in , , , ,

ബെല്ലിങ്ഹാം കുരുക്കിൽ; ക്വാർട്ടറിൽ വിലക്ക് ലഭിക്കാൻ സാധ്യത; ഇംഗ്ലണ്ടിന് തിരിച്ചടി

മത്സരത്തില്‍ 90 മിനിറ്റ് പിന്നിടുമ്പോഴും ഇംഗ്ലണ്ട് ഒരു ഗോളിന് പിന്നിലായിരുന്നു.ഇഞ്ചുറി ടൈമില്‍ 95-ാം മിനിറ്റിലാണ് ബെല്ലിങ്ഹാമിന്റെ ബൈസിക്കിള്‍ കിക്കിലൂടെ വലയിലെത്തിച്ചത്. ഇതോടെ മത്സരം സമനിലയിലായിരുന്നു. പിന്നാലെ ഗോള്‍ ആഘോഷത്തില്‍ താരത്തിന്റെ കൈ ജനനേന്ദ്രിയത്തിന് നേരെയാണെന്നാണ് ആരോപണം.

യൂറോ കപ്പിൽ ഇംഗ്ലണ്ടിന് തിരിച്ചടി ലഭിക്കാൻ സാധ്യത. അവരുടെ സൂപ്പർ താരം ജൂഡ് ബെല്ലിങ്ഹാമുമായി ബന്ധപ്പെട്ട ഒരു വിവാദമാണ് ഇംഗ്ലണ്ടിന് തിരിച്ചടിയാവാൻ സാധ്യത വർധിപ്പിക്കുന്നത്. താരത്തിനെതിരെ യുവേഫ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.

ALSO READ: അൽ നസ്റിന് ശേഷം ആ യൂറോപ്യൻ ക്ലബ്ബിൽ കളിച്ചേക്കാം; സൂചന നൽകി ക്രിസ്റ്റ്യാനോ റൊണാൾഡോ

യൂറോ കപ്പ് പ്രീ ക്വാർട്ടറിൽ സ്ലൊവാക്യയ്‌ക്കെതിരായ മത്സരത്തില്‍ ഗോള്‍ നേടിയ ശേഷം ബെല്ലിങ്ഹാം അശ്ലീല ആംഗ്യം കാണിച്ചുവെന്ന ആരോപണത്തിലാണ് യൂവേഫയുടെ അന്വേഷണം.

ALSO READ: അർജന്റീന v/s പോർച്ചുഗൽ; ആരാധകർ കാത്തിരിക്കുന്ന പോരാട്ടം നടക്കുമോ? ഒരൊറ്റ സാധ്യത മാത്രം…

മത്സരത്തില്‍ 90 മിനിറ്റ് പിന്നിടുമ്പോഴും ഇംഗ്ലണ്ട് ഒരു ഗോളിന് പിന്നിലായിരുന്നു.ഇഞ്ചുറി ടൈമില്‍ 95-ാം മിനിറ്റിലാണ് ബെല്ലിങ്ഹാമിന്റെ ബൈസിക്കിള്‍ കിക്കിലൂടെ വലയിലെത്തിച്ചത്. ഇതോടെ മത്സരം സമനിലയിലായിരുന്നു. പിന്നാലെ ഗോള്‍ ആഘോഷത്തില്‍ താരത്തിന്റെ കൈ ജനനേന്ദ്രിയത്തിന് നേരെയാണെന്നാണ് ആരോപണം.

ALSO READ: കോപ്പ- അമേരിക്ക; അർജന്റീനയ്ക്ക് ക്വാർട്ടർ എതിരാളികളായി

ആരോപണം ഉയർന്നതോടെ ദൃശ്യങ്ങള്‍ യുവേഫയുടെ പരിശോധനയിലാണ്. പരിശോധനയിൽ ബെല്ലിങ്ഹാം തെറ്റ് ചെയ്തതായി കണ്ടെത്തിയാൽ താരത്തിന് വിലക്ക് അടക്കം ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ALSO READ: യുവതാരങ്ങൾ പോലും മുട്ട്മടക്കി; 39 ആം വയസ്സിൽ അപൂർവ റെക്കോർഡ് തൂക്കി റോണോ

അതേ സമയം ബെല്ലിങ്ഹാമിന്റെ ​ഗോളിൽ സമനിലയിലായ മത്സരം അധിക സമയത്തേയ്ക്ക് നീണ്ടു. ക്യാപ്റ്റൻ ഹാരി കെയ്ന്റെ ​ഗോളിൽ ഇംഗ്ലണ്ട് യൂറോ കപ്പിന്റെ ക്വാർട്ടർ ഫൈനലിലേക്ക് ജയിച്ചുകയറി. ക്വാർട്ടറിൽ സ്പെയിനാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ.

ഇജ്ജാതി മത്സരം; സ്ലോവേനിയെ വീഴ്ത്തി റോണോയും പിള്ളേരും ക്വാട്ടർ ഫൈനലിൽ…

ലൂണയുടെ അസാധ്യ ഗോളിന് ഫാൻസിന്റെ സമ്മാനം😍🔥പുരസ്‌കാരനിറവിൽ മാജിക്കൽ ഗോൾ🔥