അധികം പരിക്കുകൾ ഒന്നും ഏൽക്കാതെ തന്നെ 19 കൊല്ലത്തെ അന്താരാഷ്ട്ര കരിയർ കൊണ്ട് എവരെയും വിസ്മയിപ്പിച്ചിരുന്നു.പല ഇതിഹാസങ്ങൾ വീണുപോയ കുട്ടി ക്രിക്കറ്റും തനിക്ക് വഴങ്ങും എന്ന് ആ ഇതിഹാസം തെളിയിച്ചത് അല്ലേ

കൊൽക്കത്ത ഐ പി ലിൽ ആദ്യത്തെ കിരീടം ചൂടുമ്പോൾ ബാറ്റ് കൊണ്ടും ബോൾ കൊണ്ടും അയാൾ തീർത്ത മനോഹര നിമിഷങ്ങൾ മറക്കാൻ സാധിക്കുമോ. തന്റെ പിറന്നാൾ ദിവസത്തിൽ അയാൾക്ക് ഐ സി സി നൽകിയ ഒരു സമ്മാനം ഉണ്ടായിരുന്നു . ക്രിക്കറ്റ്‌ പ്രേമികൾ ഒന്നടങ്കം ഏറ്റെടുത്തു ഒരു വീഡിയോ ‘Kallis vs kallis’ എന്നാ അടികുറിപ്പോടെ ഐ സി സി സോഷ്യൽ മീഡിയകളിൽ പ്രകാശനം ചെയ്ത ആ ഒരു വീഡിയോ തന്നെ പറയും ആരായിരുന്നു ജാക്ക് കല്ലിസ് എന്ന്.

1995 ൽ തുടങ്ങിയ തന്റെ കരിയർ 2014 ൽ അവസാനിച്ചപ്പോൾ ഒരു യുഗമാണ് അവിടെ അവസാനിച്ചത് . പ്രിയപ്പെട്ട കല്ലിസ് ഗെയിം ന്റെ സമസ്ത മേഖലകളിലും നിങ്ങൾ കാഴ്ച വെച്ച് അതെ മാസ്മിരകത തന്നെയാണ് നിങ്ങളെ വിത്യസതനാക്കിയാക്കിയത്.നിങ്ങൾ 22 വാര യിൽ നിന്ന് യാത്ര പറഞ്ഞു പോയതിന് ശേഷം നിങ്ങളെ പോലെ ഒരു കളിക്കാരൻ ക്രിക്കറ്റ്‌ ലോകത്തിലേക്ക് കാലു എടുത്തു വെച്ചിട്ടില്ലാലോ.

നിങ്ങളെകാൾ മികച്ച ബാറ്റസ്മാൻമാർ ഇനിയും പിറന്നേക്കാം. നിങ്ങളെക്കാൾ മികച്ച ബൗളേർമാരും ഫീൽഡർമാരും ഉണ്ടായേക്കാം. പക്ഷെ നിങ്ങളെ പോലെ ഒരു താരം ഇനി ക്രിക്കറ്റ്‌ ൽ അവതരിക്കുമോ. കേപ്ടൗണിൽ പിറന്ന ആ അത്ഭുതപിറവിക്ക് 46 ആം പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് നിർത്തുന്നു. Happy birthday Jack kallis

‘വയസൻ പട’ യുടെ നേട്ടം ഏറ്റവും മികച്ച സ്ക്വാഡുകൾക്ക് പോലും അസാധ്യമായത്!

മെസ്സിയല്ല, ബാലൻ ഡി ഓർ നേടേണ്ടത് ഈ താരങ്ങളാണ് എന്ന് ഫ്രഞ്ചു താരം