ഇത്തവണ സ്പാനിഷ് താരം എഡു ഗാർഷ്യ ഹൈദരാബാദ് എഫ് സിയുടെ ജാതകം തിരുത്തി എഴുതുമെന്ന് ഇന്ത്യൻ സൂപ്പർ ലീഗിന്റെ പ്രവചന സിംഹം അഭിപ്രായപ്പെട്ടു.
ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായി കണക്കാക്കപ്പെടുന്ന താരമാണ് ഈ സ്പാനിഷ് മിഡ്ഫീൽഡർ.
2017 2018 ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ബാംഗ്ലൂർ എഫ് സി യുടെ കുതിപ്പിന് പിന്നിൽ നിർണായക ശക്തിയായി പ്രവർത്തിച്ചത് ഈ സ്പാനിഷ് ഫുട്ബോൾ താരം ആയിരുന്നു. പിന്നീട് ATK മോഹൻബഗാൻ ക്ലബ്ബിലേക്ക് മാറിയ താരം അവർക്കായി കളിക്കുന്ന സമയത്തും മിന്നുന്ന പ്രകടനമായിരുന്നു കാഴ്ചവച്ചത്.
2019 20 സീസണിൽ 22 കളികളിൽനിന്ന് ഒമ്പത് ഗോളുകൾ സ്പാനിഷ് താരം സ്വന്തം പേരിൽ കുറിച്ചിരുന്നു. കളിക്കളം അടക്കി ഭരിക്കുന്ന സ്വഭാവം കാരണം ഏതൊരു ക്ലബ്ബിനേയും മോഹിപ്പിക്കുന്ന പ്രകടനമാണ് എല്ലാ സീസണുകളിലും അദ്ദേഹം പുറത്തെടുത്തു കൊണ്ടിരുന്നത്. ഈ സീസണിൽ അദ്ദേഹം ഹൈദരാബാദ് എഫ് സിയിലേക്ക് കൂടു മാറിയിരിക്കുകയാണ് അദ്ദേഹം.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ പ്രവചന സിംഹം എന്ന് ആരാധകർ വിശേഷിപ്പിക്കുന്നു മാർക്കസ് മെർഗ്ല്ലൊ ഇത്തവണ ഹൈദരാബാദ് എഫ് സിയുടെ ജാതകം ഈ സ്പാനിഷ് താരം തിരുത്തി എഴുതുമെന്നു പ്രഖ്യാപിച്ചിരിക്കുകയാണ്.