ഈ യൂറോ കപ്പ് ഏറെ കൗതുകങ്ങൾ നിറഞ്ഞ ഒന്നായിരുന്നു ഈ യൂറോക്കപ്പ് ഏറെ കൗതുകങ്ങൾ നിറഞ്ഞ ഒന്നാണ്. മത്സരത്തിൽ ഉപയോഗിക്കുന്ന കാറ്റു നിറച്ച പന്ത് മുതൽ വേദികളിലേക്കും താരങ്ങളുടെ പരിചയ സമ്പത്തിലേക്ക് വരെ നീളുന്നു ആ കൗതുക വിശേഷങ്ങൾ.
പന്തിന്റെ കൗതുകത്തിലേക്ക് നോക്കുകയാണ് എങ്കിൽ യൂണിഫോറിയ എന്ന് ആണ് ഈ യൂറോയിൽ ഉപയോഗിക്കുന്ന പന്തിന്റെ പേര്. യൂണിറ്റി യൂഫെറിയ എന്നീ രണ്ട് പദങ്ങൾ ചേർന്നാണ് യൂണിഫോറിയ എന്ന പേര് ഇട്ടിരിക്കുന്നത്. യൂണിറ്റി എന്നാൽ ഐക്യം എന്നും യൂഫെറിയ എന്നാൽ അതിയായ ആനന്ദം എന്നുമാണ് അർത്ഥം.
മേൽപ്പറഞ്ഞത് പോലെ ഈ യൂറോക്കപ്പിലെ കൗതുക വാർത്തകളെ പറ്റി ആവേശം ക്ലബ്ബിൽ നേരത്തെ പ്രസിദ്ധീകരിച്ച ആർട്ടിക്കിൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്താൽ മതിയാകും.
യൂറോ തുടങ്ങിക്കഴിഞ്ഞും കൗതുകങ്ങൾക്ക് കുറവ് ഒന്നും തന്നെയില്ല. കാർഡിയാക് അറസ്റ്റ് മൂലം ഗ്രൗണ്ടിൽ വീണു പോയപ്പോൾ ഡാനിഷ് നായകൻ പുറത്തെടുത്ത മനസ്ഥൈര്യം ആരെയും അമ്പരപ്പിക്കുന്നത് ആയിരുന്നു. ആ വീര നായകന്റെ കഥ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ , പടച്ചവൻ ദൈവമാകാൻ വേണ്ടി ജനിപ്പിച്ച വീരനായകൻ സൈമൺ കെജർ
ഇന്ന് യൂറോക്കപ്പിലെ രണ്ടാം മത്സരത്തിൽ നോർത്ത് മസിഡോണിയക്കായി അവരുടെ 37 വയസുള്ള താരം ഗോറൻ പൻഡവ് നേടിയ ഗോൾ ഏറെ കൗതുകമുള്ള മറ്റൊരു വാർത്തയാണ്. അന്താരാഷ്ട്ര ഫുട്ബോളിൽ അരങ്ങേറിയതിന് ശേഷം മേജർ ടൂർണമെന്റിൽ ആദ്യ ഗോൾ നേടാനായി ഏറ്റവും കൂടുതൽ കാലം കാത്തിരുന്ന താരം എന്ന റെക്കോർഡ് ഈ മസിഡോണിയൻ താരത്തിന് ലഭിച്ചു.
അന്താരാഷ്ട്ര ഫുട്ബോളിൽ അരങ്ങേറിയതിന് ശേഷം മേജർ ടൂർണമെന്റിൽ ആദ്യ ഗോൾ നേടാനായി 20 വർഷം ആണ് 37 വയസുകാരനായ ഈ മസിഡോണിയൻ താരം കാത്തിരുന്നത്.