ടോവിനോ തോമസിനെ നായകനാക്കി സൂപ്പർ സംവിധായകൻ ബേസിൽ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് മിന്നൽ മുരളി. ചിത്രത്തിന്റെ വിതരണാവകാശം ആഗോള സ്ട്രീമിംഗ് ഭീമൻമാരായ നെറ്റ്ഫ്ലിക്സ് ഏറ്റെടുത്തതോടെ സിനിമയുടെ ലെവൽ തന്നെ മാറുകയായിരുന്നു അന്താരാഷ്ട്ര നിലവാരത്തിൽ ഉള്ള വലിയ പ്രമോഷൻ പരിപാടികൾ ആയിരുന്നു ചിത്രത്തിനുവേണ്ടി നെറ്റ്ഫ്ലിക്സ് ഒരുക്കിയത്.
അതിൻറെ ഫലം ഇപ്പോൾ വന്നു തുടങ്ങിയിരിക്കുകയാണ് ഒറ്റ ചിത്രം കൊണ്ട് തന്നെ ടോവിനോ തോമസ് ആഗോള സൂപ്പർഹീറോകളുടെ നിരയിലേക്ക് ഉയർത്തപ്പെട്ടു കഴിഞ്ഞു എന്ന് വേണമെങ്കിൽ പറയാം. അതിനു തെളിവാണ് മിന്നൽ മുരളി പ്രഭാവം ഇംഗ്ലീഷ് പ്രീമിയർ ലീഗിലും എത്തിയത്.
പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയാണ് സൂപ്പര്‍ താരം മഹ്‌റസിനെ “മഹ്‌റസ് മുരളി” എന്ന തലക്കെട്ടോടെയുള്ള ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചത്. ഇതോടെ മിന്നൽ മുരളി ട്രെൻഡ് ഇംഗ്ലണ്ടിലും എത്തിയിരിക്കുകയാണ്. ആഴ്‌സണലിന് എതിരായ കളിയിലെ മഹ്‌റസിന്റെ ഫോട്ടോയാണ് സിറ്റി “മഹ്‌റസ് മുരളി” എന്ന പേരിലെത്തിയത് .
മാഞ്ചസ്റ്റർ സിറ്റിയുടെ പോസ്റ്റിൽ കമൻറ് കളുമായി മലയാളി ആരാധകർ തിങ്ങി നിറയുകയാണ് അതിനിടെ ടോവിനോ തോമസ് തന്നെ യഥാർത്ഥ മിന്നൽ മുരളി ഇത് കാണുന്നു എന്ന് പറഞ്ഞിട്ട കമൻറ് ഏറെ വൈറലായിരിക്കുകയാണ്. പക്ഷേ ഇത് ഇന്ത്യയിൽനിന്നുള്ള കാഴ്ചക്കാർക്ക് മാത്രം കാണുവാൻ കഴിയുന്ന പ്രാദേശിക കസ്റ്റമൈസ് പോസ്റ്റ് ആണെന്ന് വസ്തുത പലരും മറക്കുന്നു.