in ,

മെസ്സിയല്ല, ബാലൻ ഡി ഓർ നേടേണ്ടത് ഈ താരങ്ങളാണ് എന്ന് ഫ്രഞ്ചു താരം

Lionel Messi for PSG in UCL [Twiter]

സർഫറാസ് കുന്നത്ത്: ലിയോണൽ മെസി ബാലൺ ഡി ഓർ നേടുന്നത് കാണാൻ വളരെ ബോറായിരിക്കുമെന്ന് അഭിപ്രായപെട്ടിരിക്കുകയാണ് ഫ്രാൻസിന്റെ മുൻ താരമായ പാട്രിക് എവ്ര. മാഞ്ചസ്റ്റർ യുണൈറ്റഡ്, യുവന്റസ് പോലെയുള്ള വമ്പൻ ക്ലബ്ബുകളിൽ കളിച്ചിട്ടുള്ള താരം കൂടിയാണ് പാട്രിക് എവ്ര.

നിലവിൽ പാരിസ് സെന്റ്-ജെർമെയ്ൻ താരമായ അർജന്റീന നായകൻ ലിയോണൽ മെസ്സി തന്റെ കരിയറിൽ ആറ് തവണ ബാലൻ ഡി ഓർ നേടിയിട്ടുണ്ട്. ഏറ്റവും കൂടുതൽ ബാലൻ ഡി ഓർ പുരസ്‌കാരം നേടിയ താരം കൂടിയാണ് ലിയോണൽ മെസ്സി.
മെസ്സിയേക്കാൾ ബാലൻ ഡി ഓർ നേടാൻ അർഹതയുള്ളവർ ചെൽസി താരങ്ങളായ എൻ‌ഗോളോ കാന്റെയും ജോർജിഞ്ഞോയുമാണെന്നാണ് പാട്രിക് എവ്ര പറയുന്നത് .

balan de or

“എന്റെ അഭിപ്രായത്തിൽ ഈ ബാലൺ ഡി ഓർ കാന്റേയോ ജോർജിനോയോ ആണ് നേടേണ്ടത് . അത് മെസിക്ക് നൽകുകയാണെങ്കിൽ എനിക്ക് വിഷമമുണ്ട്,” “അവൻ കഴിഞ്ഞ വർഷം എന്താണ് നേടിയത്? ശരി, കോപ്പ അമേരിക്ക അർജന്റീനയോടൊപ്പം നേടി . ബാഴ്സലോണയുമായി, അവൻ എന്താണ് ചെയ്തത്?” – എന്നാണ് പാട്രിക് എവ്ര ചോദിക്കുന്നത്

മുൻപത്തെ വർഷങ്ങളെക്കാളും മികച്ച മത്സരം നടക്കുന്ന ഈ വർഷത്തെ ബാലൺ ഡി ഓർ മത്സരത്തിൽ മെസ്സി, കാന്റേ, ജോർജിഞ്ഞോ എന്നിവരെ കൂടാതെ കരിം ബെൻസേമ, റോബർട്ട് ലെവൻഡോവ്സ്കി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർ ബാലൻ ഡി ഓർ നേടാൻ കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നവരാണ്.

നവംബർ 29-ന് ഫ്രാൻസിലെ പാരിസിൽ വെച്ച് നടക്കുന്ന ചടങ്ങിലാണ് 2021 വർഷത്തെ ബാലൻ ഡി ഓർ ജേതാവിനെ പ്രഖ്യാപിക്കുക.

നമ്മുടെ തലമുറയിലെ ഗാരി സോബേർസ്

പോൾ പോഗ്ബ റിയൽ മാഡ്രിഡിലെത്തുമോ?