in

OMGOMG LOVELOVE LOLLOL AngryAngry CryCry

വമ്പൻ ട്രാൻസ്ഫർ ട്വിസ്റ്റ്; മാഴ്സലീഞ്ഞോ നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ…

ബ്രസീല്‍ ടീമായ ഫ്ലമംഗോയുടെ യൂത്ത് ടീമില്‍ കളിച്ചിട്ടുള്ള മാഴ്സലീഞ്ഞോ 2016 ല്‍ ഡെല്‍ഹി ഡൈനാമോസിലൂടെയാണ് ആദ്യം ഐ എസ് എല്ലിനെത്തുന്നത്. തുടക്ക സീസണില്‍ത്തന്നെ 10 ഗോളുകള്‍ നേടിയ താരം ആ സീസണിലെ ഐ എസ് എല്‍ ഗോള്‍ഡന്‍ ബൂട്ടും സ്വന്തമാക്കിയിരുന്നു.

Marcelinho

ഇന്ത്യൻ സൂപ്പർ ലീഗ് കടന്നുവന്ന ശേഷം ഇന്ത്യയിലെ ഫുട്ബോൾ പ്രേമികളുടെ ഹൃദയം കവർന്ന ബ്രസീലിയൻ താരങ്ങളുടെ എണ്ണം നിരവധിയാണ്. ബ്രസീലിയൻ മിഡ് ഫീൽഡർ ആയ മാഴ്സലീഞ്ഞോയുടെ സ്ഥാനം എന്നും അവരുടെ മുന്നിൽ തന്നെയാണ്. കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് എതിരെ നിരവധിതവണ വളരെ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടും ആരാധകരുടെ ഹൃദയത്തിൽ അദ്ദേഹത്തിൻറെ സ്ഥാനം വളരെ വലുതാണ്.

Marcelinho

നിരവധി തവണ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ സ്വപ്നങ്ങൾ തല്ലിക്കെടുത്തിയ ഈ താരം തനിക്ക് കേരളബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വേണ്ടി കളിക്കാനുള്ള ആഗ്രഹവും പറഞ്ഞിട്ടുണ്ട്.
അതുകൊണ്ട് ഒരിക്കലെങ്കിലും കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ആ മഞ്ഞക്കുപ്പായത്തിൽ അദ്ദേഹം കളിക്കുന്നത് കാണാൻ ആരാധകരും ആ താരവും ഒരുപാട് ആഗ്രഹിച്ചിരുന്നു.

ബ്രസീല്‍ ടീമായ ഫ്ലമംഗോയുടെ യൂത്ത് ടീമില്‍ കളിച്ചിട്ടുള്ള മാഴ്സലീഞ്ഞോ 2016 ല്‍ ഡെല്‍ഹി ഡൈനാമോസിലൂടെയാണ് ആദ്യം ഐ എസ് എല്ലിനെത്തുന്നത്. തുടക്ക സീസണില്‍ത്തന്നെ 10 ഗോളുകള്‍ നേടിയ താരം ആ സീസണിലെ ഐ എസ് എല്‍ ഗോള്‍ഡന്‍ ബൂട്ടും സ്വന്തമാക്കിയിരുന്നു.

ISL നാലാം സീസണില്‍ ചരിത്രത്തിലാദ്യമായി ഐ എസ് എല്‍ സെമിയിലെത്തിയ പൂനെയ്ക്ക് വേണ്ടി തകര്‍പ്പന്‍ പ്രകടനമായിരുന്നു മാര്‍സലീഞ്ഞോ കാഴ്ച വെച്ചത്. ഇന്ത്യയിൽ നിരവധി ആരാധകർ ഉണ്ടായിട്ടും ഇന്ത്യൻ സൂപ്പർ ലീഗ് 2021 എഡിഷനിൽ ഒരു കരാർ പോലും അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല എന്നാൽ ആരാധകരുടെ ആ സങ്കടം ഇപ്പോൾ മാറുകയാണ്.

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി താരത്തിനെ സൈൻ ചെയ്തിരിക്കുകയാണ്, ഗോവൻ ഫുട്ബോൾ ജേണലിസ്റ്റ് ആയ മാർക്കസ് മർഗ്ലോയാണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. മഴവില്ലഴകിൽ വിരിയുന്ന ഫ്രീ കിക്കുകൾ കൊണ്ട് ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ ഹൃദയത്തിൽ കുളിർമഴ പെയ്യിച്ച് ബ്രസീലിയൻ മാന്ത്രികൻ സൃഷ്ടിക്കുന്ന കളിയഴകുകൾക്ക് സാക്ഷ്യംവഹിക്കാൻ വീണ്ടും ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് ഭാഗ്യം സിദ്ധിക്കുന്നു.

ഇതാണ് ബ്ലാസ്റ്റേഴ്സിന് ലഭിച്ചതിൽ ചരിത്രത്തിൽ വച്ച് ഏറ്റവും വലിയ സുവർണാവസരം…

രണ്ട് വിദേശതാരങ്ങൾക്ക് പുതിയ കരാർ; നിർണായക നീക്കവുമായി കേരളാ ബ്ലാസ്റ്റേഴ്‌സ്