in

LOVELOVE LOLLOL OMGOMG AngryAngry CryCry

11 ISL ടീമുകൾ ഉൾപ്പെടെ ഇത്തവണ വമ്പൻ ഡ്യൂറൻഡ് കപ്പ്,ബ്ലാസ്റ്റേഴ്‌സും ഗോകുലവും തമ്മിലുള്ള കേരള ഡർബി കാണാം…

മുമ്പ് ഡ്യൂറണ്ട് കപ്പ് കിരീടം ഉയർത്തിയിട്ടുള്ള ടീമാണ് ഗോകുലം. നാല് ആർമി ടീമുകളും ടൂർണമെന്റിൽ ഉണ്ടാകും. ഇത്തവണ ബയോ ബബിളിൾ ഇല്ലാതെയാകും ടൂർണമെന്റ് നടക്കുക. കഴിഞ്ഞ ടൂർണമെന്റിൽ എഫ് സി ഗോവ ആയിരുന്നു കിരീടം നേടിയത്.

ഏഷ്യയിലെ തന്നെ ഏറ്റവും പഴയ ഫുട്ബോൾ ടൂർണമെന്റ് ആയ ഡ്യൂറണ്ട് കപ്പ് അതിൻറെ പഴയ പ്രതാപം വീണ്ടെടുക്കാനുള്ള തകൃതിയായ ശ്രമങ്ങളിലാണ്. 11 ഐഎസ്എൽ ടീമുകൾ ഉൾപ്പെടെ ഇത്തവണ വമ്പൻ ഡ്യൂറൻഡ് കപ്പ്,ബ്ലാസ്റ്റേഴ്‌സും ഗോകുലവും തമ്മിലുള്ള കേരള ഡർബി കാണാം.

131ആമത് ഡ്യൂറണ്ട് കപ്പ് ഈ വർഷം ഓഗസ്റ്റിൽ നടക്കും. പ്രീസീസണിലെ ആദ്യ ടൂർണമെന്റായാകും ഡ്യൂറണ്ട് കപ്പ് നടക്കുക. കൊൽക്കത്ത തന്നെയാകും ഇത്തവണയും ഡ്യൂറണ്ട് കപ്പിന് വേദിയാവുക. 20 ടീമുകൾ ഇത്തവണ ഡ്യൂറണ്ട് കപ്പിൽ പങ്കെടുക്കും. 11 ഐ എസ് എൽ ക്ലബുകളും ആദ്യമായി ഡ്യൂറണ്ട് കപ്പിന്റെ ഭാഗമാകുന്നു എന്ന പ്രത്യേകതയും ഈ എഡിഷന് ഉണ്ടാകും.

KBFC

കഴിഞ്ഞ തവണ ആറ് ഐ എസ് എൽ ക്ലബുകൾ മാത്പങ്കെടുത്തിരുന്നുള്ളൂ. കേരളത്തിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഗോകുലം കേരളയും ഡ്യൂറണ്ട് കപ്പിൽ ഉണ്ടാകും. മുമ്പ് ഡ്യൂറണ്ട് കപ്പ് കിരീടം ഉയർത്തിയിട്ടുള്ള ടീമാണ് ഗോകുലം. നാല് ആർമി ടീമുകളും ടൂർണമെന്റിൽ ഉണ്ടാകും.

ഇത്തവണ ബയോ ബബിളിൾ ഇല്ലാതെയാകും ടൂർണമെന്റ് നടക്കുക. കഴിഞ്ഞ ടൂർണമെന്റിൽ എഫ് സി ഗോവ ആയിരുന്നു കിരീടം നേടിയത്.

വിജയക്കുതിപ്പിനായി ഗുജറാത്ത്‌, എതിരാളികൾ പഞ്ചാബ്

ലിവിങ്സ്റ്റണിന്റെ കൂറ്റൻ അടികൾക്ക് ഇടയിൽ ധവാൻ ഒരു റെക്കോർഡ് കൂടി സ്വന്തമാക്കി.