in

LOVELOVE LOLLOL OMGOMG AngryAngry CryCry

രണ്ട് വിദേശതാരങ്ങൾക്ക് പുതിയ കരാർ; നിർണായക നീക്കവുമായി കേരളാ ബ്ലാസ്റ്റേഴ്‌സ്

ഓരോ സീസണുകളിലും ഒരുകൂട്ടം പുതിയ വിദേശതാരങ്ങളെ ടീമിലെത്തിക്കുക എന്ന പതിവ് രീതി മാറ്റാനൊരുങ്ങുകയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. നിലവിൽ കേരളാ ബ്ലാസ്റ്റേഴ്‌സിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന വിദേശതാരങ്ങളെ വരും സീസണുകളിലും നിലനിർത്താനുള്ള നിർണായക നീക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ്. ഇതിന്റെ ഭാഗമായി നിലവിലെ ടീമിലെ രണ്ട് വിദേശതാരങ്ങളുമായി ബ്ലാസ്റ്റേഴ്‌സ് പ്രാരംഭ ചർച്ചകളും ആരംഭിച്ചിട്ടുണ്ട്.

ബ്ലാസ്റ്റേഴ്‌സുമായുള്ള അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചനകൾ അനുസരിച്ച് മിഡ്‌ഫീൽഡർ അഡ്രിയാൻ ലൂണ, പ്രതിരോധ താരം മാർക്കോ ലെസ്‌കോവിച്ച് എന്നീ താരങ്ങളുമായി ബ്ലാസ്റ്റേഴ്‌സ് കരാർ ദീർഘിപ്പിക്കുന്നതിന്റെ ചർച്ചകൾ ആരംഭിച്ചിരിക്കുകയാണ്.

ഇതിൽ അഡ്രിയാൻ ലൂണയ്ക്ക് ബ്ലാസ്റ്റേഴ്‌സിൽ രണ്ട് വർഷത്തെ കരാർ ഉണ്ടെങ്കിലും താരത്തിന് കൂടുതൽ പ്രതിഫലമടങ്ങുന്ന പുതിയ കരാർ നൽകാനാണ് ബ്ലാസ്റ്റേഴ്‌സിന്റെ നീക്കം.

ലൂണയെ പോലുള്ള ഒരു താരത്തെ സ്വന്തമാക്കാൻ മുംബൈ സിറ്റി എഫ്സി, എടികെ മോഹൻബഗാൻ തുടങ്ങിയ ക്ലബ്ബുകൾ രംഗത്ത് വന്നേക്കാം എന്നതിനാലാണ് ലൂണയുമായുള്ള കരാർ പുതുക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നത്.

ലൂണയെകൂടാതെ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിരയിലെ മാർക്കോ ലെസ്കോവിച്ചിൻറെ കരാറും ദീർഘിപ്പിക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നുണ്ട്. എന്നാൽ ഇരുവരും ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ കരാരിനോട്‌ എങ്ങനെ പ്രതികരിക്കും എന്നതിനനുസരിച്ചായിരിക്കും ഇരുവരുടെയും ബ്ലാസ്റ്റേഴ്‌സിലെ ഭാവി.

നിലവിൽ ഈ രണ്ട്വിദേശ താരങ്ങളോട് മാത്രമാണ് മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ അൽവാരോ വാസ്കസ്, ഡയസ്, സിപോവിച്ച് തുടങ്ങിയ താരങ്ങളുമായും ബ്ലാസ്റ്റേഴ്‌സ് കരാർ ചർച്ചകൾ നടത്തിയേക്കും. കാരണം ഇവരും ബ്ലാസ്റ്റേഴ്‌സ് നിരയിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന വിദേശതാരങ്ങളാണ്.

വമ്പൻ ട്രാൻസ്ഫർ ട്വിസ്റ്റ്; മാഴ്സലീഞ്ഞോ നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ…

മിന്നൽ മുരളിയെ മാഞ്ചസ്റ്റർ സിറ്റി ഏറ്റെടുത്തു, പക്ഷെ ഒരു പ്രശ്നമുണ്ട്…