in

ഗംഭീറിന് കോവിഡ്…

ഇന്ത്യൻ മുൻ ക്രിക്കറ്റ്‌ താരം ഗൗതം ഗംഭീറിന് കോവിഡ്. തന്റെ ട്വിറ്ററിലൂടെ ഗംഭീർ തന്നെയാണ് ഈ കാര്യം വ്യക്തമാക്കിയത്.തനിക് ചെറിയ രീതിയിൽ അസുഖ ലക്ഷണങ്ങൾ കാണിച്ചതിനാലാണ് താൻ ടെസ്റ്റ്‌ ചെയ്തത് എന്നും താനുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ടവർ എത്രയും പെട്ടെന്ന് ടെസ്റ്റ്‌ ചെയ്യണമെന്ന് അദ്ദേഹം തന്റെ ട്വിറ്ററിൽ കുറിച്ചു

ഇന്ത്യൻ മുൻ ക്രിക്കറ്റ്‌ താരം ഗൗതം ഗംഭീറിന് കോവിഡ്. തന്റെ ട്വിറ്ററിലൂടെ ഗംഭീർ തന്നെയാണ് ഈ കാര്യം വ്യക്തമാക്കിയത്.തനിക് ചെറിയ രീതിയിൽ അസുഖ ലക്ഷണങ്ങൾ കാണിച്ചതിനാലാണ് താൻ ടെസ്റ്റ്‌ ചെയ്തത് എന്നും താനുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ടവർ എത്രയും പെട്ടെന്ന് ടെസ്റ്റ്‌ ചെയ്യണമെന്ന് അദ്ദേഹം തന്റെ ട്വിറ്ററിൽ കുറിച്ചു.

നിലവിൽ ഈസ്റ്റ്‌ ഡെൽഹി എം. പി യാണ് ഗംഭീർ.2020 ൽ അദ്ദേഹത്തിന്റെ കുടുംബത്തിൽ കൊറോണ ബാധിച്ചിരുന്നു.ഐ പി ലിലെ പുതിയ ടീമായ ലക്കനൗ സൂപ്പർ ജയന്റ്സ് തങ്ങളുടെ ഉപദേഷ്ടാവായി ഗംഭിറിനെ നിയോഗിച്ചിരുന്നു.

ഇന്ത്യക്ക് വേണ്ടി 58 ടെസ്റ്റ് മത്സരങ്ങളും 147 ഏകദിനവും 37 t20 കളിച്ചിട്ടുണ്ട്. മൂന്നു ഫോർമാറ്റുകളിൽ നിന്നായി 10000 ത്തിൻ മുകളിൽ റൺസ് സ്കോർ ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

ഇന്ത്യ വിജയിച്ച 2007 ട്വന്റി ട്വന്റി ലോകകപ്പ് ഫൈനലിലും 2011 ഏകദിന ലോകകപ്പ് ഫൈനലിലും ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയത് ഗംഭീറായിരുന്നു. കൊൽക്കത്തക്ക് രണ്ട് ഐ പി ൽ കിരീടവും അദ്ദേഹം നേടികൊടുത്തിട്ടുണ്ട്.

കോഹ്ലിക്ക് സെഞ്ച്വറി നേടാൻ സാധിക്കാത്തതിന്റെ കാരണം വ്യക്തമാക്കി അക്തർ….

ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ശേഷം മനസ്സുതുറന്ന് ഇന്ത്യൻ കോച്ച്…