in

ദുസാൻ വ്ലഹോവിക് ജുവന്റസിലേക്ക്

വിന്റർ ട്രാൻസ്ഫർ വിൻഡോയിലെ അവസാന ദിവസങ്ങളിൽ ദുസാൻ വ്ലഹോവിക്കിനായി ജുവന്റസ് രംഗത്ത്. ഈ ട്രാൻസ്ഫർ വിൻഡോയിൽ ആർസേനൽ ഏറ്റവും അധികം താല്പര്യം കാണിച്ച താരമായിരുന്നു ഈ ഫ്ലോറെന്റിന സ്ട്രൈക്കർ

വിന്റർ ട്രാൻസ്ഫർ വിൻഡോയിലെ അവസാന ദിവസങ്ങളിൽ ദുസാൻ വ്ലഹോവിക്കിനായി ജുവന്റസ് രംഗത്ത്. ഈ ട്രാൻസ്ഫർ വിൻഡോയിൽ ആർസേനൽ ഏറ്റവും അധികം താല്പര്യം കാണിച്ച താരമായിരുന്നു ഈ ഫ്ലോറെന്റിന സ്ട്രൈക്കർ.

നിലവിൽ ജുവന്റസ് ദുസാൻ വ്ലഹോവിക്കിന് വേണ്ടി ഫ്ലോറെന്റിയെ സമീപിച്ചു കഴിഞ്ഞു.75 മില്യൺ യൂറോയുടെ ഓഫർ ഫ്ലോറെന്റിന സ്വീകരിച്ചു കഴിഞ്ഞു എന്നാണ് ഗോൾ. കോം റിപ്പോർട്ട്‌ ചെയ്യുന്നത്.ആർസേനൽ താരത്തിന് വേണ്ടി ശക്തമായി രംഗത്ത് ഉണ്ടായിരുന്നുവെങ്കിലും ഇറ്റലിയിൽ തന്നെ തുടരാൻ വ്ലഹോവിക്ക് തീരുമാനിക്കുകായിരുന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

ഈ സീസണിൽ ഇതു വരെ 21 വയസ്സ്ക്കാരനായ ഈ സ്ട്രൈക്കർ ഫ്ലോറെന്റിനക്ക് വേണ്ടി 17 ഗോളുകൾ നേടിയിട്ടുണ്ട്.ഈ ട്രാൻസ്ഫർ വിൻഡോയിൽ ലഭ്യമായിരുന്ന ഏറ്റവും മികച്ച സ്ട്രൈക്കറും വ്ലഹോവിക് തന്നെയായിരുന്നു.

2018 ൽ സെർബിയൻ ഫുട്ബോൾ ക്ലബ്ബായ പാർട്ടിസനിൽ നിന്നാണ് അദ്ദേഹം ഫ്ലോറെന്റിനയിൽ എത്തിയത്.98 മൽസരങ്ങളിൽ നിന്നും 44 ഗോളുകളും അദ്ദേഹം സ്വന്തമാക്കിട്ടിട്ടുണ്ട്.

ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ശേഷം മനസ്സുതുറന്ന് ഇന്ത്യൻ കോച്ച്…

സ്വന്തം ടീമിന്റെ ആരാധകർ തനിക്കെതിരെ ആക്രോശിച്ചത് വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നു നെയ്മർ ജൂനിയർ