in , ,

LOVELOVE CryCry

ഇവാൻ കലുഷ്നി ബ്ലാസ്റ്റേഴ്സിൽ! ഇനി കൊമ്പൻ ഇടയും..

ഡൈനാമോ കിയവ് ഉൾപ്പടെയുള്ള ക്ലബ്ബുകളിലൂടെ യൂത്ത് കരിയർ ആരംഭിച്ച ഈ 24 വയസ്സ് മാത്രം പ്രായമുള്ള താരത്തിന്റെ സേവനം കേരള ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയെ ശക്തിപ്പെടുത്തും. ആറു വിദേശ താരങ്ങളിൽ അഞ്ച് വിദേശ താരങ്ങളെ ടീമിൽ ഉൾപ്പെടുത്തിയ കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന വിദേശ താരം ആരാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

24 വയസ്സുകാരനായ യുക്രൈൻ താരം ഇവാൻ കലുഷ്നിയെ സീസണിലെ തങ്ങളുടെ പുതിയ വിദേശ സൈനിങ് താരമായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്. സി പ്രഖ്യാപിച്ചു. ഗ്രീക്ക്-ഓസ്ട്രേലിയൻ താരം അപോസ്‌റ്റോലാസ് ജിയാനു സ്പാനിഷ് താരം വിക്ടർ മോംഗിൽ എന്നിവർക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് സീസണിൽ സൈൻ ചെയ്യുന്ന മൂന്നാമത്തെ വിദേശ താരമാണ് ഇവാൻ കലുഷ്നി.

യുക്രൈൻ ക്ലബ്ബായ ഒലക്സാൻഡ്രിയയിൽ നിന്നും 2023 വരെയുള്ള ഒരു വർഷത്തെ ലോണിലാണ് ഇവാൻ കലുഷ്നിയെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചത്. കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ ഇവാൻ വുകോമാനോവിചിന്റെയും പുതിയ താരം ഇവാൻ കലുഷ്നിയുടെയും ‘ഇവാൻ’ എന്ന പേരിനെ സംബന്ധിച്ച് ചെറിയൊരു ക്ലൂ നേരത്തെ ബ്ലാസ്റ്റേഴ്‌സ് നൽകിയിരുന്നു.

മെഡിക്കൽ പരിശോധന കൂടി പൂർത്തിയായാൽ ഇവാൻ കലുഷ്നി To കേരള ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ പൂർത്തിയാകുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഒഫീഷ്യൽ ആയി അറിയിച്ചു. മിഡ്ഫീൽഡ് പൊസിഷനിൽ കളിക്കുന്ന താരം യുക്രൈൻ അണ്ടർ 17, അണ്ടർ 19 ദേശീയ ടീമുകൾക്ക് വേണ്ടി ബൂട്ട് കെട്ടിയിട്ടുണ്ട്.

ഡൈനാമോ കിയവ് ഉൾപ്പടെയുള്ള ക്ലബ്ബുകളിലൂടെ യൂത്ത് കരിയർ ആരംഭിച്ച ഈ 24 വയസ്സ് മാത്രം പ്രായമുള്ള താരത്തിന്റെ സേവനം കേരള ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയെ ശക്തിപ്പെടുത്തും. ആറു വിദേശ താരങ്ങളിൽ അഞ്ച് വിദേശ താരങ്ങളെ ടീമിൽ ഉൾപ്പെടുത്തിയ കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന വിദേശ താരം ആരാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

ബ്ലാസ്റ്റേഴ്‌സിലേക്ക് ഒരു ഇവാൻ കൂടി

പുതിയ ഇവാനും എസ് ഡി ക്കും പറയാനുള്ളത് എന്താണ്..