in ,

മാഞ്ചേസ്റ്റർ യുണൈറ്റഡിന്റെ മറ്റൊരു താരം കൂടി ലോണിലേക്ക്…

മാഞ്ചസ്റ്റർ യുണൈറ്റഡിൽ സ്ഥിരതാരമാകുക എന്ന തന്റെ ആത്യന്തിക ലക്ഷ്യം നേടാൻ ബോൺമൗത്ത് നീക്കം സഹായിക്കുമെന്ന് ഏഥാൻ ലെയർഡ് പ്രതീക്ഷിക്കുന്നു.

Norwich City vs Manchester United

മാഞ്ചേസ്റ്റർ യുണൈറ്റഡിന്റെ യുവ ഡിഫെൻഡർ ഏഥാൻ ലെയർഡ് ബോൺമൗത്തിലേക്ക്. നിലവിൽ സ്വാൻസി സിറ്റിയിൽ ലോണിലാണ് അദ്ദേഹം കളിച്ചു കൊണ്ടിരിക്കുന്നത്. സ്വാൻസി സിറ്റിയിലെ ലോൺ കാലാവധി അവസാനിച്ചത് കൊണ്ടാണ് അദ്ദേഹം ബോൺമൌത്തിലേക്ക് കൂടുമാറുന്നത്.

യുണൈറ്റഡിന്റെ അക്കാഡമി താരമായ ഈ യുവ ഡിഫെൻഡർ 21 തവണ ഈ സീസണിൽ സ്വാൻസിക്ക് വേണ്ടി ബൂട്ട് കെട്ടിയപ്പോൾ എട്ടു ക്ലീൻ ഷീറ്റും നാലു അസ്സിസ്റ്റും സ്വന്തമാക്കിയിരുന്നു.

Norwich City vs Manchester United

ഇംഗ്ലണ്ട് അണ്ടർ -19 താരമായ ഏഥാൻ ലെയർഡ് പത്താം വയസ്സിലാണ് ചെകുത്താൻ കോട്ടയിൽ എത്തിയതു.യുണൈറ്റഡിന് വേണ്ടി സീനിയർ തലത്തിൽ രണ്ട് മത്സരങ്ങൾ കളിക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്

നിലവിൽ ഇംഗ്ലീഷ് സെക്കന്റ്‌ ഡിവിഷൻ ലീഗ് കളിക്കുന്ന ബോൺമൌത്തിലേക്കുള്ള അദ്ദേഹത്തിന് കൂടുമാറ്റം മികച്ച പ്രകടനം കാഴ്ച വെച്ച് യുണൈറ്റഡ് ടീമിൽ സ്ഥിരസാനിധ്യം ആകാൻ വേണ്ടിയാണ് എന്ന് ഇതിനോടകം ഈ റൈറ്റ് ബാക്ക് വിശദീകരിച്ചു കഴിഞ്ഞു.

പുതിയ ടീമിൽ ഉന്നതങ്ങൾ കീഴടക്കാൻ ഏഥാൻ ലെയർഡിന് സാധിക്കട്ടെ എന്ന് ആശംസിച്ചു കൊണ്ടു നിർത്തുന്നു.

സ്റ്റംപിൽ ഇടിച്ച പന്തിന് LBW വിധിച്ച് അമ്പയർ, പൊട്ടിച്ചിരിച്ച് ബെൻ സ്റ്റോക്സ്! വീഡിയോ കാണാം…

രാഗ്നിക്കിനെ പ്രശംസിച്ചു ഡിയഗോ ഡാലോട്ട്.