in , , , ,

എൽ ക്ലാസിക്കോ

നാളത്തെ കൊമ്പൻമാരുടെ സ്വപ്ന ഫൈനലിന് ശേഷം അങ്ങു മാഡ്രിഡിലെ സാന്റിയാഗോ ബെർണാബുവിൽ മറ്റൊരു പൂരത്തിന് തിരി തെളിയും റയൽ മാഡ്രിഡും ബാർസലോണയും മാറ്റുരക്കുന്ന എൽ ക്ലാസിക്കോ.

Dani Carvajal against Barcelona in El classico

ഫുട്‍ബോൾ ലോകത്തെ തന്നെ ഏറ്റവും ഗ്ലാമർ പോരാട്ടങ്ങളിൽ ഒന്നായ എൽ ക്ലാസിക്കോ കളിക്കളത്തിലെ പോരാട്ടങ്ങൾക്കുപരി കളത്തിനു വെളിയിലെ പോരാട്ടങ്ങൾ കൊണ്ടും പ്രശസ്തമാണ്. കഴിഞ്ഞ അഞ്ചു എൽ ക്ലാസിക്കോയിലും പരാജയം മാത്രം രുചിച്ച ബാർസിലോണ പക്ഷെ ഇത്തവണ കരുത്തരാണ്. സാവിയുടെ കീഴിൽ മെച്ചപ്പെട്ട ടീമായി അവർ തങ്ങളുടെ പ്രതാപം വീണ്ടെടുക്കുകയാണ്. റയൽ ആകട്ടെ ആഞ്ചലോട്ടി എന്ന തന്ത്രശാലിയായ പരിശീലകന് കീഴിൽ യൂറോപ്പിലെ തന്നെ മികച്ച ടീമായി മാറി കഴിഞ്ഞു. ചാമ്പ്യൻസ് ലീഗിൽ PSG യെ തറപറ്റിച്ചു ക്വാർട്ടറിൽ കടന്ന ആത്മവിശ്വാസവും റയലിന് തുണയാകും ഈ മത്സരത്തിൽ.മുൻകാല എൽക്ലാസിക്കോയിൽ ആകെ 100 വിജയങ്ങളുടെ കരുത്തും റയൽ മാഡ്രിഡിന്റെ അനുകൂല ഘടകം ആണ്. മധ്യനിരയിൽ പ്രായം തളർത്താത്ത പോരാളികളായ ലൂക്ക മോഡ്രിച്ചും കാസിമിറായും ടോണി ക്രൂസും കളിമെനയുമ്പോൾ മുന്നേറ്റത്തിൽ മികച്ച ഫോമിൽ ഉള്ള വിനീഷ്യസ് ജൂനിയർ കരീം ബെൻസിമ കോമ്പിനേഷനിലെ ബെൻസിമയുടെ അഭാവം റയൽ മുന്നേറ്റത്തിൽ എങ്ങനെ പ്രതിഫലിക്കും എന്ന് കാണേണ്ടി ഇരിക്കുന്നു.

ബാർസിലോണ പുതു ഊർജം ഉൾക്കൊണ്ടു പുത്തൻ ടീമായി മാറിക്കഴിഞ്ഞു. ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ടീമിലെത്തിയ ഫെറാൻ ടോറസ് ആദാമ ട്രയോരെ ഒബാമയാങ് എന്നിവർ പ്രതീക്ഷകൾ കാത്തു മുന്നേറുന്നു. പെഡ്രിയും ഗാവിയും തങ്ങളുടെ റോളുകളിൽ മികച്ചു നിൽക്കുന്നു ജോർഡി ആൽബയും ഡാനി അൽവസും ഇരു വിങ്ങുകളെയും നിയന്ദ്രിച്ചു മുന്നേറ്റ നിരക്ക് പന്തു എത്തിച്ചു കൊടുക്കുന്നതിൽ വിജയിക്കുന്നുണ്ട്. ഡിഫെൻസിലെ പ്രശ്നങ്ങൾ ഒരു പരിധിവരെ റൊണാൾഡ്‌ അരാഹുക്കും ജെറാർഡ് പിക്വക്കും പരിഹരിക്കാൻ ആകുന്നും ഉണ്ട്.

എല്ലാം കൊണ്ടും മികച്ച മത്സരം തന്നെയാണ് കാൽപ്പന്തു പ്രേമികൾ സാന്റിയാഗോ ബെർണാബുവിൽ കാത്തിരിക്കുന്നത്. ജയം റയലിന് കിരീട പോരാട്ടം എളുപ്പമാക്കുമ്പോൾ ടോപ് 4 സാധ്യത നിലനിർത്താൻ ബാഴ്സയ്ക്കും വിജയം അനിവാര്യമാണ്.

കേരള ബ്ലാസ്റ്റേഴ്‌സിന് ആശംസകളുമായി കേരള പോലീസ്…

ഫുട്ബോളിൽ കളിക്കാൻ ഏറ്റവും എളുപ്പമുള്ള മത്സരങ്ങളാണ് ഫൈനലുകളെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ