in

സംഗക്കാര ഉൾപ്പെടെ 10 പേർ ICC ഹാൾ ഓഫ് ഫെയിമിൽ

Sangakkara to Hall of fame

പ്രഥമ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനോടനുബന്ധിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ഐസിസി ഹാൾ ഓഫ് ഫെയിമിലേക്ക് 10 ക്രിക്കറ്റ് ഐക്കണുകളെ കൂടി ഉൾപ്പെടുത്തി. ശ്രീലങ്കൻ താരം കുമാർ സംഗക്കാര ആണ് പട്ടികയിലെ സമകാലിക പ്രമുഖൻ

പുതിയതായി ഉൾപ്പെടുത്തിയ ഈ 10 ഇതിഹാസ താരങ്ങളെല്ലാം ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ നിർണായക സംഭാവനകൾ നൽകിയിട്ടുണ്ട് അതിനാൽ ആണ് ഇവരെ ഐസിസി ഹാൾ ഓഫ് ഫാമേഴ്സിന്റെ വിശിഷ്ട പട്ടികയിൽ ഉൾപ്പെടുത്തുന്നത്.

ഇതോടെ ഹാൾ ഓഫ് ഫെയിമിലെ താരങ്ങളുടെ എണ്ണം 103 ആയി വർധിക്കുകയും ചെയ്തു. ടെസ്റ്റ് ക്രിക്കറ്റിന്റെ അഞ്ച് കാലഘട്ടങ്ങളിൽ നിന്നുള്ള അഞ്ച് തലമുറയിൽ നിന്നുമാണ് ഐസിസി ഹാൾ ഓഫ് ഫെയിമിലേക്ക് പുതുതായി പത്തു പേർ കൂടി വരുന്നത്.

IPL ൽ അശ്വിനെ വിവാദ നായകനാക്കിയ മങ്കാദ് വിക്കറ്റിന്റെ ഉപജ്ഞാതാവ് ആയ വിനു മങ്കാദ് ആണ് പട്ടികയിലെ ഏക ഇന്ത്യക്കാരൻ . ശ്രീലങ്കൻ താരം കുമാർ സംഗക്കാരയെയും സിംബാവേ താരം ആന്റി ഫ്ലാവറിനെയും മാത്രമേ ആധുനിക ക്രിക്കറ്റ് പ്രേമികൾക്ക് അറിയാൻ വഴിയുള്ളൂ.

ഓബ്രി ഫോക്ക്നർ (ദക്ഷിണാഫ്രിക്ക), മോണ്ടി നോബിൾ (ഓസ്‌ട്രേലിയ), സർ ലിയറി കോൺസ്റ്റന്റൈൻ (വെസ്റ്റ് ഇൻഡീസ്), സ്റ്റാൻ മക്കാബ് (ഓസ്‌ട്രേലിയ), ടെഡ് ഡെക്സ്റ്റർ (ഇംഗ്ലണ്ട്), ഡെസ്മണ്ട് ഹെയ്ൻസ് (വെസ്റ്റ് ഇൻഡീസ്), ബോബ് വില്ലിസ് (ഇംഗ്ലണ്ട്)  എന്നിവരാണ്‌ ശേഷിക്കുന്ന ഏഴുപേർ

ഫുട്ബാളിന് തന്നെ കളങ്കമായ ഗോൾ കീപ്പർ ചെയ്ത കൊടും ചതിയുടെ കഥ

മൂന്ന് റെക്കോഡുകൾ തിരുത്തിക്കുറിച്ചു കൊണ്ട് യൂറോയിൽ ഇംഗ്ലണ്ട് തുടക്കം രാജകീയമാക്കി