ലോക ഒന്നാം നമ്പർ താരം നൊവാക് ദ്യോകോവിച്ച് വരും കാല ടെന്നീസ് ലോകത്തെ രാജാവ് താൻ തന്നെയാണ് എന്ന് ഇന്ന് വീണ്ടും തെളിയിച്ചു. ഒരു കാലത്തു റാഫെൽ നദാൽ എന്ന കാളക്കൂറ്റൻ കയ്യടക്കി വച്ച കളിമൺ കോർട്ടിലെ രാജാവ് എന്ന പദവിയും നൊവാക് ജോക്കോവിച്ച് അപഹരിച്ചു.
ഫ്രഞ്ച് ഓപ്പൺ പുരുഷ വിഭാഗം സിംഗിൾസ് കിരീടം സെർബിയയുടെ നൊവാക് ജോക്കോവിച്ച് ചൂടിയത് ഫൈനലിൽ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റിസിപാസിനെ തകർത്തു കൊണ്ടായിരുന്നു.
6-7, 2-6, 6-3, 6-2, 6-4 സ്കോറിന് ആയിരുന്നു നൊവാക് ദ്യോക്കോവിച്ചിന്റെ വിജയവും പട്ടാഭിഷേകവും. ഫ്രഞ്ച് ഓപ്പണിന്റെ ചക്രവർത്തി ആയിരുന്ന റാഫേൽ നദാലിനെ റോളണ്ട് ഗാരോസിൽ തോൽപ്പിക്കുക എന്നത് അസാധ്യമായിരുന്നു ആദ്യമായി അത് സാധ്യമാക്കിയത് റോബിൻ സോഡർലിങ് ആയിരുന്നു.
എന്നാൽ ഇന്ന് അസാധ്യമായ എന്തിനെയും സാധ്യമാക്കുന്ന നൊവാക് ദ്യോക്കോവിച്ചിന്റെ തേരോട്ടത്തിൽ വിശ്വാസങ്ങളും ചരിത്രങ്ങളും പഴങ്കഥകൾ ആകുന്നു. രണ്ടു ഗ്രാൻഡ് സ്ലാംകിരീടങ്ങളും തുടർച്ചയായി രണ്ടു വർഷം നേടുന്ന ആദ്യ താരമായി ദ്യോക്കോവിച്ച് മാറി.