ക്രിസ്ത്യൻ എറിക്സെൻ തിരകെ ഫുട്ബാളിലേക്ക്. ഡെന്മാർക് താരം ക്രിസ്ത്യൻ എറിക് സെൻ ഫുട്ബോളിലേക്ക് തിരകെ എത്തുന്നു. പ്രീമിയർ ലീഗ് ക്ലബ്ബായ ബ്രന്റ്ഫോർഡുമായി ആറുമാസത്തെ കരാർ ഒപ്പ് വെച്ചുവെച്ചു എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
ആറു മാസത്തെ കരാർ ഒരു കൊല്ലത്തേക്ക് കൂടി നീട്ടാനുള്ള വ്യസ്ഥ അടങ്ങുന്ന കരാറാണ് ബ്രെന്റ്ഫോഡ് എറിക്സൺ മുന്നിൽ വെച്ചിരിക്കുന്നത്.മെഡിക്കൽ കൂടി പൂർത്തിയായാൽ അദ്ദേഹം ഔദ്യോഗികകമായി ബ്രന്റ്ഫോർഡ് താരമാകും.
കഴിഞ്ഞ വർഷം നടന്ന ഫിൻലാൻഡിന് എതിരെയുള്ള യൂറോ കപ്പ് മത്സരത്തിന്ന് ഇടയിൽ ഹൃദയം സ്തംഭനം സംഭവിച്ചു ഗ്രൗണ്ടിൽ വീണ അദ്ദേഹത്തെ ഡെന്മാർക് താരങ്ങളുടെ കൃത്യസമയത്തെ ഇടപെടൽ കൊണ്ട് മാത്രമാണ് ജീവിതത്തിലേക്ക് തിരകെ കൊണ്ട് വരാൻ സാധിച്ചത്.
അതിന് ശേഷം എറിക്സെൻ ഫുട്ബോളിൽ സജീവമല്ലായിരുന്നു.മാസങ്ങൾക്കു ശേഷം എറിക്സെൻ തിരിച്ചു വരുന്നത് ഫുട്ബോൾ ആരാധകർ ആവേശത്തോടെ സ്വീകരിക്കും എന്നൊള്ളത് ഉറപ്പാണ്.കഴിഞ്ഞ സീസണിൽ ഇറ്റാലിയൻ ലീഗിൽ ഇന്റർ മിലാൻ കിരീടം നേടിയപ്പോൾ ടീമിലെ ഒഴിച്ച് കൂടാൻ കഴിയാത്ത സാനിധ്യമായിരുന്നു അദ്ദേഹം. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒരു കാലത്ത് ടോട്ടൻഹാമിന്റെ വജ്രായുധമായിരുന്നു എറിക്സെൻ