in

മൂന്ന് റെക്കോഡുകൾ തിരുത്തിക്കുറിച്ചു കൊണ്ട് യൂറോയിൽ ഇംഗ്ലണ്ട് തുടക്കം രാജകീയമാക്കി

England euro

ക്രൊയേഷ്യയോട് പകരം വീട്ടി ഇഗ്ലീഷ് പോരാളികൾ യൂറോയിലെ ആദ്യത്തെ വലിയ മൽസരം ഇംഗ്ലണ്ട് പോക്കറ്റിലാക്കിയപ്പോൾ സ്റ്റെർലിങ് ഒരേയൊരു ഗോളുമായി തിളങ്ങി.

കഴിഞ്ഞ വേൾഡ് കപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനോട് തലനാരിയക്ക് രക്ഷപെട്ട ക്രൊയേഷ്യയെ ഇംഗ്ലീഷ് മണ്ണിൽ കണ്ടം വഴി ഓടിച്ച് കെയ്നും പിള്ളേരും പൊളിച്ചടുക്കി.

യൂറോ കപ്പ് ചരിത്രത്തിൽ ഇന്ന്‌ വരെ ആദ്യ മത്സരത്തില്‍ ജയം അറിഞ്ഞിട്ടില്ലാത്ത ഇംഗ്ലണ്ട് ടീമും ആദ്യ മത്സരത്തില്‍ ഇന്ന്‌ വരെ തോല്‍വി അറിഞ്ഞിട്ടില്ലാത്ത ക്രൊയേഷ്യ ടീമും പുതിയ ചരിത്രം സൃഷ്ടിക്കുമോ എന്ന് അറിയാൻ ലോക ഫുട്ബാള്‍ ആരാധകർ ആകാംഷയോടെ കാത്തിരുന്നപ്പോൾ ഇഗ്ലീഷ് പോരാളികൾ തെളിയിച്ചു തങ്ങളെ കൊണ്ട് എന്തും നടക്കുമെന്ന്.

ഇന്ന് വെംബ്ലിയിൽ എല്ലാവരും പ്രതീക്ഷിച്ചതിൽ നിന്ന് വളരെ വ്യത്യസ്തമായ ലൈനപ്പുമായാണ് സൗത്ഗേറ്റ് ഇംഗ്ലണ്ടിനെ ഇറക്കിയത്. തുടക്കം മുതൽ അവർ ആക്രമണം അഴിച്ചു വിടുകയും ചെയ്തു. എങ്കിലും 57ആം മിനുട്ടിൽ ഇംഗ്ലണ്ട് ലീഡ് എടുത്തത്.

ഇന്ന് സൗത്ത് ഗേറ്റ് ഇംഗ്ലണ്ട് ടീമിനെ ആദ്യ വിജയത്തിന്റെ റെക്കോഡിന് ഒപ്പം മറ്റൊരു നേട്ടം കൂടി പകർന്നു നൽകി റെക്കോഡ് നേട്ടത്തിന് കനം കൂട്ടി വച്ചു. 17കാരനായ ജൂദ് ബെല്ലിങ്ഹാമിനെ ഇന്ന് ഇംഗ്ലണ്ടിനായി ഇറക്കിയാണ് അദ്ദേഹം അത് സാധിച്ചത്. ഇതോടെ യൂറോ കപ്പിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ബെല്ലിങ്ഹാം മാറി.

എന്തായാലും ഒരേ രാവിൽ മൂന്ന് റെക്കോഡുകൾ തിരുത്തിക്കുറിച്ചു കൊണ്ട് യൂറോയിൽ ഇംഗ്ലണ്ട് അവരുടെ തുടക്കം രാജകീയമാക്കി. ഇംഗ്ളീഷ് വിപ്ലവം വീണ്ടും തുടങ്ങുന്നു

സംഗക്കാര ഉൾപ്പെടെ 10 പേർ ICC ഹാൾ ഓഫ് ഫെയിമിൽ

അന്താരാഷ്ട്ര ഫുട്‌ബോളിലെ അരങ്ങേറ്റത്തിന് 20 വർഷം ശേഷം 37 ആം വയസിൽ ആദ്യ ഗോൾ അൽഭുതങ്ങളുടെ യൂറോ…