in

LOVELOVE

രാഗ്നിക്കിനെ പ്രശംസിച്ചു ഡിയഗോ ഡാലോട്ട്.

മാഞ്ചേസ്റ്റർ യുണൈറ്റഡിനായി 22 വയസ്സുള്ള ഈ റൈറ്റ് ബാക്ക് ഇത് വരെ 47 മത്സരങ്ങൾ ബൂട്ട് കേട്ടിട്ടുണ്ട്. ഇതിൽ ഒരു ഗോളും, പാരിസിലെ അത്ഭുതരാത്രി യുണൈറ്റഡിന് പെനാൽറ്റി നേടി കൊടുക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

യുണൈറ്റഡിന്റെ ഇടക്കാല പരിശീലകനെ വാ തോരാതെ പ്രശംസിച്ചു പോർച്ചുഗീസ് താരം ഡിയഗോ ഡാലോട്ട്.രാഗ്നിക്കിന്റെ ആശയവിനിമയ കഴിവുകൾ തന്നെ വല്ലാതെ ആകർഷിച്ചു എന്നും ഡാലോട്ട്.

2021/22 സീസൺ മുമ്പേ ഒള്ള മൂന്നു സീസണകളിൽ വെറും 35 മത്സരങ്ങളിൽ മാത്രം ബൂട്ട് കെട്ടിയ അദ്ദേഹത്തിന് രാഗ്നിക്കിന്റെ വരവോട് കൂടി കൂടുതൽ അവസരങ്ങൾ ലഭിച്ചിരുന്നു.ആസ്റ്റൺ വില്ലക്ക് എതിരെ നടക്കാനിരിക്കുന്ന എഫ് ആ കപിന് മുമ്പേയുള്ള അഭിമുഖത്തിലാണ് ഡാലോട്ട് മനസ്സ് തുറന്നത്

കൂടുതൽ അവസരങ്ങൾ ലഭിക്കുന്നതിൽ ഞാൻ സന്തോഷവാനാണ്.ടീമിനും എനിക്കും ഇത് നന്നായി ഗുണം ചെയ്യും. അത് കൊണ്ടാണല്ലോ ഞാൻ ഇന്ന് ഇവിടെ നിൽക്കുന്നതു. ഓരോ തവണ പരിശീലകരെ മാറ്റുമ്പോഴും അത് പുതിയ ഒരു അവസരവും പുതിയ ഒരു അനുഭവമാണ്. രാഗ്നിക്ക് വളരെ അനുഭവസമ്പത്തുള്ള ഒരു പരിശീലകനാണ്.അദ്ദേഹത്തിന്റെ ഫിലോസഫികൾ നന്നായി തന്നെ അദ്ദേഹം ആശയവിനിമയം നടത്തുന്നുണ്ട്.

അദ്ദേഹവുമായി നല്ല ഒരു ബന്ധത്തിൽ ഏറുപെട്ട് ടീമിനെ ഉന്നതങ്ങളിൽ എത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.പരിശീലകൻ ഓരോ താരത്തിൽ നിന്ന് അവരുട ഏറ്റവും മികച്ച കഴിവുകൾ പുറത്തുയെടുക്കാൻ അവശ്യപെടുന്നു. മുന്നോട്ട് കുതിക്കുക, മുന്നേറ്റ നിരക്ക് പന്ത് എത്തിക്കുക, നന്നായി പ്രതിരോധിക്കുക ഇത് ആണ് എന്റെ ജോലി. എല്ലാം നമ്മുടെ വിശ്വാസമാണ്, എനിക്ക് ഇവിടെ തെളിയിക്കേണ്ടത് ഒരുപാടുണ്ട്. ഞാൻ ഇവിടെ ഏറ്റവും മികച്ചതു തന്നെ നൽകും.

ഡാലോട്ടിന്റെ അഭിമുഖത്തിലെ പ്രസ്കത ഭാഗങ്ങളാണ് ഇത്.രാഗ്നിക്കിന്റെ ആദ്യത്തെ മത്സരത്തിൽ തന്നെ ഫ്രഡിനെ അസ്സിസ്റ്റ്‌ ചെയ്യാൻ ഗ്രീൻവുഡിന് മികച്ച രീതിയിൽ പന്ത് എത്തിച്ചു നൽകിയത് ഡാലോട്ട് തന്നെയായിരുന്നു.വോൾവസിൻ എതിരെയുള്ള തോൽവി മറന്നു ആസ്റ്റൺ വില്ലക്ക് എതിരെ അതിശക്തമായി തന്നെ തങ്ങൾ തിരിച്ചു വരും എന്ന് കൂടി അദ്ദേഹം കൂട്ടിചേർത്തു.

മാഞ്ചേസ്റ്റർ യുണൈറ്റഡിന്റെ മറ്റൊരു താരം കൂടി ലോണിലേക്ക്…

സിദാൻ പിഎസ്‌ജിയുടെ പരിശീലകനായി ചുമതല ഏറ്റെടുക്കും…