in

LOVELOVE LOLLOL

ആരാധകരേ നിങ്ങൾ ശാന്തരാകൂ ഇതൊരു ചെറിയ കാര്യമല്ല…

ലെസ്ക്കാേയും ബിജോയിയും ഒരുവിധം നല്ല രീതിയിൽ തന്നെ കളിച്ചു. സഹലും ഗോവയുടെ ഗോൾമുഖം വിറപ്പിച്ചു. കളിയും പൊസഷനിംഗും ഗോവയുടെ കയ്യിലായതും നമ്മുടെ കളി രീതി മുൻകൂട്ടി പഠിച്ചതിനാൽ ഹൈ പ്രസിംഗ് ഗെയിം നടന്നില്ല എന്നത് മാത്രമാണ്.

റോബിൻ ജോസഫ് പുത്തൻ പുരക്കൽ: [ Picked from Fans Club] തുടർച്ചയായ 8 കളികളിൽ പരാജയമറിയാതെ മുന്നോട്ടുള്ള പ്രയാണം ഇതൊരു ചെറിയ കാര്യമല്ല. വിജയത്തേക്കാൾ മൂല്യമേറിയ സമനിലയായിരുന്നു ഗോവക്കെതിരെ. തകർന്ന് തരിപ്പണമായ ഗോവക്ക് ഒന്നും നഷ്ടപ്പെടാനില്ല. അവരിനി രണ്ടും കൽപ്പിച്ചായിരിക്കും.

എല്ലാവരും ഗോവക്കെതിരെയുള്ള കളിയിലെ നെഗറ്റീവ് പറയുമ്പോൾ എനിക്ക് തോന്നിയത് ഒരു പിടി പോസിറ്റീവാണ്. സെറ്റ്പീസിൽ നിന്ന് ഗോളടിക്കുന്നില്ലെന്ന പ്രശ്നം പരിഹരിച്ചു. ലൂണയുടെ കോർണറിൽ ജീക്സന്റെ ഗോൾ. ലൂണയും സൂപ്പർ ഗോൾ. ജീക്സൺ മിഡ്ഫീൽഡിൽ കൂടുതൽ മികവ് കാട്ടിയ മത്സരം.

ലെസ്ക്കാേയും ബിജോയിയും ഒരുവിധം നല്ല രീതിയിൽ തന്നെ കളിച്ചു. സഹലും ഗോവയുടെ ഗോൾമുഖം വിറപ്പിച്ചു. കളിയും പൊസഷനിംഗും ഗോവയുടെ കയ്യിലായതും നമ്മുടെ കളി രീതി മുൻകൂട്ടി പഠിച്ചതിനാൽ ഹൈ പ്രസിംഗ് ഗെയിം നടന്നില്ല എന്നത് മാത്രമാണ്.

ഈ സീസണിൽ വിംഗ്ബാക്കുകൾക്ക് പ്രതിരോധത്തിൽ പോരായ്മകൾ സംഭവിക്കുന്നുണ്ട്. ജെസലിനും ഖബ്രക്കും പകരം നിഷുവും സ്റ്റലിനും അവസരം കൊടുക്കണം. പ്യൂട്ടിയക്ക് പകരം ഖബ്രയെ പരീക്ഷിക്കണം NB;ഇത് ഒരു ആരാധകന്റെ അഭിപ്രായപ്രകടനം മാത്രമാണ്.

മിന്നൽ മുരളിയെ മാഞ്ചസ്റ്റർ സിറ്റി ഏറ്റെടുത്തു, പക്ഷെ ഒരു പ്രശ്നമുണ്ട്…

ക്രിസ് ഡാഗ്നൽ; ഏറ്റവും വേഗതയേറിയ ഐഎസ്എൽ ഗോൾ നേട്ടത്തിന് ഉടമയായിരുന്ന ബ്ലാസ്റ്റേഴ്സ് താരം…