ഇന്ത്യ ദക്ഷിണ ആഫ്രിക്ക ഏകദിന പരമ്പര ദക്ഷിണ ആഫ്രിക്ക തൂത്തുവാരിയതിനു ശേഷമുള്ള ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡിന്റെ ആദ്യത്തെ പ്രതികരണമെത്തി. ഈ എസ് പി എൻ ക്രിക് ഇൻഫോക്ക് കൊടുത്ത അഭിമുഖത്തിലാണ് ദ്രാവിഡ് മനസ്സ് തുറന്നത്.
![](https://aaveshamclub.com/wp-content/uploads/2021/07/RAHUL-DRAVID.jpg)
ആറാം നമ്പറിലും ഏഴാം നമ്പറിലും മികച്ച ഓൾ റൗണ്ട് താരങ്ങൾ ഉണ്ടായിരുന്നു.നിർഭാഗ്യ വശാൽ അവരെ സെലെക്ഷൻ ലഭ്യമായിരുന്നില്ല. അവർ കൂടി തിരിച്ചു വരുമ്പോൾ ഇതിലും മികച്ച രീതിയിൽ കളിക്കാൻ ഞങ്ങൾക്ക് സാധിക്കും.
മധ്യ നിരയിൽ തങ്ങൾക്ക് നന്നായി ബാറ്റ് ചെയ്യാൻ കഴിയുന്നുണ്ട് . ജയിക്കാവുന്ന ഒന്നാമത്തെയും മൂന്നാമത്തെയും മത്സരങ്ങളിൽ അനാവശ്യ ഷോട്ടുകൾ കളിച്ചാണ് ബാറ്റസ്മാന്മാർ ഔട്ട് ആയതു.മിഡിൽ ഓവറുകളിൽ കൂടുതൽ വിക്കറ്റ് എടുക്കാൻ ഇന്ത്യക്ക് സാധിക്കണം എന്ന് കൂടി ദ്രാവിഡ് കൂട്ടി ചേർത്തു.
ആദ്യ ഏകദിനത്തിൽ വേങ്കേട്ടഷ് ഐയർക്ക് എന്ത് കൊണ്ട് ബൗൾ ചെയ്യാൻ അവസരം കൊടുത്തില്ല എന്നാ ചോദ്യത്തിന് ആറാം ബൗളേർ എല്ലായിപ്പോഴും ബൗൾ ചെയ്യേണ്ടതില്ല എന്നാണ് ഇന്ത്യൻ കോച്ച് നൽകിയ മറുപടി. മികച്ച പ്രകടനങൾ കാഴ്ച വെച്ച ചാഹാറിനെയും ടാക്കൂറിനെയും പ്രശംസിക്കാനും ദ്രാവിഡ് മറന്നില്ല.