in

ഡോണി വാൻ ഡി ബീക് ക്രിസ്റ്റൽ പാലസിലേക്ക്???

മാഞ്ചേസ്റ്റർ യുണൈറ്റഡിന്റെ ഡച്ച് സൂപ്പർ താരം ഡോണി വാൻ ഡി ബീക് ക്രിസ്റ്റൽ പാലസിലേക്കെന്ന് റിപ്പോർട്ടുകൾ.ക്രിസ്റ്റൽ പാലസ് യുണൈറ്റഡിന് മുമ്പിൽ ഇന്നലെ രാത്രിയോടെ വാൻ ഡി ബീകിനായി ലോൺ ഓഫറുമായി സമീപിച്ചിട്ടുണ്ടെന്നാണ് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട്‌ ചെയ്തത്

Donny van de Beek and Cristiano Ronaldo [TodaysUK news]

മാഞ്ചേസ്റ്റർ യുണൈറ്റഡിന്റെ ഡച്ച് സൂപ്പർ താരം ഡോണി വാൻ ഡി ബീക് ക്രിസ്റ്റൽ പാലസിലേക്കെന്ന് റിപ്പോർട്ടുകൾ.ക്രിസ്റ്റൽ പാലസ് യുണൈറ്റഡിന് മുമ്പിൽ ഇന്നലെ രാത്രിയോടെ വാൻ ഡി ബീകിനായി ലോൺ ഓഫറുമായി സമീപിച്ചിട്ടുണ്ടെന്നാണ് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട്‌ ചെയ്തത്.

Donny van de Beek and Cristiano Ronaldo [TodaysUK news]

മാഞ്ചേസ്റ്റർ യുണൈറ്റഡ് പരിശീലകൻ രാൾഫ് രാഗ്നിക് വാൻ ഡി ബീകിനെ വിട്ട് നൽകുമോ എന്ന് വരും മണിക്കൂറുകളിൽ കണ്ടറിയണം.തന്റെ പദ്ധതിയിൽ വാൻ ഡി ബീക്കിന് പ്രാധാന്യമുണ്ടെന്നു ഇതിനോടകം പരിശീലകൻ സ്ഥിരീകരിച്ചു കഴിഞ്ഞു. ആയതിനാൽ വാൻ ഡി ബീകിനെ മറ്റൊരു ക്ലബ്ബിലേക്ക് വിൽക്കുവാനോ ബൈ ഓപ്ഷൻ കരാറുള്ള ലോൺ ഓഫർ സ്വീകരിക്കുവാനോ മാഞ്ചേസ്റ്റർ യുണൈറ്റഡ് സന്നദ്ധരല്ല.

നിലവിൽ ക്രിസ്റ്റൽ പാലസ് ജൂൺ വരെ കരാറുള്ള ലോൺ ഓഫറുമായിയാണ് യുണൈറ്റഡിനെ സമീപിച്ചിരിക്കുന്നത്. ജൂൺ വരെയുള്ള അദ്ദേഹത്തിന്റെ മുഴുവൻ സാലറിയും ഈ കാലയളവിൽ ക്രിസ്റ്റൽ പാലസ് വഹിക്കും. കൂടുതൽ പ്ലേ ടൈം ലഭിക്കുവാൻ വേണ്ടി വാൻ ഡി ബീക് ഈ ഓഫർ സ്വീകരിക്കും എന്നാണ് കരുതപ്പെടുന്നത്.

PSG വിട്ട് ബാഴ്സയിൽ വീണ്ടും ചേരാൻ തീരുമാനിക്കാൻ കാരണം ഇതാണ്.. വെളിപ്പെടുത്തലുമായി നെയ്മർ ജൂനിയർ

ക്രിസ്റ്റ്യാനോ നടക്കുന്ന ഒരു മൾട്ടിനാഷണൽ കമ്പനിയാണ്, എന്നാൽ… ഓർമ്മകൾ പങ്കുവെച്ച് ഇറ്റാലിയൻ സൂപ്പർ താരങ്ങൾ